ഡോ. വിശ്വാസ് മേത്ത ഐ. എ. എസ് അടുത്ത ചീഫ് സെക്രട്ടറി

by | May 27, 2020 | Uncategorized | 0 comments

തിരുവനന്തപുരം : ഡോ.വിശ്വാസ് മേത്ത ഐ.എ.എസ് അടുത്ത ചീഫ് സെക്രട്ടറിയാകും. ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് നിലവിൽ ഡോ. വിശ്വാസ് മേത്ത. 1986ലാണ് ഐ. എ. എസ് ലഭിച്ചത്. ദേശീയതലത്തിൽ ഒൻപതാം റാങ്ക് ആയിരുന്നു. ഐ. എ. എസ് ലഭിക്കുന്നതിന് മുമ്പ് 1985ൽ ഐ. പി. എസ് ലഭിച്ചിരുന്നു. 1983ൽ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനിയായിരുന്നു. പിന്നീട് ഓയിൽ ആന്റ് നാച്വറൽ ഗ്യാസ് കമ്പനിയിൽ എക്സിക്യൂട്ടീവ് ഓഫീസറായും പ്രവർത്തിച്ചു.
കൊല്ലം ജില്ലയിൽ അസിസ്റ്റന്റ് കളക്റായാണ് കേരളത്തിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 1987 ജൂൺ മുതൽ 1988 ജൂൺ വരെ കൊല്ലം ജില്ലയിൽ പ്രവർത്തിച്ചു. 1988 ഒക്ടോബർ മുതൽ 1991 ജനുവരി വരെ വയനാട് ജില്ലയിൽ മാനന്തവാടി അസിസ്റ്റന്റ് കളക്ടറായി. 1991 ജനുവരിയിൽ റവന്യു വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായി. 1992 ഫെബ്രുവരിയിൽ കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് റബർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ എം. ഡിയായി. 1994 നവംബറിൽ ഇടുക്കി ജില്ല കളക്ടറായി. അതേ വർഷം ഡിസംബറിൽ വയനാട് ജില്ലാ കളക്ടറായി. 1996 നംവംബർ മുതൽ മിൽമയുടെ മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചു.
1998 മാർച്ചിൽ ടൂറിസം ഡെപ്യൂട്ടി സെക്രട്ടറിയായി. 1999 മേയിൽ രാജസ്ഥാനിൽ ഉദയ്പൂരിൽ വെസ്റ്റ് സോൺ കൾച്ചറൽ സെന്റർ ഡയറക്ടറായി പ്രവർത്തിച്ചു. 2005 ജൂണിൽ കേരളത്തിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം ആരോഗ്യവകുപ്പ് സെക്രട്ടറിയായി ചുമതലയേറ്റു. 2009 ജൂലൈയിൽ വീണ്ടും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയി. ന്യൂഡൽഹി നാഷണൽ ഡിഫൻസ് കോളേജിൽ ജോയിന്റ് സെക്രട്ടറിയും സീനിയർ ഡയറക്ടിംഗ് സ്റ്റാഫായും പ്രവർത്തിച്ചു. തുടർന്ന് 2012 ഏപ്രിലിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ ജോ.സെക്രട്ടറിയായി. 2015 ജനുവരിയിൽ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി. 2015 ഏപ്രിലിൽ റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയായി ചുമതലയേറ്റു. 2016 മാർച്ചിൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2016 ആഗസ്റ്റിൽ ന്യൂഡൽഹി കേരള ഹൗസിൽ റസിഡന്റ് കമ്മീഷണൽ ആന്റ് അഡീഷണൽ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു. 2018 മേയിൽ ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2018 ഡിസംബറിൽ ജലവിഭവ വകുപ്പിന്റെയും ഭവന വകുപ്പിന്റെയും അഡീഷണൽ ചീഫ് സെക്രട്ടറിയായി. 2019 ഏപ്രിൽ മുതൽ ആഭ്യന്തരം, വിജിൻസ് വകുപ്പുകളുടെ ചുമതലയും ലഭിച്ചു.
ജിയോളജിയിൽ എം എസ്സിയും എം. ബി. എ ബിരുദവും നേടി. 2003ൽ സാംസ്‌കാരിക ടൂറിസവും ഭരണനിർവഹണവും എന്ന വിഷയത്തിൽ പിഎച്ച് ഡി എടുത്തു.
അന്തർദ്ദേശീയ പ്രസിദ്ധീകരണങ്ങളിലുൾപ്പെടെ നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട്. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെയുൾപ്പെടെ ഏകോപനവും നിർവഹിച്ചു വരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!