ലോക്ക് ഡൗൺ ,  സംസ്ഥാനത്ത്  കുറ്റകൃത്യങ്ങൾ കുറഞ്ഞു.

by | Apr 10, 2020 | Latest, Uncategorized | 0 comments

തിരുവനന്തപുരം:  സമ്പൂർണ  ലോക്ക്  ഡൗൺ   മൂന്നാഴ്ച   പിന്നിടുമ്പോൾ   സംസ്ഥാനത്ത്  മോഷണവും  അക്രമങ്ങളുമുൾപ്പെടെയുള്ള  കുറ്റകൃത്യങ്ങളുടെയും  അനിഷ്ടസംഭവങ്ങളുടെയും എണ്ണം കുറഞ്ഞു.  ബാറുകളും  മദ്യവിൽപ്പനശാലകളും  അടച്ചുപൂട്ടുകയും  വാഹനങ്ങൾ      നിരത്തിലിറങ്ങാതാവുകയും  ചെയ്തതോടെ  റോഡപകടങ്ങളും  വിരളം. കഴിഞ്ഞ വ‌ർഷം ഇതേ സമയത്ത്  38 പീഡനക്കേസുകളാണ്  സംസ്ഥാനത്ത്  മൊത്തത്തിൽ റിപ്പോർട്ടായത്.  ഇത്തവണ അത്  പത്തിൽ  താഴെയായി. വീടുകളും  സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് ഒരു  ഡസനോളം കവർച്ചകൾ റിപ്പോർട്ട്  ചെയ്തിരുന്നു .  ലോക്ക് ഡൗൺ  ആരംഭിച്ചശേഷം ഒരു  കേസുമില്ല.

കഴിഞ്ഞ വർഷം  13 തട്ടിക്കൊണ്ടുപോകൽ  കേസുകൾ റിപ്പോർട്ട്  ചെയ്തിരുന്നു .  ഇപ്പോൾ                  ഒരു കേസാണ്  ഉണ്ടായിട്ടുള്ളത്  .       ജില്ലാ – സംസ്ഥാന അതിർത്തികൾ അടയ്ക്കുകയും   റോഡ് -റെയിൽ  ഗതാഗതം നിലയ്ക്കുകയും   ചെയ്തതോടെ   ഇപ്പോൾ പൊലീസിനും എക്സൈസിനും  മയക്ക്  മരുന്ന്കേസില്ല .  അസ്വാഭാവിക  മരണങ്ങളും  തീരെ കുറഞ്ഞു.

രണ്ട്  ഗാർഹിക പീഡനകേസാണ് രണ്ടാഴ്ചയ്ക്കകം  റിപ്പോർട്ടായത്. കഴിഞ്ഞ വർഷം  രണ്ട്  ഡസനോളം  കേസുകൾ  ഈ  സമയത്ത്  റിപ്പോർട്ട്  ചെയ്തിരുന്നു. വാഹനാപകടക്കേസുകളിൽ  ദിനംപ്രതി  നിരവധിപേർ  മരിക്കുകയും  പരിക്കേൽക്കുകയും ചെയ്തിരുന്ന  കേരളത്തിൽ  രണ്ടാഴ്ചയ്ക്കകം  ആകെ 15 കേസുകളാണ്  റിപ്പോർട്ടായത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!