പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു.

by | Apr 9, 2020 | Spirituality | 0 comments

മഹാ മൃത്യുഞ്ജയ ഹോമം
ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ പ്രതിസന്ധികൾ നേരിടാത്തവർ ഇല്ല. ജാതകവശാലും കർമ്മവൈകല്യം മൂലവും വിഷമങ്ങൾ ഉണ്ടാകാം. അത്തരം വിഷമങ്ങൾക്ക് ഒരളവു വരെ പരിഹാരം ചെയ്യുന്നതിനായി വൈദീക താന്ത്രിക കർമ്മങ്ങളും വിധിച്ചിട്ടുണ്ട്. അത്തരം കർമ്മങ്ങളിൽ ഏറ്റവും പ്രാധാന്യം ഏറിയതാണ് ഹോമങ്ങൾ.

ദശാപഹാരകാലം വളരെ ദോഷകരവും ആയുസ്സിനെ ഹനിക്കാൻ പോലും പര്യാപ്തവുമാകുമ്പോൾ ശിവനെ പ്രീതിപ്പെടുത്തി മരണഭയത്തിൽ നിന്ന് മോചനം നേടി സമാധാനത്തോടെയും ദീര്ഘായുസ്സോടെയും ജീവിക്കാൻ ശിവ പ്രീതികരമായ മൃത്യുഞ്ജയഹോമം നടത്തുന്നു. മൂർത്തി ഭേദം അനുസരിച്ച് പേരാൽ മൊട്ടുകൊണ്ടും കറുക കൊണ്ടും അമൃത് കൊണ്ടും ഹോമം നടത്താറുണ്ട്. പ്രധാന ദ്രവ്യങ്ങൾ 7 എണ്ണമാണ് അമൃത വള്ളി , പേരാൽ മൊട്ട് , കറുത്ത എള്ള് , ബലികറുക , പശുവിൻ പാൽ , മധുരമില്ലാത്ത പാൽപ്പായചോറ് , പശുവിൻ നെയ്യ് . എത്ര കഠിന ജ്വര രോഗങ്ങൾക്കും ഈ ഹോമം പരിഹാരമാണ് . കൂടാതെ, ജീവിതത്തിലേക്ക് തിരികെവരാൻ യാതൊരു സാധ്യതയും ഇല്ലാതെ സന്നിഗ്ധാവസ്ഥയിൽ (കോമ) തുടരുന്ന രോഗികളുടെ കാര്യത്തിൽ മൃത്യുഞ്ജയ ഹോമത്തിലൂടെ ദുരിതജീവിതത്തിൽ നിന്ന് മോക്ഷം നൽകാനും സാധിക്കുന്നു. ഈ ഹോമം പാപഹരം കൂടിആയതിനാലാണ് ഇപ്രകാരം സാധിക്കുന്നത്.

ജ്യോതിഷവുമായി ബന്ധപ്പെട്ട് മറ്റൊരു അവസരത്തിൽ കൂടി ഈവഴിപാട് നിർദേശിക്കുകയാണ്.
അടുത്ത ബന്ധുക്കൽ മരിക്കുന്ന സമയം ‘പിണ്ഡനൂല്, വസുപഞ്ചകം, കരിനാള് ( തമിഴ്പക്ഷം) തുടങ്ങിയ ദോഷങ്ങൾ ഉണ്ടെങ്കിൽ ബലി കർമ്മം ചെയ്യേണ്ടവർ (മക്കൾ , അനന്തരവർ , ചെറുമക്കൾ തുടങ്ങിയവർ ) ഗൃഹത്തിൽ (തറവാട്ടിൽ) ഒരു കൂട്ടുമൃത്യുഞ്ജയ ഹോമം ചെയ്യുന്നത് ഗുണകരം ആയിരിക്കും. പ്രത്യേകിച്ച് മരണസമയത്തെ ദോഷത്തിനു മറ്റു പരിഹാരങ്ങൾ ചെയ്യാൻ കഴിഞ്ഞില്ല എങ്കിൽ .

മൃത്യുഞ്ജയഹോമത്തിന്റെ ചെലവു താങ്ങാൻ കഴിയാത്തവർ ശിവക്ഷേത്രത്തിൽ ഭക്തിപൂർവ്വം മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തിയാലും അപകടം ഒഴിവാക്കാൻ കഴിയും.

വിധിയെ പരിഹാരങ്ങൾ കൊണ്ട് തടയാൻ സാധിക്കില്ല എന്നത് കർമ്മ വിപാക പ്രകരണത്തിൽ വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഈശ്വര ഭജനത്തിലൂടെ വിധിയുടെ ഗതി മാറ്റി വിടാൻ കഴിയും എന്നത് നിസ്തർക്കമാണ്.

ഓം നമ: ശിവായ:
മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം

“ഓം ത്ര്യംബകം യജാമഹെ
സുഗന്ധിം പുഷ്ടി വര്‍ദ്ധനം

ഉര്‍വാരുകമിവ ബന്ധനാത്

മൃത്യോര്‍ മുക്ഷീയ മാമൃതാത്”

നാല് വരികളിൽ ജീവനറ്റ കാതലായ സ്വത്വത്തെ സംരക്ഷിച്ചു വച്ചിരിക്കുന്ന മന്ത്രമാണ് മഹാമൃത്യുഞ്ജയമന്ത്രം. ഗുരു ഉപദേശമില്ലാതെ മന്ത്രം ജപിച്ചാൽ വിപരീതഫലം ഉണ്ടാക്കും. ഋഷി:ചന്ദോദേവതകളെ ന്യസിക്കാതെ മന്ത്രം ജപിക്കരുത് .അകാരണമായ മൃത്യുഭയം പിന്തുടരുന്നവരിൽ മനക്കരുത്തും ജീവരക്ഷയും പ്രദാനം ചൊരിയുന്ന മന്ത്രമാണ് ഇത്. അതായത്, മൃത്യുവിനെ അതിജീവിക്കുന്ന മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം എന്ന് സാരം.

ജപിക്കുന്നയാളിന്റെ പ്രാണനു ബലം നല്‍കുവാന്‍ പാകത്തിലുള്ളതാണ് ഇതിലെ വരികള്‍. ഒരു ദിവസം 108 , 1008 ആവൃത്തിയാണ് ഈ മന്ത്രം ജപിക്കേണ്ടത്. ഇനി അതിനു സാധിച്ചില്ല എങ്കിൽ കുറഞ്ഞത് ഒരാവൃത്തി എങ്കിലും ഈ മന്ത്രം ശുദ്ധിയോടെ ജപിക്കുന്നത് ഗുണം ചെയ്യുമെന്ന് ആചാര്യന്മാർ പറയുന്നു.

മന്ത്രങ്ങളിൽ വച്ച് ഏറ്റവും ശക്തിയുള്ള മന്ത്രങ്ങളിൽ ഒന്നായാണ് മഹാമൃത്യുഞ്ജയ മന്ത്രത്തെ കാണുന്നത്.നമ്മുടെ ഉള്ളിലുള്ള വിപരീത ഊര്‍ജ്ജത്തെ പുറംതള്ളി ഉള്ളിലുള്ള പ്രാണശക്തിയുടെ ബലം കൂട്ടാന്‍ ഈ മന്ത്രം സഹായിക്കുന്നു എന്നത് മറ്റൊരു കാര്യം. ഈ മന്ത്രം ജപിക്കുന്ന സമയത്ത് ശാരീരികവും മാനസികവുമായ ശുദ്ധി പാലിക്കണം എന്നത് ആചാര്യന്മാർ ആവർത്തിച്ച് പറയുന്നു.
ഈ ജന്‍മത്തിൽ തനിക്കായി മാറ്റിവയ്ക്കപ്പെട്ട കർമ്മങ്ങൾ എല്ലാം പൂർത്തിയാക്കിയ ശേഷം ശരീരത്തില്‍ നിന്നും സ്വയം വേര്‍പ്പെടെണ്ട സമയത്ത് മാത്രം തന്റെ ജീവന്‍റെ ബന്ധം ഈ ശരീരത്തില്‍ നിന്നും മാറ്റേണമേ എന്നാണു മന്ത്രം ജപിച്ച് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്‌.പരമ രഹസ്യമായിരുന്ന മഹാ മൃത്യുഞ്ജയ മന്ത്രം മാർക്കണ്ഡേയ ഋഷിയാണ് ലോകത്തിന് പരിചയപ്പെടുത്തിയത്. ദക്ഷശാപഫലമായി രോഗിയായിത്തീർന്ന ചന്ദ്രദേവനെ മരണത്തിൽ നിന്നും രക്ഷിക്കുന്നതിനായി മാർക്കണ്ഡേയഋഷി മഹാ മൃതുഞ്ജയ മന്ത്രം ദക്ഷപുത്രിയായ സതിക്ക് നൽകുകയായിരുന്നു. ഇത്തരത്തിൽ മന്ത്രം കൂടുതൽ ജനങ്ങളിലേക്ക് എത്തി എന്ന് പറയപ്പെടുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!