ചരക്ക് വാഹന പെര്‍മിറ്റിന് ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത്

by | Apr 15, 2020 | Latest | 0 comments

കോഴിക്കോട് :അവശ്യവസ്തുക്കളുടെ ചരക്ക് വാഹന പെര്‍മിറ്റുമായി ബന്ധപ്പെട്ട് Covid 19 Jagratha Portal ലില്‍ അപേക്ഷിക്കുന്നവര്‍ കൃത്യമായ രീതിയില്‍ അപേക്ഷ നല്‍കണമെന്ന് നോഡല്‍ ഓഫീസറായ ആര്‍.ആര്‍ ഡെപ്യൂട്ടി കലക്ടര്‍ ഹിമ കെ. അറിയിച്ചു. ജില്ലയ്ക്കകത്ത് ചരക്ക് വാഹന പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ Itnra District (Approved by LSGD) ഓപ്ഷനില്‍ അപേക്ഷ നല്‍കണം.

മറ്റു ജില്ലകളിലേക്ക് ചരക്ക് വാഹന പെര്‍മിറ്റ് ലഭിക്കുന്നതിന് Inter District (Approved by DC) ഓപ്ഷനിലാണ് അപേക്ഷിക്കേണ്ടത്. മറ്റു സംസ്ഥാനകളിലേക്ക് പെര്‍മ്മിറ്റിന് അപേക്ഷിക്കുന്നവര്‍ Inter State (Approved by DC) ഓപ്ഷന്‍ ഉപയോഗിക്കണം. അപേക്ഷകര്‍ ഈ കാര്യം ശ്രദ്ധിക്കാത്തത് മൂലം നിരവധി അപേക്ഷകള്‍ നിരസിക്കേണ്ടതായി വരുന്നുണ്ട്.

ഓണ്‍ലൈനായി അല്ലാതെ നേരിട്ട് ലഭിച്ച പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് ബന്ധപ്പെട്ട പോര്‍ട്ടലില്‍ ഓണ്‍ലൈനായി പുതിയ അപേക്ഷ സമര്‍പ്പിക്കേണ്ടതും അതത് ട്രാന്‍സ്‌പോര്‍ട്ട് കണ്‍ട്രോള്‍ റൂമില്‍ പ്രവര്‍ത്തിക്കുന്ന ഡി.എം.ഒ സ്റ്റാഫ് മുമ്പാകെ ശാരീരിക പരിശോധനയ്ക്ക് ഡ്രൈവറും സഹായിയും നേരിട്ട് ഹാജരാവേണ്ടതുമാണ്.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!