കൊട്ടാരക്കര: നെടുവത്തൂരിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയതിന് നീലേശ്വരം കാടാംകുളം എന്ന സ്ഥലത്ത് പ്രസന്ന മന്ദിരത്തിൽ പ്രതാപൻ മകൻ 24 വയസ്സുള്ള റിഷഫ്. പി. നായർ ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.
മുൻപും കഞ്ചാവ് കേസിൽ പ്രതിയായ ഇയാൾക്കെതിരെ ശാസ്താംകോട്ട, കുണ്ടറ സ്റ്റേഷനുകളിൽ കേസ് നിലവിലുണ്ട്. നിരവധി മോഷണ കേസുകളിൽ പ്രതിയാണ് പിടിയിലായ റിഷഫ്. കൊട്ടാരക്കര ഡി.വൈ.എസ്.പി നാസറുദ്ദീന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കൊട്ടാരക്കര എസ്.എച്ച്.ഒ പ്രശാന്തിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ രാജീവ്, മനോജ് കൊല്ലം റൂറൽ ഡാൻസഫ് അംഗങ്ങളായ രാധാകൃഷ്ണപിള്ള, ആഷിർ കോഹൂർ, ജയകുമാർ, സജി ജോൺ, വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
0 Comments