1956 ആഗസ്റ്റ് 15-ന് തിരു-കൊച്ചി ഗവണ്‍മെന്‍റ് കേരള സാഹിത്യ അക്കാദമി രൂപീകരിച്ചു. 1956 ഒക്ടോബര്‍ 15-ന് തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തില്‍വെച്ച് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 1958-ല്‍ ആസ്ഥാനം തൃശൂരിലേക്ക് മാറ്റി. മലയാളത്തില്‍നിന്ന് മറ്റു ഭാഷകളിലേക്കും മറ്റു ഭാഷകളില്‍ നിന്ന് മലയാളത്തിലേക്കും ഉത്കൃഷ്ട കൃതികള്‍ പരിഭാഷപ്പെടുത്തുക, സാഹിത്യചരിത്രം, ഗ്രന്ഥസൂചി, സാഹിത്യകാര ഡയറക്ടറി, വിജ്ഞാനകോശം തുടങ്ങിയ റഫറന്‍സ് ഗ്രന്ഥങ്ങള്‍, ഭാഷയുടെയും സാഹിത്യത്തിന്‍റെയും വളര്‍ച്ചയ്ക്ക് ഉതകുന്ന ഉത്തമഗ്രന്ഥങ്ങള്‍ എന്നിവ പ്രസിദ്ധീകരിക്കുക, മികച്ച സാഹിത്യ ഗ്രന്ഥങ്ങള്‍ക്ക് പുരസ്കാരങ്ങള്‍ നല്‍കുക,. സാഹിത്യ ശില്പശാലകള്‍ നടത്തുക, യുവസാഹിത്യകാരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുംവേണ്ടി സാഹിത്യപഠന ശില്പശാലകൾ നടത്തുക, ഭാഷയുടെയും സാഹിത്യത്തിന്‍റെയും സംസ്കാരത്തിന്‍റെയും മേഖലയില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുക, സാഹിത്യകാരന്മാര്‍ക്ക് പഠനപര്യടനത്തിനും ഗ്രന്ഥരചനയ്ക്കും സ്കോളര്‍ഷിപ്പ് നല്‍കുക, ജനങ്ങളില്‍ സാഹിത്യാഭിരുചി വളര്‍ത്തുന്ന പരിപാടികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കുക, പുസ്തകപ്രസിദ്ധീകരണത്തിന് സഹായം നല്‍കുക, എഴുത്തുകാര്‍ക്ക് സഹായം നല്‍കുക എന്നിവയാണ് അക്കാദമിയുടെ പ്രധാനപ്രവര്‍ത്തനങ്ങള്‍.
അക്കാദമിയില്‍ അതിവിപുലമായ ഒരു പ്രസിദ്ധീകരണ വിഭാഗവും പ്രദര്‍ശന-വില്പനശാലയും ഉണ്ട്. മലയാളഭാഷയ്ക്കും കേരള സംസ്കാരത്തിനും വിലപ്പെട്ട സംഭാവനകള്‍ നല്‍കുന്ന ഒരുപാട് ഗ്രന്ഥങ്ങള്‍ അക്കാദമി ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിപണിയില്‍ സാദ്ധ്യത കുറഞ്ഞതും ഗവേഷണമൂല്യം കൂടിയതുമായ ഗ്രന്ഥങ്ങളാണ് സാധാരണ പ്രസിദ്ധീകരിക്കുന്നത്. നാനൂറോളം പുസ്തകങ്ങള്‍ ഭാഷാഗവേഷണത്തിനും സംസ്കാരപഠനത്തിനുമായി അക്കാദമി സമര്‍പ്പിച്ചിട്ടുണ്ട്. കേരള ഭാഷാഗാനങ്ങള്‍ – മൂന്നു ഭാഗം, 19-ാം നൂറ്റാണ്ടിലെ കേരളം, സാഹിത്യകാര ഡയറക്ടറി, മലയാള സാഹിത്യ പാരന്പര്യം ഇന്‍ററാക്ടീവ് സി.ഡി, കേരളത്തിലെ പക്ഷികള്‍, നമ്മുടെ സാഹിത്യം നമ്മുടെ സമൂഹം (നാലു ഭാഗം), കവിത, നോവല്‍, ചെറുകഥ, നാടകം, അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് എന്നീ സാഹിത്യചരിത്രങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍ ശ്രദ്ധേയമായ സംഭാവനകളാണ്.
സാഹിത്യ ചക്രവാളം (മാസിക), സാഹിത്യലോകം (ദ്വൈമാസിക), മലയാളം ലിറ്റററി സര്‍വ്വേ (ഇംഗ്ലീഷ് ത്രൈമാസിക) എന്നിവയാണ് അക്കാദമി പ്രസിദ്ധീകരിക്കുന്ന ആനുകാലികങ്ങള്‍, മലയാള സാഹിത്യ പഠനരംഗത്ത് ഇവ ചെയ്യുന്ന സേവനങ്ങള്‍ വലുതാണ്. സാഹിത്യലോകവും മലയാളം ലിറ്റററി സർവ്വേയും യു ജി സിയുടെ അംഗീകൃത ഗവേഷണ ജേണലുകളുടെ CARE ലിസ്റ്റിൽ ഉൾപ്പെട്ടവയാണ്.
പറഞ്ഞുവന്നത് മറ്റൊന്നുമല്ല ,ഇത്തരത്തിൽ പ്രവർത്തന പാരമ്പര്യമേന്മയുള്ള അക്കാദമി,കേരളത്തിൽ പ്രസക്ത വിഭാഗമായ നായർ സമുദായത്തിൽ നിന്ന് കഴിവുള്ള എഴുത്തുകാരേയും കൃതികളെയും അംഗീകരിച്ചെന്നതാണ് . അഥവാ അംഗീകരിക്കത്തക്കവിധമുള്ള പ്രഗത്ഭരായ സാഹിത്യകാരന്മാർ നായർ വംശത്തിൽ ജനിച്ചിട്ടുണ്ടെന്നാണ് എടുത്ത് പറയേണ്ടത് . അവയിൽ തന്നെ പ്രാധാന്യമുള്ളത് കൂടുതൽപേരും ‘സമുദായ ‘ , ‘ ജാതി ‘ നാമങ്ങൾ തങളുടെ പേരിനൊപ്പം ഉപയോഗിച്ചിരുന്നു . സമുദായബോധവും അതിൽ അഭിമാനം കൊള്ളുന്നവർക്കും മാത്രമേ പേരിനൊപ്പം സമുദായ നാമവും ഉപയോഗിക്കാൻ കഴിയുകയുള്ളു .സമുദായ ബോധത്തിൽ നിന്ന് സ്വന്തം സമുദായ സംസ്കാരമടങ്ങിയ പാരമ്പര്യവും ഉണ്ടാകുന്നു .ഇത് ഏതെങ്കിലും ഒരു സമുദായത്തിനൊ ജാതിക്കോ വർഗ്ഗത്തിനോ വിഭാഗത്തിനോ മാത്രം ബന്ധപ്പെട്ടതല്ല .ഏതൊരു പരമ്പരയ്ക്കും അതിന്റെ പൂർവികമായ പ്രവർത്തനത്തിലൂടെയുണ്ടാകുന്ന സംസ്കാരം പിന്തുടർച്ചയായി വന്നുഭവിക്കുന്നുണ്ട് . അതായത് പേരിനൊപ്പം ഏതെങ്കിലും നാമം ഉപയോഗിക്കുന്നതുകൊണ്ട് പാരമ്പര്യമായി ലഭിക്കുന്ന സംസ്കാരത്തിന് യാതൊരു വ്യത്യാസങ്ങളും ഉണ്ടാകുന്നില്ല . ഏതെങ്കിലും ഒരു കാര്യത്തിൽ അഭിമാനം കാണുന്നവരാണല്ലോ അതിനെ ഉയർത്തിപിടിക്കുന്നത് .എങ്കിൽ സമുദായ കാര്യത്തിൽ അഭിമാനം കൊള്ളുന്നവരായിരിക്കും സ്വന്തം സമുദായ നാമവും ഉപയോഗിക്കുന്നത് .അത് ഏതെങ്കിലും കാഴ്ചപ്പാടുകൾക്കോ ചിന്തകൾക്കോ എതിരായി ഒരിക്കലും വരുന്നുമില്ല .കാരണം സമുദായ ആത്മാഭിമാനം എന്നത് ഏതെങ്കിലും സമുദായത്തെയോ വർഗ്ഗത്തെയോ രാജ്യത്തെയോ ദ്രോഹിച്ചുകൊണ്ടുള്ള സംസ്കാരത്തിലധിഷ്ഠിതമല്ല ,ആയിരുന്നുമില്ല . നായർ സമുദായം മാത്രമല്ല സമാനമായ പലരും ജാതിയുടെയോ സമുദായത്തിന്റെയോ നാമം സ്വന്തം പേരിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട് .
വിശിഷ്ടാംഗത്വം, സമഗ്രസംഭാവന, അവാർഡ്, എൻഡോവ്മെന്റ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നൽകുന്നത്.
പി. ഗോവിന്ദപ്പിള്ള,പാലാ നാരായണൻനായർ,അക്കിത്തം അച്യുതൻ നമ്പൂതിരി,എം. ടി. വാസുദേവൻ നായർ,കെ. അയ്യപ്പപ്പണിക്കർ,പ്രൊഫ. ഒ. എൻ. വി. കുറുപ്പ്,എസ്. ഗുപ്തൻനായർ,എം. പി. ശങ്കുണ്ണിനായർ,കൈനിക്കര കുമാരപിള്ള,എൻ.വി. കൃഷ്ണവാരിയർ,തകഴി ശിവശങ്കരപ്പിള്ള,
ലളിതാംബിക അന്തർജ്ജനം,വൈലോപ്പിള്ളി ശ്രീധരമേനോൻ,വി. ഉണ്ണിക്കൃഷ്ണൻ നായർ,എൻ. ബാലാമണിയമ്മ,എൻ. കൃഷ്ണപിള്ള,ശൂരനാട് കുഞ്ഞൻപിള്ള,വി.ടി. ഭട്ടതിരിപ്പാട്,പുത്തേഴത്ത് രാമൻ മേനോൻ,ജി. ശങ്കരക്കുറുപ്പ്,കെ.പി. കേശവമേനോൻ,എൻ വി പി ഉണ്ണിത്തിരി,കാവാലം നാരായണ പണിക്കർ,ആറ്റൂർ രവിവർമ,,ഡോ. കെ. എൻ. പണിക്കർ, ചവറ കെ.എസ്. പിള്ള, ടി. ബി. വേണുഗോപാലപ്പണിക്കർ, വി.കെ. ഗോവിന്ദന്‍ നായര്‍,വെണ്ണിക്കുളം ഗോപാലക്കുറുപ്പ്,എന്‍.എന്‍. പിള്ള,കുട്ടികൃഷ്ണമാരാര്‍,എം.കെ. മേനോന്‍,കൈനിക്കര പത്മനാഭപിള്ള,എസ്. ഗുപ്തന്‍നായര്‍,പി.കെ. വീരരാഘവന്‍ നായര്‍,പി. ഗംഗാധരന്‍ നായര്‍,ഡോ. കെ. രാഘവന്‍പിള്ള,ഇടശ്ശേരി ഗോവിന്ദന്‍നായര്‍,കാരൂര്‍ നീലകണ്ഠപ്പിള്ള,കൈനിക്കര കുമാരപിള്ള,എന്‍.വി. കൃഷ്ണവാര്യര്‍,ഡോ. കെ. ഭാസ്കരന്‍നായര്‍,ഓംചേരി എന്‍.എന്‍. പിള്ള,അയ്യപ്പപ്പണിക്കര്‍,കെ.എസ്. നമ്പൂതിരി,ഡോ. പി.കെ. നാരായണപിള്ള,,ടി.എന്‍. ഗോപിനാഥന്‍നായര്‍,എന്‍.വി. കൃഷ്ണവാരിര്‍,വിഷ്ണുനാരായണന്‍ നമ്പൂതിരി,,കടവൂര്‍ ജി. ചന്ദ്രന്‍പിള്ള,,ജി. കുമാരപിള്ള,പി.നാരായണക്കുറുപ്പ്,വെട്ടൂര്‍ രാമന്‍നായര്‍,എന്‍. കൃഷ്ണപിള്ള,എ.പി.പി.നമ്പൂതിരി,എസ്.വി. വേണുഗോപന്‍നായര്‍,എം.പി.ശങ്കുണ്ണിനായര്‍,പി. നാരായണക്കുറുപ്പ്,എം.പി. നാരായണപിള്ള,ഡോ. എം.ആര്‍. രാഘവവാരിയര്‍,ഡോ. എ.കെ. നമ്പ്യാര്‍,വി. മധുസൂദനന്‍നായര്‍,കെ.എല്‍. മോഹനവര്‍മ്മ,കെ. രവിവര്‍മ്മ,കെ. കല്യാണിക്കുട്ടിയമ്മ,സി.പി. നായര്‍,കെ.പി. രാമനുണ്ണി,വി.ഡി. കൃഷ്ണന്‍ നമ്പ്യാര്‍,ആഷാമേനോന്‍,ആറ്റൂര്‍ രവിവര്‍മ്മ,പി. മാധവന്‍പിള്ള,കടമ്മനിട്ട വാസുദേവന്‍പിള്ള,പി. മാധവന്‍പിള്ള,കെ.ജി. ശങ്കരപ്പിള്ള,എ.എന്‍. നമ്പൂതിരി,കെ. നാരായണന്‍നായര്‍,നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍,വി.ആര്‍. കൃഷ്ണനെഴുത്തച്ഛന്‍,എം.സി. നമ്പൂതിരിപ്പാട്,പ്രൊഫ. ഈച്ചരവാരിയര്‍,കെ.ടി.രവിവര്‍മ്മ,,ശ്രീബാല കെ.മേനോന്‍,അഡ്വ.ജി.ജനാര്‍ദ്ദനക്കുറുപ്പ്,ഡോ.പി.കെ.വാര്യര്‍,കെ.എല്‍.മോഹനവര്‍മ്മ,കെ.എം.രാഘവന്‍നമ്പ്യാര്‍,വിജയകുമാര്‍മേനോന്‍,ഡോ.പി.കെ.ആര്‍.വാരിയര്‍,എസ്. ജയചന്ദ്രൻ നായർ,ടി. ബി. വേണുഗോപാലപ്പണിക്കർ .ബൈജു എൻ. നായർ,ഡോ. എന്‍.എന്‍.മൂസത്,ഡോ. എം.എസ്. മേനോന്‍,ആര്‍. രാഘവന്‍നായര്‍,എന്‍.വി.കൃഷ്ണവാരിയര്‍,,സി.വി.വാസുദേവഭട്ടതിരി,എന്‍. കൃഷ്ണപിള്ള,വെട്ടൂര്‍ രാമന്‍നായര്‍,ഡോ. എം.ആര്‍. രാഘവവാരിയര്‍,കടമ്മനിട്ട വാസുദേവന്‍പിള്ള,പി. മാധവന്‍പിള്ള,എം.എച്ച്. ശാസ്ത്രികള്‍,കെ.ടി. രവിവര്‍മ്മ
,
പട്ടിക അപൂർണ്ണമാണ് ….
വാർത്തയും കേരള സാഹിത്യ അക്കാദമിയുമായി യാതൊരു ബന്ധവുമില്ല .വിവര ശേഖരണത്തിന് മാത്രമാണ് ആശ്രയിച്ചിട്ടുള്ളത് . pathradipar.com
0 Comments