മുൻനിര സാഹിത്യകാരൻ പുളിമാന .

by | Apr 9, 2020 | History | 0 comments

പുളിമാന പരമേശ്വരൻ പിള്ള (1915- 1948) കവി, കഥാകാരൻ, നാടക കൃത്ത്, പ്രബന്ധ കാരൻ, വിമർശകൻ , ഗായകൻ, അഭിനേതാവ്, പ്രാസംഗികൻ, ആവശ്യമെങ്കിൽ കഥകളി വേഷം കെട്ടാനുള്ള കഴിവ് എന്നിവയിൽ വിളങ്ങിയ സകലകലാ വല്ലഭനായിരുന്നു പുളിമാന പരമേശ്വരൻ പിള്ള .1940 കളിൽ തന്നെ തകഴി, പി.കേശവദേവ് , പൊൻകുന്നം വർക്കി, എസ്.കെ. പൊറ്റക്കാട്, ലളിതാംബിക അന്തർജ്ജനം , കാരൂർ നീലകണ്ഠപ്പിള്ള തുടങ്ങിയ മുൻനിര സാഹിത്യകാരൻമാരുടെ ശ്രേണിയിൽ ഇടം പിടിച്ച പുളിമാന പരമേശ്വരൻ പിള്ളയുടെ സമകാലീനരായിയിരുന്നു ചങ്ങമ്പുഴ, എസ്. ഗുപ്തൻ നായർ , ടി.എൻ. ഗോപിനാഥൻ നായർ , തിക്കുറിശ്ശി സുകുമാരൻ നായർ , നാഗവള്ളി ആർ.എസ്.കുറുപ്പ് തുടങ്ങിയ സാഹിത്യ പ്രമുഖർ.ആഖ്യാനത്തിന്റെ പ്രത്യേകതയും, ആവിഷ്ക്കാര രീതിയും, രചനാ കൗശലവും കൊണ്ട് പുളിമാന കൃതികൾ ഏറെ സമ്പന്നമാണ്… പലത് കൊണ്ടും അപൂർവ സുന്ദരമായ “സമത്വവാദി ” എന്ന മലയാള നാടകം മലയാള സാഹിത്യത്തിന്റെ അടയാളവാക്യമായി മാറുകയായിരുന്നു. പഴയ കാല മലയാള നാടകങ്ങൾ വളച്ച് കെട്ടിയ ഓലപ്പുരയും, ഗ്യാസ് വിളക്കുകളും, സർവത്ര മദ്യ ഗന്ധവും, ബീഡി പ്പുകയും, വരിവരിയായി കിടക്കുന്ന ബഞ്ചുകളിലിരിക്കുന്ന ജനസഞ്ചയവും, ഉയർത്തി കെട്ടിയ രംഗ സ്ഥലവും, രംഗത്ത് അരികിലായി ഹാർമോണിയക്കാരനായ ഭാഗവതരും നിറഞ്ഞ നാടക ലോകം. മണികിലുക്കവും പക്ക പാട്ടും കഴിഞ്ഞ് യവനിക ഉയരുമ്പോൾ വികലശ്രുതി താളലയങ്ങളോടെ ഗാനങ്ങൾ കൊണ്ട് തടസ്സം സൃഷ്ടിക്കുന്ന കഥപറച്ചിൽ… സ്ഥാനത്തും അസ്ഥാനത്തും വിദൂഷക ഗിരിപ്രഭാഷണം .പഴയ കാല മലയാള നാടകങ്ങൾക്ക് എല്ലാം ഒരേ കഥാതന്തു… ഇവിടെയാണ് പുളിമാനയുടെ സമത്വവാദി 1944. ൽ പ്രസിദ്ധീകൃതമാകുന്നത്. മലയാള നാടകത്തിലെ ആധുനികത “സമത്വവാദി ” യിൽ തുടങ്ങുന്നു.. “പ്രഭുത്വം ജീർണ്ണിച്ച് തുടങ്ങിയിരിക്കുന്നു … ” എന്ന ഉറച്ച വിശ്വാസമായിരുന്നു “സമത്വവാദി ” എന്ന നാടക രചനയുടെ പ്രചോദനം. ഈ ഒരൊറ്റ നാടകം കൊണ്ട് മലയാള നാടക സാഹിത്യത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ പുളിമാന പരമേശ്വരൻ പിള്ളയെ പറ്റി പ്രൊഫ. എസ്. ഗുപ്തൻ നായർ വിലയിരുത്തുന്നത് ഇങ്ങനെയാണ് ” സമത്വവാദി മലയാളത്തിൽ ഒരു പുതുമ ആയിരുന്നു. പുളിമാനയുടെ ” സിനി സിസത്തിന് ” യോജിച്ച കഥയും, സംഭാഷണവും. പുളിമാന അവസാനിപ്പിച്ചിടത്ത് നിന്നാണ് സി.ജെ.തോമസ്സ് നാടകരചന ആരംഭിച്ചത്… പുളിമാന ജീവിച്ചിരുന്നുവെങ്കിൽ അദ്ദേഹം സി.ജെ. തോമസിനേക്കാൾ വലിയ നാടകകൃത്ത് ആകുമായിരുന്നു എന്നാണ് എന്റെ അഭ്യൂഹം …..” 1969ൽ പ്രൊഫ.ജി. ശങ്കരപ്പിള്ള സംവിധാനം ചെയ്ത സമത്വവാദി് സുവർണ രേഖ തിരുവനന്തപുരത്ത് അവതരിപ്പിച്ചു… പിന്നീട് ഡോ. വയലാ വാസുദേവൻ പിള്ള സംവിധാനം ചെയ്ത് സമത്വവാദി എന്ന നാടകം കിഴക്കേ കല്ലട, ചവറ, കൊല്ലം എന്നീ സ്ഥലങ്ങളിൽ അവതരിപ്പിച്ചു .. സമത്വവാദി എന്ന നാടകവും, കാമുകി, മഴവില്ല് എന്നീ കഥാ സമാഹാരങ്ങളിലെ കഥകളും, മറ്റ് പല ലേഖനങ്ങളും, ഏകാങ്ക നാടകങ്ങൾ ഉൾപ്പെടുത്തിയ പല കൃതികളും കൊല്ലം എം.എസ്സ് ബുക്ക് ഡിപ്പോ പ്രസിദ്ധീകരിച്ചിട്ടുണ്ട് … ജീവിതരേഖ ….. കൊല്ലം ജില്ലയിൽ ചവറ പുളിമാന വീട്ടിൽ 8/ 9/ 1915 ൽ പരമേശ്വരൻ പിള്ള ജനിച്ചു. പിതാവ്: കൊറ്റാടിയിൽ ശങ്കരപ്പിള്ള ,മാതാവ് : കുഞ്ഞിപ്പിള്ള അമ്മ മൂന്ന് പെണ്ണും രണ്ട് ആണും ഉൾപ്പെടെ അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു പരമേശ്വരൻ പിള്ള .തട്ടാശ്ശേരിൽ ആശാൻ എന്ന് വിളിക്കുന്ന നിലത്തെഴുത്ത് ആശാനാണ് എഴുത്തിനിരുത്തിയത്. കാമൻകുളങ്ങര സ്കൂളിൽ നിന്ന് എൽ.പി. വിദ്യാഭ്യാസം പൂർത്തിയാക്കി ശങ്കരമംഗലം ഗവൺമെന്റ് സ്കൂളിൽ എത്തി.മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പ് പഠിപ്പിച്ചിരുന്ന ആ വിദ്യാലയത്തിലെ മലയാളം അധ്യാപകൻ മoത്തിൽ മുൻഷി ശങ്കുപ്പിള്ള അവർകൾ ആയിരുന്നു. ഹൈസ്കൂളിൽ പഠിക്കുമ്പോൾ തന്നെ കഥകളും, കവിതകളും എഴുതി തുടങ്ങി. വീട്ടിൽ നിന്ന് കേട്ട സന്ധ്യാനാമങ്ങളും, പുരാണ പാരായണ ശീലുകളും ആ കുരുന്ന് മനസ്സിൽ സാഹിത്യ വാസനയുടെ കളമൊരുക്കി .. ഒരിക്കൽ മേശയിൽ എഴുതി വെച്ചിരുന്ന കവിത അച്ഛൻ കാണുകയും[/one_half]

തന്റെ മകനെ ഒരു സാഹിത്യകാരനായി കാണാനും…
പുളിമാനയുടെ പിതാവ് ആഗ്രഹിച്ചു . ശങ്കരമംഗലത്തുള്ള ശങ്കരൻ തമ്പി ഗ്രന്ഥശാലയിൽ നിന്ന് പ്രശസ്തരായവരുടെ കൃതികൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ തന്നെ പുളിമാന വായിച്ച് ഹൃദിസ്ഥമാക്കിയിരുന്നു. തിരുവനന്തപുരം കോളേജിൽ നിന്ന് ഉപരിപ0നം നേടി .കലാലയ ജീവിതത്തിനിടയിൽ സമ്പന്നമായ പുളിമാന കുടുംബത്തിൽ സാമ്പത്തിക അരക്ഷിതാവസ്ഥ വന്ന് ചേർന്നു. വീട്ടിൽ നിന്നുള്ള പണം വരവ് നിലച്ചതോടെ തിരുവനന്തപുരത്തുള്ള സ്ഥിരതാമസത്തിന് തടസ്സം നേരിട്ടു. ബി.എ ഓണേഴ്സിന് ചേരേണ്ട സമയം കയ്യിൽ പണമില്ല .ഈയവസരത്തിൽ രോഗം കൂടി പിടിപെട്ടതോടെ പരീക്ഷ എഴുതാതെ വീട്ടിലെത്തി. അടുത്ത വർഷം കോളേജിൽ ചേർന്ന് പരീക്ഷ എഴുതി. റെക്കമൻഡഡ് ബി.എ. ബിരുദം കിട്ടി. ബോംബെയിലേക്ക് പുളിമാന പോകുകയും എൽ.എൽ.ബി. യക്ക് അവിടെ ചേരുകയും ചെയ്തു. ഇവിടെ വച്ച് ക്ഷയരോഗം പിടിപെട്ട് അവശനായി തിരികെ നാട്ടിലെത്തി. അമ്മയുടെ പരിചരണത്തോടൊപ്പം വിദഗ്ദനായ ടി.ബി. ഡോക്ടറുടെ ചികിൽസയക്ക് വിധേയനായി. ഈ രോഗാതുരമായ അവസ്ഥയിലും എഴുത്തിലും, വായനയിലും, കലാ സാഹിത്യ പ്രവർത്തനങ്ങളിലും, പ്രസംഗങ്ങളിലും സജീവതയോടെ പുളിമാന ഏർപ്പെട്ടു. തിരുവനന്തപുരത്ത് ബി.എല്ലിന് ചേർന്നു. പരീക്ഷക്കാലമായപ്പോഴേക്കും രോഗം മൂർച്ഛിച്ചു. ചികിൽസ നിർണയിച്ച ഡോക്ടർ പരിപൂർണ വിശ്രമം ആവശ്യപ്പെട്ടു.. കിഴക്കേ കല്ലട ഉപ്പൂട് കരിമുട്ടത്തുള്ള തന്റെ ഭവനത്തിൽ പുളിമാന വിശ്രമം തിരഞ്ഞെടുത്തു. കല്ലടയാറ് രണ്ടായി തിരിച്ച കിഴക്കേക്കര – കൊല്ലം ജില്ലയിലെ കിഴക്കേ കല്ലട ഗ്രാമം. ദേ ശിംഗനാട് രാജവംശവുമായി ബന്ധമുള്ള മതിലകം കൊട്ടാരം. കൊട്ടാര വളപ്പിലെ കൊത്ത് പണികളും , താമര പൊയ്കയും, ചിറ്റുമല ചിറയും, നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന നെൽപ്പാടങ്ങളും, തെങ്ങിൻ തോപ്പുകളും പതിനാറ് കരക്കാരുടെ ദേവിയായി വാണരുളുന്ന ചിറ്റുമല ദുർഗ്ഗാദേവീ ക്ഷേത്രത്താലും, ഭംഗിയാർന്ന കിഴക്കേകല്ലട . ചിറ്റുമല പാടശേഖരത്തെ ഒട്ടുമിക്ക കണ്ടങ്ങളും, തെങ്ങിൻ തോപ്പുകളും പുളിമാനയുടെ സ്വന്തം പേരിൽ ഉള്ളതായിരുന്നു. ചവറയിലും കരിമുട്ടത്തുമായി മാറി മാറി പുളിമാന താമസിക്കാറുണ്ടായിരുന്നു. കിഴക്കേ കല്ലട താമസത്തിനിടയിലാണ് പുളിമാന തന്റെ ഭൂരിഭാഗം കൃതികളും എഴുതിയത്. സമ്പന്ന കുടുംബത്തിലായിരുന്നു ജനനമെങ്കിലും അടിസ്ഥാന വർഗ്ഗങ്ങളുടെ വേദനയിലും, സുഖത്തിലും പുളിമാന പങ്ക് കൊണ്ടിരുന്നു. ചവറയിൽ പുരോഗമന പ്രസ്ഥാനങ്ങൾ ശൈശവ ദശയിൽ ആയിരിക്കുമ്പോൾ തന്നെ പുരോഗമന സാഹിത്യ പ്രവർത്തനങ്ങളിൽ പുളിമാന മുന്നിട്ട് നിന്നിരുന്നു. ചവറയിലെ പോലെ കിഴക്കേ കല്ലടയിലും കർഷക പ്രശ്നങ്ങളിൽ പുളിമാന വ്യാപൃതനായി .. രാജഭരണ കാലഘട്ടം … ഈ പരിതസ്ഥിതിയിൽ കിഴക്കേ കല്ലടയിൽ ആദ്യമായി കർഷക സംഘത്തിന് നേതൃത്വം നൽകുകയും, അവരുടെ മുന്നണി പോരാളിയായി നിന്ന് അന്നത്തെ തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ സമക്ഷം കർഷകരുടെ ആവലാതികൾ ബോധിപ്പിച്ച് നിവേദനം നൽകി അവകാശങ്ങൾ നേടിയെടുത്തപ്പോൾ നാട്ടിൽ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ , കർഷക സംഘടനകളോ ഉദയം ചെയ്തിട്ട് കൂടിയില്ലാ എന്നോർക്കുമ്പോൾ പുളിമാനയിലെ വിപ്ലവകാരിയെ അഭിമാനിക്കേണ്ടതാണ്.. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം രോഗം പുളിമാനയെ വരിഞ്ഞ് മുറുക്കി .. തമിഴ്നാട്ടിലെ നാഗർകോവിലിൽ വിദഗ്ദ ചികിൽസയ്ക്കായി യാത്ര തിരിച്ചു.. ഇടയ്ക്കിടെ നാട്ടിലും നാഗർകോവിലിലുമായി ചികിൽസകൾ തുടർന്നു. 1948 ഫെബ്രുവരി 28ന് തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിൽ അന്ത്യമടഞ്ഞു.. പുളിമാന പരമേശ്വരൻ പിള്ള യാത്രയായിട്ട് ഇന്നേക്ക് എഴുപത് വർഷങ്ങൾ തികയുന്നു. ചവറയുടെ മണ്ണിൽ, കിഴക്കേ കല്ലടയുടെ മണ്ണിൽ, വിശിഷ്യാ കേരള മണ്ണിൽ പുളിമാനയുടെ കാലടിപ്പാടുകൾ മറഞ്ഞേക്കാം … ആധുനിക നാടകവേദിക്ക് “സമത്വവാദി” യെ സംഭാവന ചെയ്ത പുളിമാന പരമേശ്വരൻ പിള്ളയെ മലയാള നാടക സ്നേഹികൾ മറക്കുമോ….?

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!