പനംനൂർ പോഷക സമൃദ്ധം ,ഇങ്ങനെ ഉണ്ടാക്കാം

by | Apr 23, 2020 | Lifestyle | 0 comments

കുടപ്പന നൂറ് , പണ്ട് പഴമക്കാരുടെ ഒരു നേരത്തെ വിശപ്പ് അടക്കിയിരുന്ന, പോഷക സമ്പുഷ്ടമായ ആഹാരമായിരുന്നു. കുടുംബാംഗങ്ങൾ ഒത്തൊരുമിച്ച് കഴിക്കാറുണ്ടായിരുന്നു. കുറുക്കി തേങ്ങ ചേർത്ത് കാട്ടുതാളിൻ്റെ ഇല ചുരുട്ടി കറി ഉണ്ടാക്കിയായിരുന്നു കൂടെ കഴിച്ചിരുന്നത്. പഴമക്കാരുടെ ഒരു ചൊല്ല് തന്നെയുണ്ട് “പന നൂറ് കാഴിച്ചാ പന പോലെ വളരും” എന്ന് ,.

നൂറ് എടുക്കുന്ന വിധം,…മൂപ്പെത്തിയ കുടപ്പനതടിയിൽ ഉരുളിമ കൂടിയ ഭാഗം വെട്ടിപ്പൊളിച്ച് പനംചോർ എടുത്ത് ചെറിയ കഷണങ്ങൾ ആക്കി ഉരലിൽ ഇട്ട് ഇടിച്ച്ചതച്ച് എടുക്കണം. കഴിയുന്ന തരത്തിൽ പൊടിയാക്കണം .അതിനു ശേഷം ഒരു പാത്രത്തിൽ വെള്ളമെടുക്കണം, വാ വട്ടമുള്ള പത്രമായാൽ നന്ന് . വൃത്തിയുള്ള തുണിയിൽ ചതച്ച് വച്ചിരിക്കുന്ന പനനൂർ നിറച്ച് കിഴിയായി കെട്ടി നിറച്ച് വച്ചിരിക്കുന്ന വെള്ളത്തിൽ താഴ്ത്തി നല്ലപോലെ കശക്കി തിരുമി പിഴിയണം.നൂർ പാത്രത്തിൽ അടിയാനാണിത് .കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ആ പാത്രത്തിൽ തന്നേ കിഴി വച്ചിരിക്കണം .സമയം കഴിഞ്ഞാൽ അതെടുത്ത് മാറ്റിയതിനു ശേഷം പാത്രത്തിലെ വെള്ളം കളയാം …ചെറുതായി ചരിക്കണം,അല്ലേൽ പാത്രത്തിനടിയിൽ കൂടിയിരിക്കുന്ന നൂർ വെള്ളത്തോടൊപ്പം പുറത്ത് പോകും .വെള്ളം വാർന്നുപോയ നൂറിൽ വീണ്ടും വെള്ളം ഒഴിച്ച് നല്ലപോലെ ലയിപ്പിച്ച് വീണ്ടും രണ്ട് മണിക്കൂറെങ്കിലും വച്ചിരിക്കണം .നൂറിന്റെ കട്ട് പോകാനാണിത് ,.ഇങ്ങനെ അഞ്ചാറ് പ്രാവശ്യമെങ്കിലും ചെയ്യണം .ഇങ്ങനെ കിട്ടുന്ന നൂറ് ,വെള്ളം വാർന്നുപോകുന്ന തരത്തിൽ ഒരു തുണികിഴികെട്ടി കുറച്ചുസമയം കാത്തിരിക്കണം .പൂർണ്ണമായി ജലാംശം കളഞ്ഞാൽ അതെടുത്ത് നല്ലപോലെ ഉണക്കിയെടുത്ത് ഉപയോഗിക്കാം .അലുവ, പുട്ട്, അവലോസ് പൊടി, അട, പായസം എന്നിവയൊക്കെ ഉണ്ടാക്കാം പോഷകസമ്പുഷ്ടമാണ് പനംനൂർ .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!