കോവിഡ് പ്രതിസന്ധി മറികടക്കാൻ വിദ്യാഭ്യാസമേഖലയിൽ ബദൽ മാർഗങ്ങൾ

by | May 1, 2020 | Uncategorized | 0 comments

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച വിദ്യാഭ്യാസ മേഖല ബദൽ മാർഗങ്ങൾ തേടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എല്ലാ സ്ഥാപനങ്ങളും അടഞ്ഞുകിടക്കുന്ന സ്ഥിതിയാണ്.
സംസ്ഥാനത്തെ സർവകലാശാലകളുടെ ബിരുദ, ബിരുദാനന്തര പാഠഭാഗങ്ങൾ ഓൺലൈൻ മുഖേന വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നുണ്ട്. 450ഓളം പേപ്പറുകളുടെ ഉള്ളടക്ക മോഡ്യൂൾ പൂർത്തിയാക്കിയിട്ടുണ്ട്. പിഡിഎഫ്, പിപിടി, വീഡിയോ ഫോർമാറ്റുകളിലാണ് ഇവ ലഭ്യമാക്കുന്നത്. കൂടുതൽ വിഷയങ്ങൾ താമസിക്കാതെ അപ്ലോഡ് ചെയ്യും.
2018-19 അക്കാദമിക് വർഷത്തെ സ്‌കോളർഷിപ്പ് തുകയായ 3.35 കോടി രൂപ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിദ്യാർത്ഥികളുടെ അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്തിട്ടുണ്ട്.
ലോക്ക്ഡൗൺ കാരണം അടച്ചിട്ട വൈദ്യുതി ബോർഡിന്റെ കാഷ് കൗണ്ടറുകൾ മെയ് നാലു മുതൽ തുറന്ന് പ്രവർത്തിക്കും. വൈദ്യുതി ബില്ലടക്കുന്നതിന് ഉണ്ടാകാനിടയുള്ള തിരക്ക് ഒഴിവാക്കാൻ കൺസ്യൂമർ നമ്പർ ക്രമത്തിൽ ചില ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്തെ ബില്ലുകൾക്ക് മെയ് 16 വരെ സർചാർജ് ഒഴിവാക്കിയിട്ടുണ്ട് എന്നും വൈദ്യുതിബോർഡ് അറിയിച്ചു.
വൈദ്യുതി ബില്ലടക്കുന്നതിന് വൈദ്യുതി ഓഫീസിൽ പോകാതെ ഓൺലൈൻ അടക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം.
കോവിഡ് പ്രതിസന്ധി മാധ്യമങ്ങളെ രൂക്ഷമായി ബാധിച്ചത് പരിഹരിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് നൽകാനുള്ള പരസ്യ കുടിശികയായ 53 കോടി രൂപ റിലീസ് ചെയ്തിട്ടുണ്ട്. പിആർഡി വഴി ഇത് വിതരണം ചെയ്യും. മാധ്യമരംഗത്ത് പ്രതിസന്ധിമൂലം ആർക്കും തൊഴിൽ നഷ്ടപ്പെടാൻ പാടില്ല എന്നതാണ് സർക്കാരിന്റെ നിലപാട്.
ഉച്ചഭക്ഷണത്തിനുള്ള അരി വിദ്യാലയങ്ങളിൽ കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബാക്കി വന്ന അരി കമ്യൂണിറ്റി കിച്ചനിൽ നൽകാൻ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രാദേശികമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സ്‌കൂളുകളും ആശയവിനിമയം നടത്തി അരിയും പയറും കൈമാറണം. സംസ്ഥാനത്ത് ഇന്നലെ 2088 ട്രക്ക് ചരക്കുമായി എത്തിയിട്ടുണ്ട്. അവശ്യ സാധനങ്ങളുടെ വരവ് തൃപ്തികരമാണ്.
സാർവദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് എല്ലാവർക്കും മെയ്ദിന ആശംസ നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു. ദുരിതം നേരിടുന്ന തൊഴിലാളിവർഗത്തോടുള്ള പ്രതിബദ്ധത ആവർത്തിച്ച് വ്യക്തമാക്കുന്നതായും അവർക്ക് കോവിഡ് പ്രതിസന്ധി മറികടക്കാൻ എല്ലാവിധ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!