ഫ്യുസ് വീടിന് തരുന്ന സംരക്ഷണ വലയം അജ്ഞതകൊണ്ട് ഇല്ലാതാക്കരുത്

by | Apr 16, 2020 | Lifestyle | 0 comments

ലൈൻ ഷോട്ട് മൂലം ഫ്യൂസ് നിൽക്കാതെ വരുമ്പോൾ വയറിന്റെ സ്ലീവ് ചെത്തിക്കളഞ്ഞ് ഫ്യൂസ് വയർ ആയി ഉപയോഗിക്കുന്നവരാണ് പലരും വളരേ അപകടമായ രീതിയാണിത് .പലപ്പോഴും വീടുകളിൽ ഇത്തരം കാഴ്ചകൾ കാണാറുണ്ട്. ഫ്യൂസ് നിൽക്കാതെ വരുമ്പോൾ വയറിന്റെ സ്ലീവ് കളഞ്ഞ് ഫ്യൂസ് വയറായി ഉപയോഗിക്കുന്നത് പതിവാണ് . പ്രിയപ്പെട്ടവരെ നിങ്ങൾ ലോഡിന് അനുസരിച്ചുള്ള ഫ്യൂസ് വയർ ദയവായി ഉപയോഗിക്കുക. ഫ്യൂസ് പോകാനുള്ളതാണ്. ഫ്യൂസ് നിൽക്കാത്ത അവസ്ഥ വന്നാൽ എന്തോ പ്രശ്നമുണ്ടെന്ന് മനസ്റ്റിലാക്കുക. ഉടൻ തന്നെ
ഒരു വയർമാന്റെ സഹായം തേടുക. ദയവായി ഇത്തരം അപകട സാഹചര്യം ഒഴിവാക്കുക .സൂക്ഷിച്ചാൽ ദു:ഖിക്കേണ്ട.അജ്ഞതകൊണ്ടാകാം ഇങ്ങനെ ചെയ്യുന്നത്.

വീടിനുള്ളിലെ വൈദ്യുതിസംവിധാനത്തിന്റെയോ ഉപകരണങ്ങളുടെയോ തകരാറുകൊണ്ടോ മറ്റോ അധികമായി വൈദ്യുതി പ്രവഹിച്ചാൽ സ്വയം ഉരുകിമാറിക്കൊണ്ട് വൈദ്യുതിബന്ധം വിച്ഛേദിക്കുകയാണ് ഫ്യൂസിന്റെ ധർമ്മം. അങ്ങനെ, അഗ്നിബാധയുൾപ്പെടെയുള്ള ദുരന്തങ്ങളുണ്ടാകാതെ ഫ്യൂസ് ഒരു സംരക്ഷണ ഉപാധിയായി പ്രവർത്തിക്കുന്നു.സ്വാഭാവികമായും, ഇങ്ങനെ ഉരുകി മാറണമെങ്കിൽ ശരിയായ റേറ്റിംഗ് ഉള്ള ഫ്യൂസ് കമ്പി വേണം ഉപയോഗിക്കാൻ. സാധാരണ ചെമ്പ്/അലുമിനിയം കമ്പികൾ ഒരിക്കലും ഫ്യൂസ് കെട്ടാൻ ഉപയോഗിക്കരുത്. ശരിയായ കനമുള്ള ഫ്യൂസ് വയർ (ടിൻ- ലെഡ് സങ്കരം) മാത്രം ഉപയോഗിക്കുക.

വീട്ടിലെ ഫ്യൂസ് പോയാൽ കെട്ടുന്നത് എങ്ങിനെ ആണെന്ന് അറിയാൻ ഒന്ന് വായിച്ചു നോക്കു .

1. മെയിന്‍സ്വി‍ച്ച് ഓഫ് ചെയ്യുക.

2.ഫ്യൂസ് യൂണിറ്റില്‍ നിന്നും ഫ്യസ് കാരിയര്‍ ശ്രദ്ധാപൂര്‍വ്വം ഊരിയെടുത്ത് ഫ്യൂസ് വയര്‍ മാറ്റിയിടുക.

3.വീട്ടിലെ എല്ലാസ്വിച്ചുകളും ഉപകരണങ്ങളും ഓഫ് ചെയ്ത് വെയ്കുക.

4.ഫ്യൂസ് യൂണിറ്റില്‍ ഫ്യസ് കാരിയര്‍ തിരികെ ഘടിപ്പിച്ച് മെയിന്‍സ്വി‍ച്ച് ഓണ്‍ ചെയ്യുക.

5. ഉപകരണങ്ങള്‍ ഓരോന്നായി ഓണ്‍ചെയ്ത് നോക്കുക. ഏതെങ്കിലും പ്രത്യേക ഉപകരണം ഓണ്‍ ചെയ്യുമ്പോള്‍ ഫ്യൂസ് വീണ്ടും കത്തിപ്പോയാല്‍ അവിടെയായിരിക്കും തകരാര്‍.പ്രസ്തുത തകരാര്‍ പരിഹരിച്ചശേഷം മാത്രം ( വൈദ്യുത തകരാര്‍ പരിഹരിക്കുന്നതിന് ഇലക്ട്രീഷ്യന്മാരെ ഏര്‍പ്പാടാക്കുക. ) ഫ്യൂസ് മാറ്റിയിടുക.

6.ഓവര്‍ലോഡുകൊണ്ടാണ് ഫ്യൂസ് കത്തിപ്പോയതെങ്കില്‍ ലോഡ്കുറച്ചശേഷം മാത്രം ഫ്യൂസ് മാറ്റിയിടുക.

ശ്രദ്ധിക്കുക കട്ടികൂടിയ ഫ്യൂസ് വയര്‍ ഒരിക്കലും ഉപയോഗിക്കരുത്. അത് നിങ്ങളുടെ വയറിംഗ് കത്തിനശിക്കാന്‍ ഇടയാക്കും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!