തിരുവനന്തപുരം :കോവിഡ് 19 ജനജീവിതത്തിന്റെ എല്ലാ തലങ്ങളേയും ബാധിച്ച സാഹചര്യത്തിൽ ചെറുത്തുനിൽപ്പിനായി കുടുംബശ്രീ അംഗങ്ങൾക്ക് മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി വഴി സംസ്ഥാനത്ത് 2000 കോടി രൂപയാണ് പലിശ രഹിത വായ്പയായി നൽകുക.ലോക് ഡൗൺ മൂലം കുടുംബങ്ങൾക്കുണ്ടായ തൊഴിൽ നഷ്ടവും, വരുമാന നഷ്ടവും, ചികിത്സ, വീട്ടുവാടക ചെലവുകൾ എന്നിവ പരിഗണിച്ചാണ് ഓരോ അംഗത്തിന്റെയും വ്യക്തിഗത വായ്പ പരിധി നിശ്ചയിക്കുന്നത്. 5000, 10000, 15000, ഇരുപതിനായിരം രൂപ വരെയുള്ള സ്ലാബ് നിശ്ചയിച്ചാണ് വായ്പ നൽകുന്നത്. 2019 ഡിസംബർ 31 ന് മുമ്പ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾ ക്കാണ് വായ്പ ലഭ്യമാക്കുക. 36 മാസത്തിനകം തിരിച്ചടക്കണം 9 ശതമാനം പലിശ സഹിതമാണ് തിരിച്ചടവ്. ഓരോ വർഷവും പലിശ തുക സർക്കാർ കുടുംബശ്രീ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് മടക്കി നൽകും. തവണ അടയ്ക്കാൻ വീഴ്ച വരുത്തുന്നവർക്ക് പലിശ സബ്‌സിഡിക്ക് അർഹത ഉണ്ടാകില്ല. സർക്കാരിൽ നിന്നോ, മറ്റു സ്ഥാപനങ്ങളിൽ നിന്നോ, പ്രതിമാസം 10,000 രൂപയിൽ കൂടുതൽ വേതനം, ഓണറേറിയം പെൻഷൻ കൈപ്പറ്റുന്നവർക്ക് വായ്പ ലഭിക്കില്ല. കുടുംബശ്രീ സി ഡി എസ്സിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലാത്ത തും 2018- 19 വർഷം അംഗത്വം പുതുക്കിയിട്ടില്ലാത്തതുമായ അയൽക്കൂട്ടങ്ങൾക്കും ഈ വായ്പക്ക് അർഹതയുണ്ടാവില്ല. ദാരിദ്ര്യനിർമാർജ്ജനം ലക്ഷ്യമാക്കി കേരള സർക്കാർ വിഭാവനം ചെയ്ത കുടുംബശ്രീയിൽ നിലവിൽ 43 ലക്ഷം അംഗങ്ങളാണുള്ളത്. ഒരു കുടുംബത്തിലെ ഒരാൾ എന്ന നിലയ്ക്ക് ഇവർ 43 ലക്ഷം കുടുംബങ്ങളെ പ്രതിനിധാനം ചെയ്യുന്നു. സമൂഹത്തിലെ സാമ്പത്തിക പിന്നോക്കാവസ്ഥയിലുള്ള 80 ശതമാനം കുടുംബങ്ങളെയും കുടുംബശ്രീ പ്രതിനിധാനം ചെയ്യുന്നതിനാൽ കുടുംബശ്രീയുടെ ബൃഹത്തായ സംഘടനാ സംവിധാനത്തിലൂടെ സാമ്പത്തിക സഹായം ആവശ്യമായ വരെ കണ്ടെത്തുന്നതിനും അവർക്ക് ബാങ്ക് വായ്പയിലൂടെ അടിയന്തര സഹായം ലഭ്യമാക്കുന്നതിനും സർക്കാരിന്റെ ഈ പദ്ധതിയിലൂടെ കുടുംബശ്രീക്ക് സാധ്യമാകും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments