കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതൻ .

by | Apr 9, 2020 | History | 0 comments

കേരളത്തിലെ ഒരു പ്രമുഖ സംസ്കൃത പണ്ഡിതനായിരുന്നു കെ.കുഞ്ചുണ്ണിരാജ  (1920 ഫെബ്രുവരി 26 – 2005 മേയ് 30).1920 ഫെബ്രുവരി 26-ന് നീലകണ്ഠൻ നമ്പൂതിരിയുടെയും കാവു തമ്പുരാട്ടിയുടെയും മകനായി തൃശൂരിലെ കുമാരപുരം കൊട്ടാരത്തിൽ ജനിച്ചു. മിടുക്കൻ തമ്പുരാൻ എന്ന പേരിൽ നാട്ടിൽ അറിയപ്പെട്ടിരുന്നു. ഇദ്ദേഹം പഴയ കാല വിദ്യാഭ്യാസ രീതിയോട് കൂടുതൽ സാമീപ്യം പുലർത്തി. മദ്രാസ് യൂണിവേഴ്സിറ്റി കലാലയത്തിൽ ബിരുദ പഠനത്തിനായി ഗണിത ശാസ്ത്രവും ബിരുദാനന്തര പഠനത്തിനായി സംസ്കൃതവും ആണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഒന്നാം റാങ്കോടുകൂടിയാണ് അദ്ദേഹം ബിരുദ പഠനം പൂർത്തിയാക്കിയത് . ഇദേഹത്തിന്റെ ഭാര്യയുടെ പേരു പാലിയത്ത് ശാന്ത കുഞ്ഞമ്മ എന്നായിരുന്നു. ഗിരീഷ് പാലിയത്ത്, ശ്രീകുമാർ പാലിയത്ത്, പി.രാധിക, പി.ലളിത എന്നിവർ മക്കളാണ്. പ്രൊഫ. രാജ മദ്രാസ് യൂണിവേഴ്സിറ്റിയിലും ലണ്ടനിലുമായി കേരള സംസ്കൃതസാഹിത്യം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും  അർഥ ഭാരതീയ സിദ്ധാന്തം എന്ന വിഷയത്തെ അടിസ്ഥാനമാക്കിയും തന്റെ പ്രബന്ധങൾ അവതരിപ്പിച്ചു. നിരവധി പുരസ്കാരങൾക്കു അർഹനായ രാജ തമ്പുരാനെ കേരള സംസ്കൃത സാഹിത്യ അക്കാദമി വിദ്യാഭൂഷണം നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ മികച്ച സംസ്കൃത പണ്ഡിതനുള്ള പുരസ്കാരം രാഷ്ട്രപതിയിൽ  നിന്നും  അദ്ദേഹം  ഏറ്റു  വാങ്ങി.  2005 മെയ് 30-ആം തീയതി അദ്ദേഹം അന്തരിച്ചു. 30 പുസ്തകങ്ങളും 200-ൽ  ഏറെ ഗവേഷണ പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!