കൊല്ലം :കോവിഡ് 19 സമൂഹ വ്യാപനം തടയുന്നതിനായി ജില്ലാ അതിര്‍ത്തികളില്‍ കര്‍ശനമായ പരിശോധന തുടരുന്നു. മുന്‍ ദിനങ്ങളില്‍ നിന്നു വ്യത്യസ്തമായി വിഷുത്തലേന്ന് കൂടുതല്‍ യാത്രാ വാഹനങ്ങള്‍ അതിര്‍ത്തി കടന്നെത്തിയതോടെയാണ് ആരോഗ്യ പരിശോധന ശക്തമാക്കിയത്. ഇതിനായി ആരോഗ്യ വകുപ്പിനൊപ്പം ഫുഡ് സേഫ്റ്റി, റവന്യു, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരുടെ സ്‌പെഷല്‍ സ്‌ക്വാഡും കര്‍മനിരതരാണ്. ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.
ജില്ലയുടെ വിവിധ അതിര്‍ത്തികളില്‍ പരിശോധനയുടെ ഭാഗമായി പൊലിസ്, ആശ, ആരോഗ്യ പ്രവര്‍ത്തകര്‍ അടങ്ങിയ അംഗ സംഘം ഓച്ചിറ – 89 താമരക്കുളം-215 കടമ്പാട്ടുകോണം – 2825 ഏനാത്ത് – 1062, ആര്യങ്കാവ് ചെക്ക് പോസ്റ്റ് – 91എന്നിവിടങ്ങളിലായി 4282 പേര്‍ക്ക് സ്‌ക്രീനിംഗ് നടത്തി.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments