കൊല്ലം : കൊവിഡ് ടെസ്റ്റ് ഫലം മരണാനന്തര ബഹുമതിയായി നൽകുന്ന ഏർപ്പാട് അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ.മഹേഷ് ആവശ്യപ്പെട്ടു.
ഇന്നലെ മരണമടഞ്ഞ ഫാ. കെ.ജി.വർഗ്ഗീസ് ദിവസങ്ങളോളം മെഡിക്കൽ കോളേജിൽ പനിയുമായി കയറി ഇറങ്ങിയിട്ടും പരിശോധനയ്ക്ക് സ്രവമെടുത്തത് വളരെ വൈകിയാണ്. ഫലം വന്നപ്പോഴേക്കും ഫാദർ മരിച്ചിരുന്നു.
കൊല്ലത്ത് ഞായറാഴ്ച ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് സേവ്യർ മരിക്കുന്നത്. തുടർന്ന് നടന്ന പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്.
ചികിത്സയിലുള്ളവരുടെ എണ്ണം പൊതുവേ കുറഞ്ഞിരിക്കുമ്പോഴും കൊവിഡ് രോഗി എന്ന പരിഗണന പോലും കിട്ടാതെ ആളുകൾക്ക് മരിക്കേണ്ടി വരുന്നത് ആശങ്കാജനകമാണെന്ന് മഹേഷ് കുറ്റപ്പെടുത്തി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments