സാമൂഹ്യ വിദ്യാഭ്യാസനവോത്ഥാന കാര്യത്തിൽ തിരുവിതാംകൂർ സർക്കാരിനെ അംഗീകരിച്ച് കേരള കമ്യുണിസ്റ് സർക്കാർ രേഖ (Kerala Communist Government document approving the Travancore government in the matter of social education revival)

by | Feb 4, 2024 | Latest | 0 comments

തിരുവനന്തപുരം : കേരള പൊതുവിദ്യാഭാസ വകുപ്പ് സ്‌കൂൾ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള കേരളാ പാഠ്യ പദ്ധതി കരട് ചട്ടക്കൂടിൻറെ ഭാഗമായി തിരുവനന്തപുരത്തെ കേരള വിദ്യാഭ്യസ ഗവേഷണ പരിശീലന സമിതി (എസ് സി ഇ ആർ ടി ) 2023 തയ്യാറാക്കി പുറത്തിറക്കിയ രേഖയിലാണ് തിരുവിതാംകൂർ സർക്കാരാണ് വിദ്യാഭ്യാസ കാര്യത്തിൽ ഏകദേശം ഇരുനൂറ് വർഷങ്ങൾക്ക് മുൻപ് തന്നെ നിർണ്ണായകവും നവോത്ഥാനപരവുമായ നിലപാടുകളും തീരുമാനങ്ങളും എടുത്തിരുന്നതായി തുറന്ന് സമ്മതിച്ചിട്ടുള്ളത് .ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്നെങ്കിലും എല്ലാവർക്കും വിദ്യാഭാസമെന്ന സാമൂഹ്യ മുന്നേറ്റ നിലപട് തിരുവിതാംകൂർ സർക്കാർ ആരംഭിച്ചതായി രേഖകൾ അക്കമിട്ട് നിരത്തി കേരള സർക്കാർ പറയുന്നു . 1817-ലെ വിളംബരം ഒരു ഉദാഹരണമാണ് . ഇതിൻറെ ഫലമായി ധാരാളം ഭാഷാ വിദ്യാലയങ്ങൾ ഉയർന്നുവന്നു .1864-ൽ ദിവാൻ മാധവറാവു മാതൃ ഭാഷാ പഠനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് ധാരാളം പ്രാദേശിക ഭാഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിച്ചു .വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭിക്കാത്ത എല്ലാ സമുദായങ്ങൾക്കും സഹായ ധനം നല്കാൻ 1867-ൽ തീരുമാനിച്ചു .1871- ൽ കൊണ്ടുവന്ന വില്ലേജ് എഡ്യൂക്കേഷണൽ സ്‌കീം സ്‌കൂൾ വിദ്യാഭ്യാസ വികസനത്തിന് സഹായകമായി .1869 -ൽ കൊണ്ടുവന്ന ഗ്രാൻഡ് ഇൻ എയ്‌ഡ്‌ സമ്പ്രദായം പ്രൈവറ്റ് സ്‌കൂളുകളുടെ വികാസത്തിന് സഹായകമായി .സ്‌കൂൾ വിദ്യാഭ്യാസത്തിന് ഒരു കുതിച്ചുചാട്ടമുണ്ടാക്കിയത് സ്‌കൂൾ വിദ്യാഭ്യസത്തിൽ പഠന മാധ്യമമായിരുന്ന ഇംഗ്ലീഷ് ഭാഷയെ മാറ്റി മലയാളമാക്കിയ തീരുമാനമാണ്. വിദ്യാഭ്യാസ വികാസത്തിന് ഈയോരുമാറ്റം അതി നിർണ്ണായകമായി.വിദ്യാഭ്യാസം സാർവത്രിക മാകുന്നതിന് മലയാള വിദ്യാലയങ്ങൾ ഏറെ സഹായകമായി .1867 -ൽ ആദ്യത്തെ പാഠപുസ്തക കമ്മറ്റി തിരുവിതാംകൂറിൽ നിലവിൽ വന്നു .അധ്യാപക പരിശീലനവും ഈ ഘട്ടത്തിൽ തന്നെ ആരംഭിച്ചു .1891 -1892 കാലഘട്ടത്തിൽ സൗജന്യ പ്രൈമറി വിദ്യാഭ്യസത്തിനായുള്ള ശ്രമങ്ങൾ ആരംഭിച്ചു .എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നല്കാൻ തീരുമാനിച്ചുകൊണ്ട് നടപ്പിലാക്കൽ നടപടികൾ തിരുവിതാംകൂർ സർക്കാർ 1894- ൽ ആരംഭിച്ചു .ഇതിൻറെ ഭാഗമായി എല്ലാ വിദ്യാലയങ്ങളെയും ഒരേ അധികാര കേന്ദ്രത്തിന്റെ കീഴിലാക്കി ഏറ്റെടുത്തു .സർക്കാർ നിശ്ചയിക്കുന്ന പാഠപുസ്തകങ്ങൾ പഠിപ്പിക്കുക , അധ്യാപക നിയമനം സർക്കാർ ഇൻസ്‌പെക്ടറുടെ അനുമതിയോടെ നടത്തുക , മത പഠനത്തിന് കുട്ടികളെ നിർബന്ധിക്കാതിരിക്കുക എന്നിവ സ്‌കൂളിൽ വിദ്യാഭ്യാസനയമായി നിർദേശിക്കപ്പെട്ടിരുന്നു . ഇന്ന് കേരളത്തിൽ സർക്കാരുകൾ തന്നേ മത പഠനത്തിന് സഹായം നൽകുകയും നിയമപരമായി പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് മതംപഠനം നടത്തുകയും ചെയ്തുവരുന്നത് ഓർക്കേണ്ടതാണ് .

തിരുവിതാംകൂറിന്റെ തുടർച്ചയായി കൊച്ചിയിലും വിദ്യാഭ്യാസ നയങ്ങളിൽ മാറ്റമുണ്ടായി .കൊച്ചിയിൽ ഗ്രാൻഡ് ഇൻ എയ്‌ഡ്‌ സംവിധാനം 1888 -ൽ നടപ്പിലാക്കി .നാട്ടുഭാഷ സ്‌കൂളുകൾ വ്യാപകമായി സ്ഥാപിക്കപ്പെട്ടു .എന്നാൽ മലബാറിന്റെ സ്ഥിതി ഭിന്നമായിരുന്നെന് സർക്കാർ പറയുന്നു .ബ്രിട്ടീഷ് നയം പൊതുവായി സാമൂഹ്യ സാമ്പത്തിക വിദ്യാഭ്യസ മേഖലയുടെ വളർച്ചയ്ക്ക് തടസമായിരുന്നു . തിരുവിതാംകൂർ , കൊച്ചിയിൽ ജനപങ്കാളിത്തം സാമൂഹ്യ മുന്നേറ്റത്തിനും വിദ്യാഭ്യസ പുരോഗതിക്കും കാരണമായി .നവോത്ഥാനത്തിൻറെ ഭാഗമായി തിരുവിതാംകൂർ സർക്കാർ പിന്നോക്കവിഭാഗങ്ങളുടെയും അധസ്ഥിതരുടെയും വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക ഗ്രാൻഡും പ്രത്യേക സ്‌കൂളുകളും ഗ്രാമീണ സ്‌കൂളുകളും നിശാ സ്‌കൂളുകളും പാർട്ട് ടൈം സ്‌കൂളുകളും തൊഴിൽ സ്‌കൂളുകളും ആരംഭിച്ചു .1828 -ൽ എല്ലാ വിഭാഗത്തിലുംപെട്ട കുട്ടികളെ പ്രവേശിപ്പിക്കുന്ന സ്‌കൂളുകൾക്ക് മാത്രമേ അംഗീകാരം നല്കുള്ളുവെന്ന് തീരുമാനിച്ചു .മലബാറിൽ ഇതൊന്നും സാധ്യമായില്ലന്നും പറയുന്നുണ്ട് .കേരളാ സർക്കാരിന്റെ കരട് രേഖയിൽ നിന്നും തിരുവിതാംകൂർ സർക്കാരാണ് വിദ്യാഭ്യാസ സാമൂഹ്യ ,നവോത്ഥാന പ്രവർത്തനങ്ങൾക്ക് തുടക്കംകുറിച്ചതെന്ന് വ്യക്തമാക്കുകയാണ് .എന്നാൽ ‘സവർണ്ണർ’ എന്ന് മുദ്രകുത്തിയിരിക്കുന്ന വിഭാഗത്തിൽനിന്ന് നമ്പൂതിരിമാർക്ക് വിദ്യാഭ്യാസത്തിൽ വേദ പഠനം മാത്രമെന്നും പറയുന്നുണ്ട് .ബാക്കിയുള്ള നായർ ഉൾപ്പടെയുള്ള ഈ വിഭാഗത്തിനെ അവഗണിക്കുകയാണുണ്ടായത് . മറ്റു വിഭാഗത്തിന് പ്രത്യേക പരിഗണനയും ആനുകൂല്യങ്ങളും നൽകിയപ്പോൾ ‘ സവർണ്ണർ ‘ക്ക് യാതൊന്നും ചെയ്യാൻ തിരുവിതാംകൂർ സർക്കാരും തയ്യാറായിരുന്നില്ലന്ന് മനസിലാക്കേണ്ടതുണ്ട് . നായർ തുടങ്ങിയുള്ള ‘സവർണ്ണ ‘വിഭാഗത്തിനോട് ടിപ്പുവിന്റ കാലത്ത് ആരംഭിച്ച ദ്രോഹ നിലപാട് ഇന്നും തുടരുകയാണ് .കേരളത്തിൽ ആദ്യകാലകമ്യുണിസ്റ് സർക്കാർ ഉൾപ്പടെ തുടർന്നുള്ള ഭരണാധികാരികളുടെ വിദ്യാഭ്യാസ സാമൂഹ്യ നുണ പ്രചാരണങ്ങളാണ് കരട് രേഖയിലൂടെ പൊളിഞ്ഞ് വീണിട്ടുള്ളത് .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!