കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതനായിരുന്നു കെ.കുഞ്ചുണ്ണിരാജ (1920 ഫെബ്രുവരി 26 – 2005 മേയ് 30).1920 ഫെബ്രുവരി 26-ന് നീലകണ്ഠൻ നമ്പൂതിരിയുടെയും കാവു തമ്പുരാട്ടിയുടെയും മകനായി തൃശൂരിലെ കുമാരപുരം കൊട്ടാരത്തിൽ ജനിച്ചു. മിടുക്കൻ തമ്പുരാൻ എന്ന പേരിൽ നാട്ടിൽ അറിയപ്പെട്ടിരുന്നു. ഇദ്ദേഹം പഴയ കാല വിദ്യാഭ്യാസ രീതിയോട് കൂടുതൽ സാമീപ്യം പുലർത്തി. മദ്രാസ് യൂണിവേഴ്സിറ്റി കലാലയത്തിൽ ബിരുദ പഠനത്തിനായി ഗണിത ശാസ്ത്രവും ബിരുദാനന്തര പഠനത്തിനായി സംസ്കൃതവും ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒന്നാം റാങ്കോടുകൂടിയാണ് അദ്ദേഹം ബിരുദ പഠനം പൂർത്തിയാക്കിയത് . ഇദേഹത്തിന്റെ ഭാര്യയുടെ പേരു പാലിയത്ത് ശാന്ത കുഞ്ഞമ്മ എന്നായിരുന്നു. ഗിരീഷ് പാലിയത്ത്, ശ്രീകുമാർ പാലിയത്ത്, പി.രാധിക, പി.ലളിത എന്നിവർ മക്കളാണ്. പ്രൊഫ. രാജ മദ്രാസ് യൂണിവേഴ്സിറ്റിയിലും ലണ്ടനിലുമായി കേരള സംസ്കൃതസാഹിത്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും അർഥ ഭാരതീയ സിദ്ധാന്തം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും തന്റെ പ്രബന്ധങൾ അവതരിപ്പിച്ചു. നിരവധി പുരസ്കാരങൾക്കു അർഹനായ രാജ തമ്പുരാനെ കേരള സംസ്കൃത സാഹിത്യ അക്കാദമി വിദ്യാഭൂഷണം നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ മികച്ച സംസ്കൃത പണ്ഡിതനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്നും അദ്ദേഹം ഏറ്റു വാങ്ങി. 2005 മെയ് 30-ആം തീയതി അദ്ദേഹം അന്തരിച്ചു. 30 പുസ്തകങ്ങളും 200-ൽ ഏറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments