താഴത്തങ്ങാടി കൊലപാതകം; പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ അന്വേഷണസംഘം അറസ്റ്റ് ചെയ്തു.

by | Jun 4, 2020 | Uncategorized | 0 comments

കോട്ടയം: ജൂൺ മാസം ഒന്നാം തീയതി രാവിലെ കോട്ടയം താഴത്തങ്ങാടി ഷാനി മൻസിലിൽ ഷീബയെ കൊലപ്പെടുത്തുകയും അതിനുശേഷം മോഷണമുതലുമായി കാറിൽ രക്ഷപ്പെട്ടു കടന്നുകളഞ്ഞ താഴത്തങ്ങാടി, മാലിപറമ്പില്‍ മുഹമ്മദ് ബിലാൽ (23) നെ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു. പ്രതിക്ക് ദമ്പതികളുമായുള്ള പരിചയം മുതലെടുത്ത് രാവിലെ വീട്ടിൽ ചെന്ന പ്രതി ഷീബയെ കൊലപ്പെടുത്തിയശേഷം ഭർത്താവ് അബ്ദുൽ സാലിയെ ഗുരുതരമായി പരിക്കേൽപ്പിച്ചു വീട്ടിലുള്ള പണവും സ്വർണാഭരണങ്ങളും കാറുമായി കടന്നുകളയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ സാലി കോട്ടയം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും, സംഭവ ദിവസത്തെ ആയിരക്കണക്കിന് ഫോൺ കോളുകള്‍ പരിശോദിച്ചതില്‍ നിന്നും അന്വേഷണസംഘം പ്രതിയെ കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ജയ് ദേവ് ഐപിഎസ്, അഡീഷണൽ എസ്പി നസീം, സി ബ്രാഞ്ച് ഡിവൈഎസ്പി ഗിരീഷ് പി സാരഥി , കോട്ടയം ഡിവൈഎസ്പി ശ്രീകുമാർ, ഇൻസ്പെക്ടർ മാരായ ബാബു സെബാസ്റ്റ്യൻ, യു. ശ്രീജിത്ത്, അരുൺ എസ്.ഐ മാരായ റെനീഷ്, ശ്രീജിത്ത്, ഷിബുക്കുട്ടന്‍, അജിത്ത്, സജികുമാർ,റിജു സിവിൽ പോലീസ് ഓഫീസർമാരായ ബൈജു, ശ്യാം എസ് നായർ, കോട്ടയം സൈബർ സെല്ലിലെ മനോജ്, ജോർജ്, രാജേഷ്, ശ്രാവൺ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!