വേദങ്ങളാണ് മനുഷ്യരാശിയിലെ ആദ്യത്തെ മന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ. ഋഗ്വേദം, യജുർവേദം, സാമവേദം, അഥർവവേദം എന്നിവയെല്ലാം മന്ത്രങ്ങളുടെ സമാഹാരമാണ്. ഈ പ്രപഞ്ചത്തിന്റെ തുടക്കം ശബ്ദമാണെന്ന് വേദങ്ങളിൽ പറയുന്നു. സർവാന്തര്യാമിയും സനാതനവുമായ ശബ്ദമാണ് ഈ പ്രപഞ്ചത്തിന്റെ ആദിഭാവമെന്നു പ്രകടമാക്കുന്ന കാഴ്ചപ്പാടിനെ ശബ്ദാദ്വൈതമെന്നു വിളിക്കുന്നു. ഈ പ്രപഞ്ചത്തിലെ ഊർജ്ജത്തിന്റെയും ചലനത്തിന്റെയും മൂലസ്രോതസ്സ് ശബ്ദമാണെന്ന് ഈ സിദ്ധാന്തം വാദിക്കുന്നു. എന്തിനധികം, പണിനിയുടെ അഷ്ടാധ്യായിക്ക് കരണഭൂതമായത് ഭഗവൻ ശിവന്റെ ഉടുക്കുകൊട്ടാണ് എന്നത് പ്രശസ്തമാണല്ലോ.
ദൈനംദിന ജീവിതത്തിൽ നാം രണ്ടുതരം ശബ്ദങ്ങളെക്കുറിച്ച് മനസിലാക്കുന്നു. കേൾക്കുന്നതും (വ്യക്തം), കേൾക്കാത്തതും (അവ്യക്തം) എന്നിങ്ങനെ. ആവൃത്തി (frequency) അനുസരിച്ച് ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ആധുനിക ഭൗതീകശാസ്ത്രം. അൾട്രാ, സൂപ്പർ സോണിക് ശബ്ദരൂപങ്ങൾ നമ്മുടെ ചെവിക്ക് അവ്യക്തമാണ്. നമ്മുടെ ചെവികൾക്ക് സെക്കന്റിൽ 20Hz നും 20,000 Hz നും ഇടയിൽ ആവൃത്തിയുള്ള ശബ്ദങ്ങളെ മാത്രമേ തിരിച്ചറിയാൻ കഴിയൂ. അതേപോലെ തിരക്കുപിടിച്ച ഒരു റോഡിലെ ശബ്ദങ്ങൾ അടച്ചിട്ട മുറിക്കകത്തിരിക്കുന്ന ഒരാൾക്ക് കേൾക്കാൻ കഴിയില്ല. അതായത് വ്യക്തമാകുന്ന ശബ്ദം പോലെ അവ്യക്ത ശബ്ദങ്ങളുമുണ്ടെന്നർത്ഥം. എല്ലാ ആവൃത്തിയിലുമുള്ള പലതരം ശബ്ദങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്. നമ്മുടെ കേൾവിക്കപ്പുറത്തുള്ളവയാണ് ഏറിയ കൂറും. ചില സൂക്ഷ്മശബ്ദങ്ങളെ തിരിച്ചറിയാൻ ചില ജന്തുക്കൾക്ക് കഴിവുണ്ട്. ഇതാണ് പ്രകൃതി ദുരന്തങ്ങൾ പ്രകൃതി ദുരന്തങ്ങൾ നേരുത്തെ അറിയാൻ ചില ജന്തുക്കൾക്ക് കഴിവ് നൽകുന്നത്. ആധുനികമായ പല ഉപകാരണങ്ങളെക്കാളും ശക്തമാണ് ഇത്തരം ജീവികളുടെ ശ്രോതേന്ദ്രിയങ്ങൾ.
വൈദികശാസ്ത്രത്തിലെ ശബ്ദവിജ്ഞാനീയത്തെ നമുക്ക് ‘മന്ത്രവിജ്ഞാനീയം’ എന്നു വിളിക്കാം. റേഡിയോ, ടെലിവിഷന്‍, റഡാറുകള്‍ എന്നിവയ്ക്ക് തുല്യമായ രീതിയില്‍ മന്ത്രവിജ്ഞാനീയത്തെ ഋഷിമാര്‍ വികസിപ്പിച്ചിരുന്നുവെന്ന് വേദങ്ങള്‍ പഠിച്ചാല്‍ മനസ്സിലാക്കാം. ഇതിനുള്ള തെളിവുകള്‍ ഋഷി ദയാനന്ദ സരസ്വതി ഋഗ്വേദാദി ഭാഷ്യഭൂമികയില്‍ നല്‍കിയിട്ടുമുണ്ട്. ഉച്ചാരണം, ഉദാത്ത അനുദാത്ത ഭാവങ്ങള്‍, തീവ്രത, താളം, ഋതം എന്നിവയെല്ലാം ഒത്തിണങ്ങുന്ന വേദമന്ത്രങ്ങള്‍ക്ക് ലേസര്‍ ബീമിനേക്കാള്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയും. കാരണം ഇലക്ട്രോ മാഗ്നറ്റിക് തരംഗങ്ങളിലൂടെ ശബ്ദത്തിന്റെ യഥാതഥമായ ശക്തി ആകാശത്തിലൂടെ എവിടെ വേണമെങ്കിലും എത്തിച്ചേരും. മാത്രമല്ല വേദമന്ത്രങ്ങളുടെ കൂട്ടായ സ്വരിച്ചു ചൊല്ലല്‍ പ്രാപഞ്ചിക ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കെല്പുള്ളതാണുതാനും. ആധുനിക കാലത്തെ ഏറെ പുരോഗമിച്ച ശാസ്ത്രസാങ്കേതിക സംവിധാനങ്ങളുടെ സഹായത്താല്‍ ഇത്തരം ശബ്ദങ്ങളെക്കുറിച്ചുള്ള പഠനങ്ങള്‍ ധാരാളം നടന്നിട്ടുമുണ്ട്. ഒരു മന്ത്രം ജപിക്കുന്നത് പുനര്‍വിശേഷണ ത്തിന് വിധേയമാക്കിയപ്പോള്‍ മന്ത്രശബ്ദത്തിന് ആണവോര്‍ജ്ജത്തിന് തത്തുല്യ മായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളതായി ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്.
ബോധതലത്തിലും ശരീരത്തിന്റെ സൂക്ഷ്മതലത്തിലും എന്തായാലും ഈ മന്ത്രങ്ങള്‍ ഏറെ ചലനങ്ങള്‍ സൃഷ്ടിക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. വൈദികമന്ത്രങ്ങളുടെ ശക്തി ഛന്ദസ്സിന്റെ രൂപത്തിലാണ് ഉള്ളതെന്നു പറയാം. ഓരോ മന്ത്രത്തിനും ചന്ദസ്സിനുള്ള പ്രാധാന്യം വളരെ വലുതാണ്. മന്ത്ര വിജ്ഞാ നീയത്തില്‍ മന്ത്രങ്ങളുടെ രാജാവായാണ് ‘ഗായത്രി’യെ വിശേഷി പ്പിച്ചിട്ടുള്ളത്. ഒന്‍പതു വാക്കുകളില്‍, 24 അക്ഷരങ്ങളില്‍ ഗായത്രിയെ വിന്യസി ച്ചിരിക്കുന്നു. ഈ മന്ത്രം ജപിക്കുമ്പോള്‍ നമ്മുടെ നാഡികളില്‍ താളബന്ധിതമായ ഒരു മര്‍ദ്ദം രൂപപ്പെടും. കൂടാതെ നമ്മുടെ ശരീരത്തിലെ ആറു ചക്രങ്ങളിലും നാഡീ വ്യൂഹ ങ്ങളിലും ചലനം ഉണ്ടാവുകയും അത് സാധകന്റെ ശരീരത്തില്‍ അസാധാരണമായ ഒരു മാറ്റത്തെ സൃഷ്ടിക്കുകയും ചെയ്യും.
0 Comments