തൃശ്ശൂർ: ജില്ലയിലെ പെരിയമ്പലം കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിന്റെ സ്ഥാപക മഠാധിപതി സിദ്ധ യോഗീശ്വരൻ സത്ഗുരു: സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജിന്റെ 26 മത് സമാധി ദിനം ആചരിച്ചു. സംസ്ഥാന സന്യാസി സഭ ജനറൽ സെക്രട്ടറി സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജിന്റെ മഹനീയ സാന്നിധ്യത്തിലാണ് അദ്ദേഹത്തിന്റെ ശിഷ്യനും ആദിശങ്കര അദ്വൈത അഖാഡയുടെ ദേശീയ സെക്രട്ടറി സ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ് ആണ് കൃഷ്ണാനന്ദ സിദ്ധ വേദ ആശ്രമത്തിന്റെ ഇപ്പോഴത്തെ മഠാധിപതി. 22 സന്യാസി ശ്രേഷ്ഠരുടെ പാദങ്ങൾ പൂജിച്ച് യതിപൂജ നടത്തിയത് കോവിഡ് നിയമം പാലിച്ചായിരുന്നു. കോവിഡ് വ്യാപനം കൂടി വരുന്നതിനാൽ ഭക്തജനങ്ങളുടെ സാന്നിധ്യം നിയന്ത്രിച്ചിരുന്നു. തൃശ്ശൂർ സായ് സേവാശ്രമം മഠാധിപതി സ്വാമി ആദിത്യ സ്വരൂപാനന്ദ മഹാരാജ് സന്യാസി സമ്മേളനം ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നിന്നെത്തിയ സ്വാമി കൃഷ്ണാനന്ദ സരസ്വതി മഹാരാജ് മുഖ്യപ്രഭാഷണം നടത്തി. ആശ്രമ അന്തേവാസികളായ രണ്ട് പേർക്ക് സന്യാസ ദീക്ഷയും നടന്നു. യതിപൂജക്ക് ശേഷം പ്രസാദ ഊട്ട് നടന്നു.
എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി
. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ ;സോഷ്യൽ മീഡിയ...
0 Comments