രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് സംസ്ഥാന സര്‍ക്കാരിന് കൈമാറി

by | May 23, 2020 | Uncategorized | 0 comments

[ap_tagline_box tag_box_style=”ap-bg-box”]രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് സജ്ജമാക്കിയ താത്ക്കാലിക കോവിഡ് റിക്കവറി സെന്റര്‍ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരിന് കൈമാറി.[/ap_tagline_box]

തിരുവനന്തപുരം : വെന്റിലേറ്റര്‍, കേന്ദ്രീകൃത നിരീക്ഷണ സംവിധാനങ്ങള്‍, ഓക്സിജന്‍ പോയിന്റുകള്‍, ഇന്‍ഫ്യൂഷന്‍ പമ്പ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളും 20 കിടക്കകളും റിക്കവറി സെന്ററിലുണ്ട്.

അഹമ്മദാബാദ് ആസ്ഥാനമായ  അനന്ത് നാഷണല്‍ യൂണിവേഴ്സിറ്റി,  പാര്‍ലമെന്റേറിയന്‍സ് വിത്ത് ഇന്നവേറ്റേഴ്‌സ് ഫോര്‍ ഇന്ത്യ, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ്  ആര്‍.ജി.ഐ.ഡി.എസ് കോവിഡ്  റിക്കവറി സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്.

റിക്കവറി  സെന്റര്‍  സ്ഥാപിച്ച്  വിട്ടുനല്‍കാനുള്ള  സന്നദ്ധത  അറിയിച്ച്  നേരത്തെ  മുഖ്യമന്ത്രി പിണറായി  വിജയന്  കത്ത്  നല്‍കിയിരുന്നു.  ഇതിന്  മുഖ്യമന്ത്രി  നന്ദി  അറിയിക്കുകയും  ചെയ്തു. സൗകര്യങ്ങൾ  എല്ലാം ഒരുക്കിയ  ശേഷം  സമ്മതപത്രം  തിരുവനന്തപുരം  ജില്ലാ കളക്ടര്‍ ആര്‍.ഗോപാലകൃഷ്ണന്  കൈമാറുകയായിരുന്നു.

വിദേശത്തു  നിന്നും  പ്രവാസികള്‍  വലിയ  തോതില്‍  മടങ്ങിയെത്തുമ്പോള്‍  അവരെ നിരീക്ഷിക്കുന്നതിന്  നിലവിലുള്ള  സംവിധാനങ്ങള്‍  പര്യാപ്തമല്ല. അത്തരമൊരു  പ്രതിസന്ധി മുന്നില്‍  കണ്ടാണ്  ഇന്‍സ്റ്റിറ്റ്യൂട്ട്  കോവിഡ്  റിക്കവറി  സെന്റര്‍ സ്ഥാപിക്കുന്നതിന് മുൻകൈ എടുത്തത്.

‘കോവിഡിന്  ശേഷമുള്ള ഇന്ത്യ:  വെല്ലുവിളികളും ‘ മുന്‍ഗണനകളും  എന്നവിഷയത്തെ  അധികരിച്ച് ആര്‍.ജി.ഐ.ഡി.എസ്  വെബിനാര്‍  പരമ്പരയും നടത്തിവരികയാണ്.  ഇതിനു പുറമെ,  കോവിഡ് കേരളത്തിലുണ്ടാക്കുന്ന  ആഘാതത്തെക്കുറിച്ച്  പഠിക്കാന്‍  ഇന്‍സ്റ്റിറ്റ്യൂട്ട് വിദഗ്ധ സമിതിയെയും നിയോഗിച്ചിരുന്നു.

സാമ്പത്തികം,  സാമൂഹികം, ആരോഗ്യം,  കാര്‍ഷികം,  വ്യവസായികം തുടങ്ങിയ മേഖലകളില്‍ കോവിഡ് ഉണ്ടാക്കിയതും ഉണ്ടാക്കാനിടയുള്ളതുമായ ആഘാതത്തെ കുറിച്ചാണ് സമിതി പഠനം നടത്തുന്നത്.

പുതിയ കാലത്തേക്ക് ഇന്ത്യയെ കൈപിടിച്ചുയർത്തിയ മുൻപ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ സ്മരണാർത്ഥമാണ്, രമേശ് ചെന്നിത്തല  കെപിസിസി അധ്യക്ഷനായിരിക്കെ നെയ്യാറിന്റെ തീരത്ത് ഇൻസ്റ്റിറ്റൂട്ട് സ്ഥാപിച്ചത്.

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി .

ആശുപത്രി മാനേജ്‌മെൻറ് ക്രൂരത തെലുങ്കാന മലയാളിഅസോസിയേഷൻ ഇടപെടൽ നിർണ്ണായകമായി . ഹൈദരാബാദ്: ആലപ്പുഴ സ്വാദേശിയായ നിർദ്ധന വിദ്യാർത്ഥിയോട് തെലുങ്കാന ഹൈദരാബാദ് നാമ്പള്ളി കെയർ ഹോസ്പിറ്റൽ അധികൃതരുടെ മനുഷ്യത്വരഹിതമായ ക്രൂരതയ്ക്ക് താക്കീത് നൽകി ആൾ ഇൻ മലയാളി അസോസിയേഷൻറെ നിർണ്ണായക...

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

പി എച്ച് ഡി റാങ്ക്ലിസ്റ് പ്രസിദ്ധീകരിച്ചു .ഒന്നാംറാങ്ക് നായർ വിദ്യാർത്ഥിക്ക്

കേരള സാഹിത്യഅക്കാദമി കേന്ദ്രമായി കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവേഷണം ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.മലപ്പുറം ഉപ്പട ചുരക്കാട്ടിൽ വീട്ടിൽ അമൃതപ്രിയ ഒന്നാംറാങ്ക് നേടി .നായർ സമുദായാംഗമാണ് .സരിതാ കെ എസ് (പുലയ )രണ്ടാം റാങ്ക് ,സ്നേഹാ ചന്ദ്രൻ...

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

ഓർമകളിലെ പണിക്കർ സാർ…ഹൈദ്രബാദ് എൻ എസ് എസ് .

നായർ സർവീസ് സൊസൈറ്റിയിൽ പ്രധാനപ്പെട്ട എല്ലാ പദവികളും വഹിച്ച യശശരീരനായ . പി കെ നാരായണ പണിക്കർ സാർ എന്നും എനിക്ക് ഒരു വഴികാട്ടി ആയിരുനെന്ന് ഹൈദ്രബാദ് എൻ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ജി നായർ . .അദ്ദേഹത്തിന്റെ ചരമദിനത്തോട് അനുബന്ധിച്ചുള്ള  ഓർമ്മക്കുറിപ്പിലാണ് ഇങ്ങനെ...

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

error: Content is protected !!