ഡെങ്കിപ്പനി : ജാഗ്രത പാലിക്കണം; ജില്ലാ കലക്ടര്‍ .

by | May 13, 2020 | Lifestyle | 0 comments

കൊല്ലം : ജില്ലയില്‍ ഡെങ്കിപ്പനിക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. വീടും പരിസരവും എന്നും വൃത്തിയായി സൂക്ഷിക്കണം. ചിരട്ടകള്‍, കുപ്പി, പാത്രങ്ങള്‍, ചട്ടികള്‍ തുടങ്ങിയവ നീക്കം ചെയ്യുകയോ കമിഴ്ത്തി വയ്ക്കുകയോ ചെയ്യണം.

ഉപയോഗ ശൂന്യമായ ടയറുകള്‍ വലിച്ചെറിയരുത്. അവയില്‍ മണ്ണിട്ട് നിറക്കുകയോ അല്ലങ്കില്‍ ഫലപ്രദമായി മറ്റു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യണം. പൂച്ചെട്ടികളുടെ അടിയിലുള്ള ട്രേകളിലുള്ള വെള്ളം നീക്കം ചെയ്യുകയോ ആന്റി ലാര്‍വല്‍ ആയ പദാര്‍ഥങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യണം.

നിരന്തരം ഉപയോഗിക്കാത്ത കക്കൂസുകളുടെ വാട്ടര്‍ സീല്‍ ആഴ്ചയില്‍ ഒരു തവണയെങ്കിലും ഫ്ളഷ് ചെയ്തു കൂത്താടികളെ നശിപ്പിക്കണം. ഫ്രിഡ്ജില്‍ നിന്നും ഡിഫ്രോസ്റ്റ് ചെയ്തു ശേഖരിക്കപ്പെടുന്ന വെള്ളം ആഴ്ചയില്‍ ഒരിക്കലെങ്കിലും നിര്‍ബന്ധമായും നീക്കം ചെയ്യണം.

ഡെങ്കിപ്പനി – ലക്ഷണങ്ങള്‍

വിട്ടുമാറാത്ത പനി, ഭയങ്കര ക്ഷീണം, തലവേദന, കണ്ണിന്റെ പിന്‍ ഭാഗത്തുള്ള വേദന ( Retro orbital pain ), അസ്ഥികള്‍ക്കുണ്ടാകുന്ന കഠിനമായ വേദന (Break bone pain ), ശരീരത്തില്‍ തൊടുമ്പോള്‍ ഉണ്ടാകുന്ന ചുവന്നു നീലിച്ച പാടുകള്‍, ഛര്‍ദില്‍, മലം, മൂത്രം എന്നിവയില്‍ രക്തസ്രാവത്തിന്റെ ലക്ഷണങ്ങള്‍, സ്ത്രീകളില്‍ മാസമുറ സമയത്ത് അമിതമായ രക്തസ്രാവമോ പതിവിലും മുന്നേയുള്ള ആര്‍ത്തവ മോ അനുഭവപ്പെടുക എന്നിവയാണ് സാധാരണ കാണപ്പെടുന്ന ഡെങ്കിപ്പനിയുടെ ( Classical Dengue Fever ) ലക്ഷണങ്ങള്‍.

ഡെങ്കിപ്പനി ബാധിച്ച ഒരാള്‍ക്ക് വീണ്ടും വന്നാല്‍ തീവ്രമായ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം അന്തരാവയവങ്ങളിലും വായ, മൂക്ക്, കണ്ണ്, തൊലിപ്പുറം എന്നിവിടങ്ങളിലും രക്തസ്രാവം ഉണ്ടാകും ഇതാണ് ഡെങ്കി ഹെമിറേജ് ഫീവര്‍. രോഗം മൂര്‍ച്ഛിക്കുകയോ മറ്റൊരിക്കല്‍ ആവര്‍ത്തിച്ച് വരുകയോ ചെയ്താല്‍ രക്ത പര്യയന വ്യവസ്ഥ പൂര്‍ണ സ്തംഭനത്തിലാക്കുകയും രോഗി മരണപ്പെടുകയും ചെയ്യും. ഡെങ്കിപ്പനിക്ക് കാരണമായ ആര്‍ബോ വൈറസുകള്‍ ടൈപ്പ് 1, 2, 3, 4 എന്നിങ്ങനെ നാലു തരത്തില്‍ കാണപ്പെടുന്നു. ഡെങ്കിപ്പനി വൈറസിനെതിരെ ശരീരം ആന്റിബോഡി നിര്‍മിക്കുകയും പ്രതിരോധശേഷി നേടുകയും ചെയ്യും. എന്നാല്‍ വ്യത്യസ്ത (4 ഇനങ്ങളില്‍ ഓരോന്നും) വൈറസുകളാണ് ഓരോ തവണയും അക്രമിക്കുന്നതെങ്കില്‍ വീണ്ടും ഡെങ്കിപ്പനി വരുകയും ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യും. അതുകൊണ്ടാണ് ഡെങ്കിക്കെതിരെ ശരീരം ആജീവനാന്ത പ്രതിരോധ ശേഷി ആര്‍ജിക്കുമെങ്കിലും  ഡെങ്കിപ്പനി  ചിലരില്‍  ആവര്‍ത്തിച്ച്  വരുന്നതായി  കാണുന്നത്.
മുന്‍ കരുതലുകള്‍ .

സ്വയം ചികിത്സ  ഒഴിവാക്കുക. ലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സ നേടുന്നതിനായി എത്രയും വേഗം ആശുപത്രിയുമായി ബന്ധപ്പെടുക. ധാരാളം വെള്ളം കുടിക്കുക, വിശ്രമിക്കുക. ആസ്പിരിന്‍ പോലുള്ള  മരുന്നുകള്‍  പൂര്‍ണമായും  ഒഴിവാക്കുക .

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!