കോട്ടയം: ജില്ലയില്‍ പുഞ്ച കൃഷിയില്ലാതെ വിരിപ്പു കൃഷി മാത്രം നടത്തുന്ന പാടശേഖരങ്ങളുടെ വിവരം ഏപ്രില്‍ 30ന് മുമ്പ് കണ്‍വീനര്‍മാര്‍ കോട്ടയം പുഞ്ച സ്‌പെഷ്യല്‍ ഓഫീസറെ അറിയിക്കണം. 8547610058 എന്ന നമ്പരില്‍ വാട്‌സപ്പ് മുഖേനയോ psokottayam@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ വിവരം നല്‍കാം.
പുഞ്ചകൃഷിക്കായി തിരഞ്ഞെടുത്ത പാടശേഖര സമിതി കണ്‍വീനര്‍മാരെയും പമ്പിംഗ് കോണ്‍ട്രാക്ടര്‍മാരെയും വിരുപ്പു കൃഷിക്കും ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. കോവിഡ് -19 പ്രതിരോധവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണിത്. വിരുപ്പു കൃഷി മാത്രം നടത്തുന്ന പാടശേഖരങ്ങളില്‍ ഉത്തരവ് ബാധകമല്ലാത്ത സാഹചര്യത്തില്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുന്നതിനായാണ് വിവര ശേഖരണം നടത്തുന്നത്.
0 Comments