കോവിഡ് 19: ഇന്ത്യക്ക് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്

by | Apr 14, 2020 | Latest | 0 comments

തൃശൂർ :കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയായി കൊടുങ്ങല്ലൂർ നഗരസഭയുടെ ടെലി കൗൺസിലിംഗ്. വൈറസ് സാമൂഹ്യ വ്യാപനത്തിന്റെ പശ്ചാത്തലത്തിലും പിഎംഎവൈ പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് നൽകിയ ടെലി കൗൺസിലിങ്ങിനെയാണ് കേന്ദ്രസർക്കാർ മികച്ച മാതൃകയായി വിലയിരുത്തിയത്. പിഎംഎവൈ പദ്ധതി പ്രകാരം വീടുകൾ നിർമ്മിച്ചുകൊണ്ടിരിക്കുന്ന നഗരസഭാ പരിധിയിലെ 1149 ഗുണഭോക്താക്കൾക്കാണ് ടെലി കൗൺസിലിംഗ് നൽകിയത്. ഓരോരുത്തരെയും ഫോണിൽ വിളിച്ച് കോവിഡ് കാലത്തെ പ്രശ്‌നങ്ങൾ അന്വേഷിക്കുകയും പരിഹാരം നിർദേശിക്കുകയും അവർക്ക് ആവശ്യമായ മാനസിക പിന്തുണ നൽകുകയും ചെയ്യുക എന്നതായിരുന്നു ഇതുവഴി അവലംബിച്ചത്. ടെലി കൗൺസിലിംഗ് നടത്തുന്നതിനായി പ്രത്യേക കോൾ സെന്റർ നഗരസഭയിൽ തയ്യാറാക്കിയിരുന്നു. ഇതിന്റെ ചിത്രവും വാർത്തയും തങ്ങളുടെ ഫേസ്ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തു കൊണ്ടാണ് കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രി ആവാസ് യോജന അർബൻ വിഭാഗം കൊടുങ്ങല്ലൂരിനെ അഭിനന്ദിച്ചത്.
കേരളത്തിലെ പിഎംഎവൈയുടെ നോഡൽ ഏജൻസിയായ കുടുംബശ്രീ മിഷന്റെ നിർദ്ദേശപ്രകാരമാണ് ഗുണഭോക്താക്കൾക്ക് സഹായമെത്തിക്കാൻ നഗരസഭ തീരുമാനിച്ചത്. അതിനായി നഗരസഭയിലെ പിഎംഎവൈ സോഷ്യൽ ഡെവലപ്‌മെൻറ് അസിസ്റ്റൻറ് അരുണിന്റെ നേതൃത്വത്തിൽ അഞ്ചു പേരടങ്ങുന്ന ഒരു ടീമിനായിരുന്നു ടെലി കൗൺസിലിംഗ് ചുമതല. പദ്ധതിയിലെ ഗുണഭോക്താക്കൾക്ക് സൗജന്യമായി മരം നൽകുന്നതിന് നഗരസഭ സജ്ജീകരിച്ച അംഗീകാർ നഴ്‌സറിയ്ക്കും കേന്ദ്ര അംഗീകാരം ലഭിച്ചിരുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!