വൈദ്യുതി റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് വീഡിയോ കോൺഫറൻസിലൂടെ നടത്തും

by | Jun 9, 2020 | Uncategorized | 0 comments

തിരുവനന്തപുരം : കോവിഡ് 19ന്റെ സാഹചര്യത്തിൽ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തെളിവെടുപ്പ് വീഡിയോ കോൺഫറൻസ് മുഖേന നടത്തും. ഇതിന്റെ വിശദാംശം www.erckerala.org യിൽ ലഭ്യമാണ്. പരാതികളിൽ പൊതുജനങ്ങളുടെയും ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തപാൽ മാർഗ്ഗമോ kserc@erckerala.org യിൽ ഇമെയിൽ ആയോ തെളിവെടുപ്പ് തീയതിക്ക് മുൻപ് സമർപ്പിക്കണം.
കെ.എസ്.ഇ.ബി ക്ക് സോളാർ എനർജി വാങ്ങുന്നതിനുളള പുതുക്കിയ ടെൻഡർ അനുമതി സംബന്ധിച്ച പരാതിയിൽ ജൂൺ ഒൻപതിനും 2016-17 വർഷത്തെ ആസ്തി സ്വരൂപിക്കുന്നത് സംബന്ധിച്ച അംഗീകാരത്തിന് 12നും പവർ ഗ്രിഡ് കോർപ്പറേഷൻ ഇൻഡ്യാ ലിമിറ്റഡ്, വയനാട് ജില്ലയിൽ ഏറ്റെടുത്ത സ്ഥലത്തെ മുറിച്ച മരങ്ങൾക്ക് നൽകേൺ നഷ്ടപരിഹാരം സംബന്ധിച്ച പരാതിയിൽ 15നും ഇന്ധന ചെലവ് അധീകരിച്ചത് മൂലം വൈദ്യുതി ചാർജ്ജിലുൺാകുന്ന വർദ്ധന സംബന്ധിച്ച പരാതിയിലും ജൂലൈ പത്തിന് രാവിലെ 11നും ഹിയറിംഗ് നടക്കും.
തെളിവെടുപ്പിൽ പങ്കെടുക്കാൻ താത്പര്യമുളളവർ ഹിയറിംഗ് തീയതിക്ക് അഞ്ച് ദിവസം മുൻപ് വിശദാംശങ്ങളും ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ്സ് എന്നിവ സഹിതം കമ്മീഷൻ സെക്രട്ടറിയെ അറിയിക്കണം. kserc@erckerala.org യിൽ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാവശ്യമായ ലാപ്‌ടോപ്പ്/ ഡെസ്‌ക്‌ടോപ്പ്/ കമ്പ്യൂട്ടർ/ സ്മാർട്ട് ഫോൺ/ ടാബ്, ഇന്റർനെറ്റ് സൗകര്യം എന്നിവ പങ്കെടുക്കാൻ ഉദ്ദേശിക്കുന്നവർ കരുതണം. വീഡിയോ കോൺഫറൻസിനുളള സമയക്രമവും ലിങ്കും ഇ-മെയിലിൽ പൊതുതെളിവെടുപ്പിന് മുൻപ് അറിയിക്കും. വീഡിയോ കോൺഫറൻസ് സൗകര്യം കൂടാതെ തെളിവെടുപ്പിന് നിശ്ചിയിച്ചിട്ടുളള വിഷയത്തെ സംബന്ധിച്ച് കമ്മീഷൻ വെബ്‌സൈറ്റ് ആയ www.erckerala.org നൽകിയിട്ടുളള പെറ്റിഷനിൽ അഭിപ്രായം kserc@erckerala.org യിലോ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിളള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിലോ അയയ്ക്കണം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!