കൊല്ലം : സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധികളിൽ നടന്ന മാല പൊട്ടിപ്പ് കേസുകളിലെ പ്രതികളെ പോലീസ് പിടികൂടി. മങ്ങാട് മഴനെല്ലി പടിഞ്ഞാറ്റതിൽ ശരത് (19), മങ്ങാട് മുള്ളൂർ കായൽ വാരത്ത് അമൽ (18) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയതത്. 12.06.202-ൽ കുറ്റിച്ചിറ സ്വദേശിനിയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയും വെട്ടുവിളയിൽ കാൽനടയാത്രക്കാരിയുടെ കഴുത്തിൽ കിടന്ന മാലയും സംഘം കവർന്നിരുന്നു. കൂടാതെ മുഖത്തല അമ്പലം ,പുന്തലത്താഴം,ഈഴവപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന മാല പൊട്ടിപ്പ് കേസുകളിലേയും മാല പൊട്ടിക്കാൻ ശ്രമിച്ച കേസുകളിലേയും പ്രതികളാണ് ഇരുവരും.നഗര പരിധിയിലെ അഞ്ചാലുമ്മൂട്,ഇരവിപുരം,കിളികൊല്ലൂർ,കൊട്ടിയം തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ നിരവധി ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐ.പി.എസിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ ഇത്തരത്തിലുള്ള പത്തോളം പിടിച്ചു പറികൾ നടത്തിയിട്ടുള്ളതായി പ്രതികൾ സമ്മതിച്ചു.പ്രഭാത സവാരിക്കിറങ്ങുന്ന സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു ഇവർ പിടിച്ചു പറി നടത്തിയിരുന്നത്.കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു.പ്രത്യേക പരിശീലനം ലഭിച്ചരീതിയിലായിരുന്നു പ്രതികൾ കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്. കൊല്ലം സിറ്റി പോലീസ് അസിസ്റ്റന്റ് കമ്മീഷണർ പ്രതീപ് കുമാർ, അഞ്ചാലുമ്മൂട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനിൽകുമാർ,സബ് ഇൻസ്‌പെക്ടർമാരായ മനാഫ്, സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ജയകുമാർ, സിറ്റി ഡാൻസാഫ് ടീമംഗങ്ങളായ മനു,സജു,സീനു,റിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments