തിരുവനന്തപുരം: കൊവിഡ് വൈറസ് പടരുന്നതും ലോക്ക്ഡൗണിനെയും തുടർന്ന് സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയെ കത്തയച്ചതായി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.എല്ലാ സംസ്ഥാനങ്ങളിലും ഇതേ അവസ്ഥയാണ്. സംസ്ഥാനത്തിന്റെ വരുമാനം നിലച്ചു. പൊതുജനാരോഗ്യത്തിനുള്ള ചെലവ് വർദ്ധിച്ചു, ഈ ഘട്ടത്തിൽ ഓപ്പൺ മാർക്കറ്റിൽ നിന്നും വായ്പ എടുത്ത് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോകാനാവൂ.. സംസ്ഥാനങ്ങൾക്ക് സ്‌പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ട് വെയ്ക്കാനുള്ള അനുവാദം നൽകുക, സംസ്ഥാനത്തിന്റെ വായ്പാപരിധി 5 ശതമാനമായി ഉയർത്തുക, പകർച്ചവ്യാധി പ്രതിരോധത്തിനും പുനർനിർമാണത്തിനും പുറത്തുനിന്നുള്ള ഏജൻസികളിൽ നിന്നും വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ കത്തിൽ ഉന്നയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments