കോവിഡ് 19 ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ നല്‍കി കൊല്ലം ഗണപതി ക്ഷേത്രം ട്രസ്റ്റ്

by | Apr 17, 2020 | Spirituality | 0 comments

കൊല്ലം: തമിഴ് ബ്രാഹ്മണ സമുദായ ക്ഷേത്രമായ കൊട്ടാരക്കുളം ശ്രീ മഹാഗണപതി ക്ഷേത്രം ട്രസ്റ്റ് കോവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജീവന്‍രക്ഷാ ഉപകരണങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് നല്‍കി. ജില്ല കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഏറ്റുവാങ്ങി. ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തിയ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ചികിത്സാ ഉപകരണങ്ങളാണ് വിവിധ സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്ക് നല്‍ക്കുന്നത്.
ട്രസ്റ്റ് കഴിഞ്ഞ 14 ദിവസമായി കൊല്ലം കലക്‌ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ സെല്ലിലേക്ക് ഉച്ചയൂണും നല്‍കിയിരുന്നു. തമിഴ് ബ്രാഹ്മണ സമുദായം പ്രസിഡന്റ് എസ് നാരായണന്‍, ജനറല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍, ട്രഷറര്‍ കെ പരമേശ്വരന്‍, കൊട്ടാരക്കുളം ശ്രീ മഹാഗണപതി ക്ഷേത്ര ഭരണ സമിതി പ്രസിഡന്റ് എന്‍ ഗണപതി കൃഷ്ണന്‍, സെക്രട്ടറി പ്രശാന്ത് അനന്ത ശങ്കരന്‍, ട്രഷറര്‍ കെ മഹദേവന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ശ്രീലത, ഡെപ്യൂട്ടി ഡി എം ഒ മാരായ ഡോ ജെ മണികണ്ഠന്‍, ഡോ ആര്‍ സന്ധ്യ, ഡി പി എം ഡോ എസ് ഹരികുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ എസ് ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമുള്ളപക്ഷം ഇനിയും കഴിയുന്നത്ര സഹായം എത്തിക്കുവാന്‍ ശ്രമിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ രാമചന്ദ്രന്‍ അറിയിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!