കരുനാഗപ്പള്ളി: മറ്റൊരു കേസിനോടനുബന്ധിച്ച വാറണ്ടിനേ തുടർന്ന് അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ പ്രതിയും ഭാര്യയും ചേർന്ന് കുത്തി പരിക്കേൽപ്പിച്ചെന്ന കേസിലെ പ്രതികളെ കരുനാഗപ്പള്ളി അസി.സെഷൻസ് കോടതി വെറുതേ വിട്ടു. കോഴിക്കോട് മേക്ക് അരണശ്ശേരിൽ നൗഷാദിനേയും ഭാര്യ ജിഞ്ചോയേയുമാണ് വെറുതേ വിട്ടത്. പ്രതികൾക്ക് വേണ്ടി അഡ്വ.പി.ബാബുരാജൻ, അഡ്വ.വി.ആർ.പ്രമോദ് എന്നിവർ ഹാജരായി.കേസ് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
ഏത് കേസിലാണ് ഇവരെ അറസ്റ്റ് ചെയ്യാൻ പോയതെന്ന് കോടതിയിൽ തെളിയിക്കാൻ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതിയെ തടസം കൂടാതെ അറസ്റ്റ് ചെയ്തുവെന്നും ശേഷം അടിവസ്ത്രം എടുക്കുവാൻ പോലീസും പ്രതിയും വീടിനകത്ത് കയറിയപ്പോഴാണ് കത്തികൊണ്ട് കുത്തിയതെന്നുമാണ് പോലീസ് പറയുന്നത് . കൃത്യം നടന്നുവെന്ന് പറയുന്ന സമയത്ത് വീടിനുള്ളിൽ ഉണ്ടായിരുന്ന ഇൻസ്പെക്ടർ തന്നെ അന്വേഷണം നടത്തിയെന്ന പ്രത്യേകതയും ഈ കേസിനുണ്ട് .
0 Comments