പത്ത് ഊണു നിയമങ്ങള്‍

by | Aug 20, 2021 | Spirituality | 0 comments

പത്ത് ഊണു നിയമങ്ങള്‍

1. ചൂടോടെ ഉണ്ണണം –
ചൂടുചോറിനേ രുചിയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ഉണ്ടത് ശരിയായി ദഹിക്കുവാന്‍ സഹായിക്കുകയും ചെയ്യുന്നു. വയറില്‍ നിന്നുള്ള വായുവിനെ നേര്‍വഴിക്കാക്കുകയും ദേഹത്തില്‍ കഫം കൂടിപ്പോകാതെ നോക്കുകയും ചെയ്യുന്നു. അതുകൊണ്ട് ചൂടോടെ ഉണ്ണണം.

2. മയമുള്ളതുണ്ണണം –
മയമുള്ളതിനെ രുചിയുണ്ടാവുകയുള്ളൂ. അത് ദഹനശക്തിയെ നിലനിര്‍ത്തുകയും ശരീരത്തെ പോഷിപ്പിക്കുകയും ചെയ്യും. കണ്ണ്  മുതലായ  ഇന്ദ്രിയങ്ങളെ കരുത്തുള്ളവയാക്കുകയും ശരീരബലം വര്‍ദ്ധിപ്പിക്കുകയും  ദേഹത്തിന്  സ്വാഭാവിക  കാന്തിയുമുണര്‍ത്തുകയും ചെയ്യുന്നു. അതിനാല്‍  മയമുള്ളതുണ്ണണം.

3. അളവറിഞ്ഞുണ്ണണം –
അളവറിഞ്ഞ്  ഭക്ഷണം  കഴിച്ചാല്‍ ദേഹത്തില്‍ വാത-പിത്ത കഫങ്ങളുടെ തുലനാവസ്ഥ തകരാറിലാവാതെ  ആയുസ്സ്  വര്‍ദ്ധിപ്പിക്കാന്‍ കഴിയും.  ദഹനശക്തിയെ കാക്കുകയും ചെയ്യും.

4. വിരുദ്ധമാവാത്തതുണ്ണണം –
കഴിക്കുന്ന  സാധനങ്ങള്‍  തമ്മില്‍  ഒന്നിനൊന്ന് വൈരുദ്ധ്യമുണ്ടാവരുത്. വിരുദ്ധങ്ങളായവ ശരീരത്തില്‍ വിഷാംശമുണ്ടാക്കും. ശരീരസ്ഥിതി  അപകടത്തിലാവുകയും ചെയ്യും. ഉദാഹരണത്തിന്  പുളിയുള്ള പഴങ്ങളും പാലും ഒരുമിച്ചാവരുത്. ചൂടുചോറില്‍ തൈരു ചേര്‍ക്കരുത്.

5. ദഹിച്ചശേഷമുണ്ണണം –
ആദ്യം കഴിച്ചത്  ശരിയായി  ദഹിക്കും മുമ്പ് വീണ്ടുമുണ്ടാല്‍ പലമട്ട് പാകം വന്ന നീരുകള്‍ കൂടിക്കലര്‍ന്ന് ശരീരത്തിന്റെ സുസ്ഥിതി അവതാളമാകും. മറിച്ചായാല്‍ വാതം, തുടങ്ങിയ ദോഷങ്ങള്‍  തുല്യാവസ്ഥയിലെത്തി  ശരീരം നിലനിര്‍ത്തും. ശരിയായ  വിശപ്പുണ്ടാകുകയും കഴിച്ചത് വേണ്ടപോലെ  ദഹിക്കുകയും  ആയുസ്സ് പാലിക്കപ്പെടുകയും ചെയ്യും.

6. തിടുക്കത്തിലുണ്ണരുത് –
വേഗം കൂടിയാല്‍ ചോറു  വഴിമാറുകയും ശരിക്കിറങ്ങാത്ത പോലെ  തോന്നുകയും ചെയ്യും. രുചിയും ദോഷവുമറിയില്ല  അതിനാല്‍  അതിവേഗം പാടില്ല.

7. സുഖമായിരുന്നുണ്ണണം –
മനസ്സിനു സമാധാനവും  പ്രസാദവും  ഉണ്ടെങ്കിലേ  കഴിക്കുന്നത് പ്രയോജനത്തിലാവൂ. വെറുപ്പോടെ ഇരുന്നുണ്ടാല്‍ വകയ്ക്കു  കൊള്ളില്ല. അതിനാല്‍  സുഖമായിരുന്നുണ്ണണം.

8. തീരെപ്പതുക്കെയുണ്ണരുത് – ഏറെപ്പതിഞ്ഞമട്ടായാല്‍  വയറു നിറയുന്നതറിയില്ല. അധികമുണ്ടുപോകും. ഭക്ഷണം തണുക്കുകയും  ദഹനം ക്രമം വിട്ടാവുകയും ചെയ്യും. അതുകൊണ്ട് ഭക്ഷണം  വളരെ  സാവധാനത്തിലും കഴിക്കരുത്.

9. മിണ്ടിയും ചിരിച്ചും  ഉണ്ണരുത് –  ഉണ്ണുമ്പോളതിലാവണം  ശ്രദ്ധ. മനസ്സ് മറ്റൊന്നിലായാല്‍ അതിവേഗമുണ്ടാലത്തെ കുഴപ്പങ്ങള്‍  എല്ലാമുണ്ടാകും.

10. അവനവനെ അറിഞ്ഞുണ്ണണം – കഴിക്കുന്നതില്‍  ഇതെനിക്കു  നന്ന്  ഇതാപത്താണ് എന്ന് തിരിച്ചറിഞ്ഞ്  വേണ്ടതെന്നുള്ളതേ ഉണ്ണാവൂ.

 

കെ സി ജയകുമാർ

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!