കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

by | Apr 15, 2020 | Latest | 0 comments

വയനാട് :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തൊഴില്‍ നഷ്ടമായ സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള ജില്ലയിലെ തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം വിതരണം ചെയ്യുന്നു. കേരള കൈതൊഴിലാളി ക്ഷേമപദ്ധതി, കേരള ബാര്‍ബര്‍ ബ്യൂട്ടീഷ്യന്‍ ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി ക്ഷേമനിധി, കേരള ഗാര്‍ഹിക തൊഴിലാളി ക്ഷേമനിധി, കേരള ക്ഷേത്ര ജീവനക്കാരുടെ ക്ഷേമ പദ്ധതി, കേരള പാചക തൊഴിലാളി ക്ഷേമ പദ്ധതി എന്നീ ക്ഷേമനിധികളില്‍ അംഗങ്ങളാവുകയും, കേരള അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാപദ്ധതിയില്‍ അംശാദായം അടച്ച് പുതുക്കുകയും ചെയ്ത സജീവ അംഗങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്.
അര്‍ഹരായ അംഗങ്ങളുടെ പേര്, അംഗത്വ നമ്പര്‍, മേല്‍വിലാസം, വയസ്സ്,ജനനത്തീയ്യതി, പദ്ധതിയില്‍ അംഗത്വം നേടിയ തീയ്യതി, അംശാദായം അടച്ച കാലയളവ്, ബാങ്ക് അക്കൗണ്ട് നമ്പര്‍, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്, മൊബൈല്‍ നമ്പര്‍ മുതലായവയും അപേക്ഷകന്‍ മറ്റൊരു ക്ഷേമനിധിയിലും അംഗമല്ല എന്ന സത്യപ്രസ്താവനയും ഉള്‍ക്കൊള്ളിച്ച് വെള്ളകടലാസ്സില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പദ്ധതി അംഗത്വകാര്‍ഡ്, അവസാന അംശാദായം അടച്ച രസീത്, ബാങ്ക് പാസ്സ്ബുക്ക് (ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പെടെ), ആധാര്‍കാര്‍ഡ് എന്നിവയുടെ ഫോട്ടോകോപ്പി സഹിതം ഏപ്രില്‍ 30ന് മുമ്പായി നേരിട്ടോ ഇമെയില്‍ മുഖേനയോ സമര്‍പ്പിക്കേണ്ടതാണ്. ഇ-മെയില്‍ ഐ.ഡി – unorganisedwssbkkd@gmail.com, കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 – 2378480, 9446831080, 9497303031 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!