പെരുന്നാള്‍ ആഘോഷപണം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി കൊടിയത്തൂര്‍ കൊളായില്‍ കുടുംബം

by | May 23, 2020 | Uncategorized | 0 comments

കോഴിക്കോട് : പെരുന്നാള്‍ ആഘോഷപണം ആതുരസേവനത്തിനായി നല്‍കി മാതൃകയാവുകയാണ് കൊടിയത്തൂര്‍ കൊളായില്‍ കുടുംബം. പെരുന്നാള്‍ ആഘോഷത്തിനായി കുടുംബത്തിലെ അംഗങ്ങള്‍ കരുതിവച്ച 1,06000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
കൊളായില്‍ പി.പി അഹമ്മദ് കുട്ടി ഹാജിയുടേയും എ. എം കദീശുമ്മയുടേയും സന്തതി പരമ്പരയില്‍പെട്ട കുട്ടികളും മുതിര്‍ന്നവര്‍ അടക്കമുള്ളവര്‍ പുതുവസ്ത്രം, മറ്റു പെരുന്നാള്‍ ആഘോഷത്തിനായി കരുതിവച്ച തുകയാണ് കൈമാറിയത്. കഴിഞ്ഞ പ്രളയകാലത്ത് കൊളായില്‍ കുടുംബം ദുരിതാശ്വാസ നിധിയിലേക്ക് 1,36000 രൂപ നല്‍കിയിരുന്നു.

കൊവിഡ് പ്രതിസന്ധിക്കിടയില്‍ നിരവധിയാളുകള്‍ ദുരിതം അനുഭവിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് ആശ്വാസം പകരാനും ഇത്തരം നന്മകള്‍ കഴിയുന്ന എല്ലാ വിഭാഗം ജനങ്ങളും ചെയ്യാന്‍ വേണ്ടിയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് കുടുംബംഗങ്ങള്‍ പറഞ്ഞു. കലക്ടറുടെ ചേംബറില്‍ വച്ച് ജില്ലാ കലക്ടര്‍ സാംബശിവ റാവു തുക ഏറ്റുവാങ്ങി. നാസര്‍ കൊളായി, സലിം കൊളായി, എം.ഇ ഫസല്‍, ഇര്‍ഷാദ് കൊളായി എന്നിവര്‍ സംബന്ധിച്ചു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!