ലോക്ക്ഡൗൺ: നാലുമേഖലകളായി തിരിച്ച് ക്രമീകരണങ്ങൾ ഏർപ്പെടുത്തും -മുഖ്യമന്ത്രി

by | Apr 16, 2020 | Latest | 0 comments

തിരുവനന്തപുരം :നാലുമേഖലകളായി തിരിച്ച് സംസ്ഥാനത്ത് ലോക്ക്ഡൗൺ ക്രമീകരണങ്ങളും ഇളവുകളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിലവിൽ സംസ്ഥാന അതിർത്തികൾ അടച്ചിരിക്കുകയാണ്. സംസ്ഥാനത്തിനു പുറത്തേക്കോ, സംസ്ഥാനത്തിലേക്കോ ആർക്കും സഞ്ചരിക്കാനാവില്ല. അന്തർജില്ലാ യാത്രകളും നിരോധിച്ചിരിക്കുകയാണ്. ഇതു രണ്ടും തുടരും.
ഒന്നാമത്തെ മേഖലയിൽ കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ ഉൾപ്പെടും. കേന്ദ്ര ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്ട്‌സ്‌പോട്ടുകളായി കണക്കാക്കിയിട്ടുള്ളത്. കോവിഡ് പോസിറ്റീവായി ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം കണക്കാക്കിയാൽ കാസർകോട്-61, കണ്ണൂർ-45, മലപ്പുറം-9 എന്നിങ്ങനെയാണ് ഉള്ളത്. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുള്ളത് കോഴിക്കോടാണ് ഒൻപത് എണ്ണം. അതിനാൽ ഈ നാല് ജില്ലകളും ചേർത്ത് ഒരു മേഖലയാക്കി നിയന്ത്രണങ്ങൾ നടപ്പാക്കും. ഈ ജില്ലകളിൽ മെയ് മൂന്നുവരെ ലോക്ക്ഡൗൺ കർക്കശമായി തുടരും.
ഈ ജില്ലകളിൽ തീവ്ര രോഗബാധയുള്ള ഹോട്ട്‌സ്‌പോട്ട് പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിർത്തി അടയ്ക്കും. എൻട്രി പോയിൻറും എക്‌സിറ്റ് പോയിൻറും മാത്രം അനുവദിക്കും. മറ്റു വഴികളെല്ലാം അടയ്ക്കും. ഭക്ഷ്യവസ്തുക്കൾ സർക്കാർ അനുവദിക്കുന്ന ഈ പോയിൻറിലൂടെയാണ് എത്തിക്കേണ്ടത്.
രണ്ടാമത്തെ മേഖല പത്തനംതിട്ട (6 കേസുകൾ), എറണാകുളം (3), കൊല്ലം (5) എന്നീ ജില്ലകൾ ഉൾപ്പെടുത്തും. ഇവിടെ ഏപ്രിൽ 24 വരെ ലോക്ക്ഡൗൺ തുടരും. ഹോട്ട്‌സ്‌പോട്ടായ പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി പൂർണ്ണമായി അടച്ചിടും. ഏപ്രിൽ 24 കഴിഞ്ഞാൽ സ്ഥിതി വിലയിരുത്തി ആവശ്യമെങ്കിൽ ചില ഇളവുകൾ അനുവദിക്കും.
മൂന്നാമത്തെ മേഖല ആലപ്പുഴ (3), തിരുവനന്തപുരം (2), പാലക്കാട് (2), തൃശൂർ (1), വയനാട് (1) ജില്ലകൾ ഉൾപ്പെടും.ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. എന്നാൽ മറ്റെല്ലാ നിയന്ത്രണങ്ങളും ഇവിടെ ബാധകമായിരിക്കും. സിനിമാ ഹാളുകൾ, ആരാധനാലയങ്ങൾ അടഞ്ഞുകിടക്കണം. കൂട്ടംകൂടൽ, പൊതു-സ്വകാര്യ പരിപാടികൾ, വിവിധ കൂടിച്ചേരലുകൾ മെയ് 3 വരെ നിരോധിക്കും. ഹോട്ട്‌സ്‌പോട്ടുള്ള പ്രദേശം അടച്ചിടും. ജില്ലാ അതിർത്തിയിൽ പബ്ലിക് ട്രാൻസ്‌പോർട്ട് സുരക്ഷാക്രമീകരണങ്ങളോടെ അനുവദിക്കും. കടകൾ, റസ്റ്റോറൻറുകൾ തുടങ്ങിയവ വൈകുന്നേരം ഏഴു മണി വരെ തുറന്നു പ്രവർത്തിക്കാം.
പോസിറ്റീവ് കേസുകൾ ഇല്ലാത്ത കോട്ടയവും ഇടുക്കിയും നാലാമത്തെ മേഖലയായി തിരിക്കും. തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ജില്ല എന്ന നിലയ്ക്ക് ഇടുക്കിയിൽ കൂടുതൽ ജാഗ്രത ഉണ്ടാകും. സംസ്ഥാന അതിർത്തി പൂർണമായും അടച്ചിടും. ഇവിടേയും ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ സാധാരണ ജീവിതം അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.
എവിടെയായാലും പുറത്തിറങ്ങുന്നവർ മാസ്‌ക്ക് ധരിച്ചിരിക്കണം. എല്ലാ ഇടങ്ങളിലും സാനിറ്റൈസറും കൈ കഴുകാൻ സൗകര്യവും ഒരുക്കണം.
സംസ്ഥാനത്തിനാകെ ബാധകമായ നിയന്ത്രണങ്ങൾ കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനത്തിലുണ്ട്. വിമാനയാത്രയും ട്രെയിൻ ഗതാഗതവും മെട്രോയും മറ്റ് പൊതുഗതാഗത മാർഗങ്ങളും പൂർണമായി നിരോധിച്ചിരിക്കുകയാണ്. സംസ്ഥാനം വിട്ടും ജില്ലകൾ വിട്ടുമുള്ള യാത്രകൾക്ക് നിയന്ത്രണമുണ്ട്. അതുപോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവയുടെയെല്ലാം പ്രവർത്തനം കേന്ദ്രസർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഇത്തരത്തിലുള്ള എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനത്തും തുടരും.
മേഖലകളായി ജില്ലകളെ തിരിക്കുന്നതിന് കേന്ദ്രാനുമതി കൂടി തേടുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!