ഓച്ചിറ: പോലീസ് സ്റ്റേഷൻ പരിധിയിൽ സ്രായിക്കാട് വച്ച് 21.05. 2020 – ന് രാവിലെ 07.00 മണിക്ക് വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന 12 വയസ്സുള്ള കുട്ടിയുടെ കഴുത്തിൽ കിടന്ന ഒരു പവൻ തൂക്കമുള്ള സ്വർണ മാലയാണ് പൾസർ ബൈക്കിലെത്തിയ മൂന്നംഗ സംഘം കവർന്നെടുത്തത് . തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. മണപ്പള്ളിയിലുള്ള ടിയാന്മാരുടെ സുഹൃത്തായ അംജിത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചങ്ങൻ കുളങ്ങര നന്ദനത്ത് വീട്ടിൽ ആരോമൽ എന്നു വിളിക്കുന്ന അഭിജിത് ( 19 ) , കായംകുളം കീരിക്കാട് കണ്ണമ്പള്ളി ഭാഗം തുളിനയ്യത്ത് വീട്ടിൽ നിന്നും വവ്വാക്കാവ് മദീന മൻസിലിൽ താമസിക്കുന്ന സക്കീർഷാ( 22 ), വവ്വാക്കാവ് കുറുന്നപ്പള്ളി വയലിൽ പുത്തൻ വീട്ടിൽ റംഷാദ്( 24 ) എന്നിവരെയാണ് പിടികൂടിയത് . കോട്ടയം , പാലക്കാട് എന്നിവിടങ്ങളിൽ സമാനമായ കേസുകളിൽ പ്രതികളാണ് ഇവർ. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോഷണ മുതൽ വാങ്ങിയ മണപ്പള്ളി അശ്വതി ജൂവലറി ഉടമ ശിവൻകുട്ടിയേയും പോലീസ് അറസ്റ്റ് ചെയ്തു . ഓച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രകാശ് , സബ് ഇൻസ്പെക്ടർ ശ്യാംകുമാർ , സി.പി.ഒ രഞ്ജിത് , സ്പെഷ്യൽ ബ്രാഞ്ച് സബ്ഇൻസ്പെക്ടർ ജയകുമാർ , സിറ്റി ഡാൻസാഫ് ടീമംഗങ്ങളായ ബൈജു പി.ജെറോം , മനു , സജു , സീനു റിപു , രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments