കണ്ണൂർ : കേരളത്തിലേ മറ്റു ജാതിക്കാർക്കും മതങ്ങൾക്കും ഏതു രാഷ്ട്രീയപ്പാർട്ടി ഭരിച്ചാലും വകുപ്പും മന്ത്രിയുമുണ്ട് .എന്ത്കൊണ്ടാണ് മുന്നോക്ക വിഭാഗത്തിന്റെ അവകാശങ്ങൾ നടപ്പിലാക്കുന്നതിനും ആവശ്യപ്പെടുന്നതിനും ഒരു വകുപ്പും മന്ത്രിയും ഇല്ലാതായതെന്ന് ചിന്തിക്കണമെന്ന് മുന്നോക്ക സമുദായ ഐക്യ മുന്നണി സംസ്ഥാന പ്രസിഡന്റ്. അരവിന്ദാക്ഷക്കുറുപ്പ് .കേരളത്തിൽ ഉദ്ദ്യോഗ മേഖലയിൽ, ഭരണ ശിരാകേന്ദ്രങ്ങളിൽ രാഷ്ട്രീയ പാർട്ടിയുടെ തലപത്ത് ഒക്കെ സംഘടിത ശക്തികളാണ് . കൂടാതെ അവർക്ക് ബഹളം വച്ചു കാര്യങ്ങൾ സാധിച്ചെടുക്കുവാനായി വെവ്വേറെ രാഷ്ട്രീയ പാർട്ടികൾ രൂപീകരിച്ചിരുന്നു . .മുസ്ലിങ്ങൾക്ക് മുസ്‌ലിം ലീഗ്, എസ് ഡി പി ഐ, ഈഴവർക്ക് ബിഡിജെഎസ്., കൃസ്ത്യാനിക്ക് കേരളാ കോൺഗ്രസ്. പട്ടിക ജാതിക്ക് പട്ടിക വർഗ്ഗത്തിന് . ജനശക്തി പാർട്ടി…അവർ സംഘടിതരായതാണ് രാഷ്ട്രീയക്കാരുടെ പൂർണ്ണ പിന്തുണ കിട്ടുന്നത് . കൂടാതെ സകല രാഷ്ട്രീയപാർട്ടികളും ഇവർക്കായി ജാതിയുടെയും മതത്തിന്റെയും പേരിൽ പോഷകസംഘടനകളും രൂപീകരിച്ചു നൽകിയിട്ടുണ്ട് എന്തുകാര്യവും നേടിയെടുക്കാം .
ഇനിയെങ്കിലും മുന്നോക്കമെന്ന് ചാപ്പകുത്തിയിട്ടുള്ളവർ ചിന്തിക്കേണ്ടിയിരിക്കുന്നു സംഘടിച്ച് ഒരു
രാഷ്ട്രീയ പാർട്ടി രൂപീകരിക്കേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് .,.മുന്നോക്ക സമുദായ ഐക്യ മുന്നണി പാർട്ടി രൂപീകരിക്കുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നുണ്ട് വരും തലമുറയ്ക്ക് വേണ്ടി സംഘടിക്കുക ശക്തരാവുക.ഇതേ മാർഗമുള്ളു .മുന്നോക്ക വിഭാഗം രാഷ്ട്രീയക്കാരുടെ പാദ സേവചെയ്യണോ അതോ നമ്മുടെതായ രാഷ്ട്രീയപാർട്ടി വേണമോയെന്ന് വിഭാഗം ഉറച്ച തീരുമാനമെടുക്കണം .സമാന സ്വാഭാവമുള്ള സംഘടനകളേയും മുഴുവൻ മുന്നോക്ക വിഭാഗത്തേയും ക്ഷണിക്കുന്നതായി മുന്നോക്ക സമുദായ ഐക്യ മുന്നണി സംസ്ഥാന പ്രസിഡന്റ്. അരവിന്ദാക്ഷക്കുറുപ്പ് പറഞ്ഞു
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments