.ഡ്യൂട്ടിക്കിടെ ബൈക്കിടിച്ചു തെറിപ്പിച്ച പോലീസുകാരന് ചന്ദ്രഗിരി ലയൺസ് ക്ലബ്ബിന്റെ 1,11,111 രൂപ ചികിത്സാ ധനസഹായം

by | May 13, 2020 | Latest, Uncategorized | 0 comments

കാസർകോട്: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന് ഉളിയത്തട്ക്ക എസ്‌.പി നഗറിൽ ഡ്യൂട്ടി ചെയ്യുന്നതിനിടെ അമിത വേഗതയിൽ വന്ന ബൈക്ക് ഇടിച്ചു തെറിപ്പിച്ച വിദ്യാനഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ സനൂപ് കുമാറിന് ചന്ദ്രഗിരി ലയണ്‍സ് ക്ലബ്ബ് 1, 11, 111 രൂപ നല്‍കി.

ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് സി എല്‍ റഷീദ് ജില്ല പോലീസ് മേധാവി പി.എസ്. സാബുവിന് തുക കൈമാറി.

എസ് പി നഗറില്‍ അമിത വേഗതയില്‍ വന്ന ബൈക്ക് ഇടിച്ചാണ് ഡ്യൂട്ടിയിലായിരുന്ന സനൂപിന് തലയ്ക്കും തുടയെല്ലിനും സാരമായി പരുക്കേറ്റത്. ഇദ്ദേഹം കണ്ണൂരില്‍ ചികിത്സയിലാണ്. പോലീസുകാരന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽ പെട്ട ചന്ദ്രഗിരി ലയൺസ് ക്ലബ് അംഗങ്ങൾ കാരുണ്യ ഹസ്തവുമായി മുന്നോട്ടു വരികയായിരുന്നു.

ഡി.വൈ.എസ്പി.പി.ബാലകൃഷ്ണന്‍ നായര്‍ ,വിദ്യാനഗര്‍ സി ഐ മനോജ്, ലയണ്‍സ് ഐപിപി ജലീല്‍ മുഹമ്മദ്, ട്രഷറർ എം എം നൗഷാദ് , ഇക്ബാൽ പട്ടുവത്തിൽ, കെ.സി ഇർഷാദ്, സി.യു മുഹമ്മദ് ചേരൂർ, ഷാഫി എ. നെല്ലിക്കുന്ന്, ഓ.കെ മഹമൂദ്, എ.കെ ഫൈസൽ, അബ്ദുൽ സലാം പി.ബി, ഷംസീർ റസൂൽ, മജീദ് ബെണ്ടിച്ചാൽ, ആസിഫ്, അഷ്‌റഫ് ഐവ, ശിഹാബ് തൊരവളപ്പിൽ, ഹാരിഫ് തളങ്കര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ജില്ലയിൽ കോവിഡ് രോഗവിമുക്തി കൈവരിക്കുന്നതിൽ ആരോഗ്യ പ്രവർത്തകരെ പോലെ തന്നെ പോലീസ് വകുപ്പിന്റെയും സേവനം വില മതിക്കാനാവാത്തതാണ്. പോലീസിന്റെ ശക്തമായ ഇടപെടലുകളാണ് സമൂഹ വ്യാപനമെന്ന ദുരന്തത്തിൽ നിന്നും നാടിനെയും നാട്ടാരെയും രക്ഷിച്ചെടുത്തത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!