കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വെ നടപടികള്‍ ഉടന്‍ ആരംഭിക്കും

by | Jul 11, 2020 | Latest | 0 comments

കോയിക്കല്‍-കരിക്കോട്, കുണ്ടറ പള്ളിമുക്ക് റോഡ് വികസനം സര്‍വേ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ    പറഞ്ഞു. ദേശീയ പാത 744 ലെ കോയിക്കല്‍-കരിക്കോട് പാത വികസനവും കുണ്ടറ പളളിമുക്ക് മേല്‍പ്പാലത്തിന്റെ   നിര്‍മ്മാണ പ്രവര്‍ത്തനവും വിലയിരുത്തുന്നതിന് കരിക്കോട് ടി കെ എം എന്‍ജിനീയറിങ് കോളേജില്‍ ചേര്‍ന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
കോയിക്കല്‍ കരിക്കോട് ജംഗ്ഷന്‍ വരെയുള്ള പാത നാലുവരി ആക്കുന്നതിന് 280.15 കോടി രൂപയുടെയും കുണ്ടറ പള്ളിമുക്കില്‍  പുതിയ റെയില്‍വെ  മേല്‍പ്പാലവും  ഫ്‌ളൈഓവറിനുമായി 166.85 കോടി രൂപയുടെയും എസ്റ്റിമേറ്റാണ് തയ്യാറാക്കിയിട്ടുള്ളത്. കിഫ്ബി ഫണ്ട് ലക്ഷ്യമാക്കി പദ്ധതി പൂര്‍ത്തിയാക്കും.  ഇത് സംബന്ധിച്ച് തുടര്‍ യോഗങ്ങള്‍  ഇന്ന്(ജൂലൈ 11) ഉച്ചകഴിഞ്ഞ് രണ്ടിന് എം എല്‍ എ ഓഫീസിലും വൈകിട്ട് അഞ്ചിന് കല്ലുംതാഴം കിളികൊല്ലൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും നടത്തും. ജൂലൈ പതിമൂന്നോടെ സര്‍വെ നടപടികള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.
തീരദേശ വികസന  കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് പരീത്, റോഡ് ഫണ്ട് ബോര്‍ഡ് പ്രോജക്ട് ഡയറക്ടര്‍ ബീന, ദേശീയപാത  സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ജി ഉണ്ണികൃഷ്ണന്‍, മന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി  കെ  അനില്‍കുമാര്‍ ദേശീയപാത എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ എ ജയ, ടി കെ എം എന്‍ജിനീയറിങ്  കോളേജ് പ്രിന്‍സിപ്പല്‍ ടി എ  ഷാഹുല്‍ ഹമീദ്, തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!