കോവിഡ് 19 ഹോമിയോപ്പതി വകുപ്പിന്റെ കരുതല്‍ പദ്ധതി ശ്രദ്ധേയം,വിളിക്കാം.

by | Apr 16, 2020 | Uncategorized | 0 comments

കൊല്ലം :ഹോമിയോപ്പതി വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസ്, ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ അതോറിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന കരുതല്‍ ആരോഗ്യ പദ്ധതി ശ്രദ്ധേയം. ലോക്ക് ഡൗണ്‍ മൂലം പുറത്തിറങ്ങാന്‍ പറ്റാതെ സ്ഥിരമായി ഹോമിയോ മരുന്നു ഉപയോഗിച്ചുവരുന്ന അവശത അനുഭവിക്കുന്ന രോഗികള്‍ക്കും മുതിര്‍ന്ന പൗര•ാര്‍ക്കും ഹോമിയോപ്പതി മരുന്നു വീടുകളില്‍ എത്തിച്ചു നല്‍കുന്നു. മൂന്നൂറിലധികം രോഗികള്‍ക്ക് പദ്ധതി പ്രകാരം മരുന്നെത്തിച്ച് നല്‍കി.
രോഗികളുമായുള്ള ആശയ വിനിമയത്തിന് ശേഷം രോഗിയുടെ ഏറ്റവും അടുത്തുള്ള സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി യില്‍ നിന്നും മരുന്നുകള്‍ ദുരന്ത നിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയിട്ടുള്ള വോളന്റിയര്‍മാരിലൂടെ വീടുകളില്‍ എത്തിക്കുകയുമാണ് ചെയ്യുന്നത്.
ഒറ്റപ്പെട്ട് കഴിയുന്ന മുതിര്‍ന്ന പൗര•ാര്‍ക്കും ഫോണ്‍ മുഖേന ഉപദേശങ്ങളും കൗണ്‍സിലിങും പദ്ധതി പ്രകാരം നല്‍കുന്നുണ്ട്. ഹോമിയോപ്പതി സേവനങ്ങള്‍ക്കായി വകുപ്പ് രൂപീകരിച്ചിട്ടുള്ള ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളുമായി ഫോണിലൂടെ ബന്ധപ്പെടാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) അറിയിച്ചു.
ഫോണ്‍ നമ്പര്‍: 7012094631(ഡോ പി എന്‍ ഹരിലാല്‍), 9446072887(ഡോ എം അഭിലാഷ്), 9446662261(ഡോ ഐ ആര്‍ അശോക് കുമാര്‍), 9495186240(ഡോ എസ് ശ്രീകുമാര്‍), 9895912602(ഡോ പി എസ് ശ്രീകാന്ത്), 9446330388(ഡോ ദിലീപ് ചന്ദ്രന്‍).

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!