കെ.എല്‍ 83 നിലവില്‍ വന്നു; ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍ ഓഫീസുകള്‍ തുറക്കും: മന്ത്രി എ.കെ ശശീന്ദ്രന്‍

by | Jul 7, 2020 | Latest | 0 comments

പത്തനംതിട്ട :  സംസ്ഥാനത്ത് ജോയിന്റ് ആര്‍.ടി ഓഫീസുകള്‍ ഇല്ലാത്ത താലൂക്കുകളില്‍  ഘട്ടം ഘട്ടമായി ഓഫീസുകള്‍ തുറക്കുമെന്നു ഗതാഗതി മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. കോന്നി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് ഒന്നുകൂടി കേരളത്തില്‍ ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ആളുകളുമായി വളരെയധികം ബന്ധം പുലര്‍ത്തുന്ന വകുപ്പാണ് ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ്. പ്രവര്‍ത്തനം കാര്യക്ഷമമാക്കുകയും സേവനം ലളിതമാക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളാണു വകുപ്പ് നടത്തിവരുന്നത്. ആദ്യഘട്ടമായി ആറും രണ്ടാം ഘട്ടമായി ഏഴും ആര്‍.ടി ഓഫുകളാണ് ആരംഭിക്കാന്‍    തീരുമാനിച്ചത്. രണ്ടാംഘട്ടത്തിലെ ഏഴ് ആര്‍.ടി  ഓഫീസുകളിലെ ആദ്യത്തെ ഓഫിസാണു കോന്നിയിലേത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതിനാല്‍ എല്ലാ ഓഫീസുകളും തുറക്കാന്‍ സാധിച്ചില്ല. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ മുന്‍കൈ എടുത്താണ് ഓഫീസ് ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

ഇവിടത്തെ രജിസ്‌ട്രേഷന്‍ നമ്പര്‍ കെ.എല്‍ 83 എന്നാകും ഇനി അറിയപ്പെടുക. കോന്നി താലൂക്കിലെ പ്രധാന പഞ്ചായത്തുകളെ ഉള്‍ക്കൊള്ളിച്ചാണ്   ഓഫീസ് ആരംഭിച്ചിരിക്കുന്നത്. മോട്ടോര്‍ വെഹിക്കിള്‍ വകുപ്പിന്റെ പുതിയ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളുടെ ദുരിതങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷ ഓണ്‍ലൈനിലൂടെ നടപ്പിലാക്കും. അടുത്ത ആഴ്ചയോടുകൂടി ഈ സംവിധാനം നിലവില്‍ വരും. ലൈസന്‍സ് നടപടികള്‍ ശാസ്ത്രീയമായി വരുന്നതിനായി ഓട്ടോമാറ്റിക് ട്രെയിനിംഗ് സെന്റര്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.   സ്ഥലത്തിന്റെ ലഭ്യത ഉറപ്പാക്കിയാല്‍ എല്ലാ ജില്ലയിലും ഇത്തരം ഓഫിസുകള്‍ ഉണ്ടാകും. തികഞ്ഞ ചുമതല ബോധ്യത്തോടുകൂടി ജനങ്ങളോട് ഇടപെട്ട് അവരുടെ പ്രശ്‌നങ്ങള്‍ കാലതാമസമില്ലാതെ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തി. ഇരുവരും ചേര്‍ന്ന് ഓഫീസ് തുറന്നുകൊടുത്തു.   ആര്‍.ടി.ഒ ജിജി ജോര്‍ജ്, ജോയിന്റ് ആര്‍.ടി.ഒ: കെ.ജി ഗോപകുമാര്‍,   രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ജെ അജയകുമാര്‍, മാത്യൂസ് ജോര്‍ജ്   തുടങ്ങിയവര്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!