കേരള ഗൗതമൻ…ഭാഷാശാസ്ത്രഞ്ജൻ .

by | Apr 9, 2020 | History | 0 comments

കേരള ഗൗതമൻ
കുറിശ്ശേരി ഗോപാലപിള്ള ഭാഷാശാസ്ത്രഞ്ജൻ, സംസ്കൃത പണ്ഡിതൻ, പ്രബന്ധ കാരൻ, ബഹുഭാഷാ പണ്ഡിതൻ, ഭാഷാഗവേഷകൻ എന്നീ നിലകളിൽ പ്രശസ്തനായ കുറിശ്ശേരി ഗോപാലപിള്ള കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ പൻമനയിൽ അധ്യാപകനും നാട്ടുപ്രമാണിയുമായിരുന്ന ചെറുവിളയിൽ ശ്രീ. സി.പത്മനാഭപിള്ളയുടേയും കുറിശ്ശേരി വീട്ടിൽ എൽ. കല്യാണിയമ്മയുടേയും മകനായി 1914 മാർച്ച് മൂന്നാം (3) തീയതി ജനിച്ചു.
കണ്ണശ്ശന്മാരും എഴുത്തച്ഛനും ” എന്ന കൃതിയുടെ ഗ്രന്ഥകർത്താവും സ്വാതന്ത്ര്യ സമര സേനായിയുമായിരുന്ന വിദ്വാൻ കുറിശ്ശേരി നാരായണപിള്ളയുടെ സഹോദരൻ കൂടിയാണ് കുറിശ്ശേരി ഗോപാലപിള്ള. പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ് തെന്നൂർ പടീറ്റതിൽ രാമനാ ചാരിയിൽ നിന്ന് സംസ്കൃത പ0നം പൂർത്തിയാക്കി 1931 ൽ തിരുവനന്തപുരം സംസ്കൃത കോളേജിൽ നിന്ന് ശാസ്ത്രി, ഉപാധ്യായ പരീക്ഷകൾ പാസ്സായി. ആഗമാനന്ദ സ്വാമികൾ അധ്യക്ഷനായിരുന്ന ഹിന്ദു യുവജന സേവാ സംഘം സെക്രട്ടറിയായി കുറച്ച് കാലം പ്രവർത്തിച്ചു.
>1934ൽ പെരുമ്പുഴ (കുണ്ടറ ) സ്കൂളിലും, 1935ൽ പൻമന മനയിൽ ശ്രീ. ബാല ഭട്ടാരക വിലാസം സംസ്കൃത സ്കൂളിലും പ്രഥമ അധ്യാപകനായി ജോലി ചെയ്തു. 1938- 4 2 ക ളിൽ കാലടി അദ്വൈതാശ്രമം വക ബ്രഹ്മാനോന്ദദയം സ്കൂളിലും പ്രഥമാധ്യ പകനായും പ്രവർത്തിച്ചു. 1954ൽ മലയാളം ലെക്സി ക്കണിൽ പണ്ഡിറ്റായി ജോലിയിൽ പ്രവേശിച്ചു. 1961 മുതൽ കേരളാ യൂണിവേഴ്സിറ്റി ഓറിയൻറൽ റിസർച്ച് ആൻറ് മാനു സ്ക്രിപ്റ്റ് ലൈബ്രറിയിൽ റിസർച്ച് ഓഫീസറായി ജോലി നോക്കവേ 1972 ൽ സ്വയം വിരമിക്കൽ വാങ്ങി ജോലിയിൽ നിന്നും പിരിഞ്ഞു.
1959 ൽ  കേരള  ഗൗതമീയം  എന്ന  തർക്കശാസ്ത്ര  ഗ്രന്ഥം  പ്രസിദ്ധീകരിച്ചതോടെ  “കേരള ഗൗതമൻ ” എന്ന്  കുറിശ്ശേരി  ഗോപാലപിള്ള  അറിയപ്പെട്ട്  തുടങ്ങി.  1936ൽ  പ്രസിദ്ധീകരിക്കപ്പെട്ട  ദശകുമാര ചരിത്ര  സംഗ്രഹം , 1938 ൽ  പ്രസിദ്ധീകരിക്കപ്പെട്ട  തിരുവിതാംകൂർ  യൂണിവേഴ്സിറ്റി പാഠപുസ്തകമായ  ശ്രീ ശങ്കരചരിതം,  1939 ൽ  പ്രസിദ്ധീകരിക്കപ്പെട്ട  ശ്രീകൃഷ്ണ  വിജയം , 1942 ൽ പ്രസിദ്ധീകരിക്കപ്പെട്ട  ശബ്ദ  വൈജയന്തി  എന്ന നിഘണ്ടു ….. എന്നിങ്ങനെയുള്ള  സംസ്കൃത ഗ്രന്ഥങ്ങളും , വസന്ത രാഗിണി (1946) , ശ്രീ. വിദ്യാധിരാജൻ ( 1947) , ആഹാരവും  കൃഷിയും (1951) , കേരള  സാഹിത്യ അക്കാഡമി  പുരസ്ക്കാരം  നേടിയ  തർക്കശാസ്ത്ര  ഗ്രന്ഥമായ  കേരള ഗൗതമീയം (1959) , കേരള യൂണിവേഴ്സിറ്റി  പാഠപുസ്തകമായ  ജീവിത  ഗീത ( കവിത – 1972) , സമീക്ഷണം, വിജ്ഞാനദീപം (പ്രബന്ധങ്ങൾ – 1972) , വിജയലഹരി (കവിത- 1972) പ്രധാനമന്ത്രിയുടെ പ്രത്യേക പുരസ്ക്കാരം നേടിയ ഈ കവിതയടക്കം എല്ലാം മലയാള ഭാഷയിലെ ഈടുറ്റ ഗ്രന്ഥങ്ങളാണ്.

ഭാഷാശാസ്ത്രം, സാഹിത്യം, മതം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. താൻ പ്രവർത്തിച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കേരള ഗൗതമൻ എന്ന കുറിശ്ശേരി ഗോപാലപിള്ള 1978 മെയ് 5 ന് ഇഹലോകവാസം വെടിഞ്ഞു.പൻമന ആണുവേലിൽ എൽ.പി.എസ് ഹെഡ്മിസ്ട്രസായി റിട്ടയർ ചെയ്ത 2018 ജനുവരി ഒന്നാം തീയതി ദിവംഗതയായ കുറിശ്ശേരി പി. സൗദാമിനി അമ്മ ടീച്ചറായിരുന്നു സഹധർമ്മിണി. പൻമനയുടെ മണ്ണിൽ നിന്നും ഒരു കേരള ഗൗതമനെ കൈരളിക്ക് സംഭാവന നൽകിയതിൽ നമുക്കും അഭിമാനിക്കാം

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!