കൊല്ലം : കോവിഡ് 19 ന്റെ സമൂഹവ്യാപനം പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ 200 ഓഗ്‌മെന്റഡ് സാമ്പിളുകള്‍ ശേഖരിച്ചു. വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവര്‍ക്ക് പുറമേ സമൂഹത്തില്‍ ആര്‍ക്കെങ്കിലും കോവിഡ് 19 രോഗ ബാധയുണ്ടോ എന്നറിയുന്നതിനായി പൊതുജനങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിക്കുന്നതിനാണ് ജില്ലയില്‍ ഓഗ്‌മെന്റഡ് സര്‍വൈലന്‍സ് നടത്തിയത്.
റാന്റം പരിശോധന സെന്റിനല്‍ സര്‍വെയ്‌ലന്‍സില്‍ എടുത്ത സാമ്പിള്‍ പരിശോധനയിലാണ് ചാത്തന്നൂരിലെ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. ഇവരുടെ മുഴുവന്‍ പ്രൈമറി, സെക്കന്ററി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഓഗ്‌മെന്റഡ് സര്‍വെയ്‌ലന്‍സ് രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് മുന്‍ഗണനാ ക്രമത്തില്‍ സാമ്പിളുകള്‍ ശേഖരിച്ചത്.
പോസിറ്റീവായ രോഗികളുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്നവര്‍ 15 ശതമാനം, നോണ്‍ കോവിഡ് ആശുപത്രികളിലെ ഡോക്ടര്‍, നഴ്‌സ്, പാരാമെഡിക്കല്‍ സ്റ്റാഫുകള്‍ – 15 ശതമാനം, ഫീല്‍ഡ് ലെവല്‍ ആരോഗ്യപ്രവര്‍ത്തകര്‍ – 15 ശതമാനം, മുതിര്‍ന്ന പൗര•ാര്‍ – 10 ശതമാനം, കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ അന്തര്‍ സംസ്ഥാന യാത്ര ചെയ്തവര്‍ – 10 ശതമാനം, ഗര്‍ഭിണികളായ സ്ത്രീകള്‍ – 10 ശതമാനം, നിലവില്‍ ക്വാറന്റയിനില്‍ കഴിയുന്നവരില്‍ മറ്റു രോഗമുള്ള 30 വയസുള്ളവര്‍ – അഞ്ച് ശതമാനം, കോവിഡ് പോസിറ്റീവായവരുടെ സെക്കന്ററി ക്ലോസ് കോണ്‍ടാക്ടുകള്‍ – അഞ്ച് ശതമാനം, ക്വാറന്റയിനുള്ള യാത്രക്കാരുമായി സമ്പര്‍ക്കമുള്ളവര്‍ – അഞ്ച് ശതമാനം, കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവര്‍, വ്യാപാരി വ്യവസായികള്‍, സെയില്‍ വിഭാഗത്തില്‍ ജോലി നോക്കുന്നവര്‍ – 10 ശതമാനം ഇങ്ങനെയാണ് മുന്‍ഗണനാക്രമം.
ഇവരുടെ സാമ്പിളുകള്‍ ആര്‍ ടി പി സി ആര്‍ രീതിയില്‍ ടെസ്റ്റ് ചെയ്യുന്നതിന് തിരുവനന്തപുരം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിലേക്ക് അയച്ചു. ജില്ലാ സര്‍വയ്‌ലന്‍സ് ഓഫീസര്‍ ഡോ ആര്‍ സന്ധ്യ, ജില്ലാ ലാബ് ടെക്‌നീഷ്യന്‍ കെ സുധീര്‍, നോഡല്‍ ഓഫീസര്‍ ഡോ ജോണ്‍ മാത്യൂ, മെഡിക്കല്‍ ഓഫീസര്‍ ഡോ പ്രഭു കെ നമ്പൂതിരി, നഴ്‌സ് ലിജി ബീഗം, ലാബ് ടെക്‌നീഷ്യന്‍മാരായ സുകന്യ, ബാലു എന്നിവര്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിന് നേതൃത്വം നല്‍കി.
0 Comments