[ap_tagline_box tag_box_style=”ap-bg-box”]ഹരിതാഭം കൃഷിപദ്ധതിക്ക് ജില്ലാ പഞ്ചായത്തില്‍ തുടക്കമായി[/ap_tagline_box]
കോട്ടയം: ജില്ലാ പഞ്ചായത്തില്‍ ഹരിതാഭം പച്ചക്കറി കൃഷി പദ്ധതിക്ക് തുടക്കമായി. വിഷ രഹിത പച്ചക്കറി ഉത്പാദനത്തിനായി കൃഷി വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ജില്ലാ പഞ്ചായത്ത് അങ്കണത്തിലും പരിസരത്തും പച്ചക്കറി കൃഷി നടത്തുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
സുഭിക്ഷ കേരളവുമായി ബന്ധപ്പെട്ട് ജില്ലയെ ഭക്ഷ്യ സ്വയംപര്യാപ്തതയിലേക്ക് നയിക്കുന്നതിന് നാലു കോടി രൂപയുടെ പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് തയാറാക്കിയിരിക്കുന്നതെന്ന് പ്രസിഡന്‍റ് പറഞ്ഞു.
ആദ്യഘട്ടത്തില്‍ 50 ഗ്രോബാഗുകളിലായി വെണ്ട, വഴുതന, ചീര, പച്ചമുളക് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമാണ് കൃഷിയുടെ ചുമതല. കോഴയിലെ ജില്ലാ കൃഷിത്തോട്ടത്തില്‍ നിന്നുമാണ് തൈകളും ഗ്രോബാഗുകളും ലഭ്യമാക്കിയത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഡോ. ശോഭ സലിമോന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷരായ ലിസമ്മ ബേബി, സഖറിയാസ് കുതിരവേലില്‍, പെണ്ണമ്മ ജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം അനിതാ രാജു, ഈരാറ്റുപേട്ട നഗരസഭ ചെയര്‍പേഴ്സണ്‍ ബള്‍ക്കിസ് നവാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ആര്‍.പ്രേംജി (ഈരാറ്റുപേട്ട), നിര്‍മല ദിവാകരന്‍ (ഉഴവൂര്‍), രാഖി കലേഷ് കുമാര്‍ (മാടപ്പള്ളി), പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സലോമി തോമസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ മിനി മാണി, ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ട് ഗീത അലക്സാണ്ടര്‍, ജില്ലാ കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments