കൊല്ലം :സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സജീവ അംഗങ്ങള്‍ക്ക് പ്രത്യേക ധനസഹായമായി 1000 രൂപ വിതരണം ചെയ്യും. അര്‍ഹരായ അംഗങ്ങള്‍ പദ്ധതിയുടെ അംഗത്വ കാര്‍ഡ്, പാസ് ബുക്ക്, ബാങ്ക് പാസ്ബുക്ക്(ഐ എഫ് എസ് സി കോഡ് സഹിതം), ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പും പേര്, മേല്‍വിലാസം, അംഗത്വം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍, മൊബൈല്‍ നമ്പര്‍, സത്യപ്രസ്താവന എന്നിവ ഉള്‍ക്കൊള്ളുന്ന അപേക്ഷ ഏപ്രില്‍ 30 നകം നല്‍കണം. വിശദ വിവരങ്ങള്‍ 0474-2749847 എന്ന നമ്പരില്‍ ലഭിക്കും.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments