വൈദ്യുതി അപകടങ്ങള്‍ തടയാം: മുന്‍കരുതല്‍ വേണം

by | May 22, 2020 | Uncategorized | 0 comments

മഴക്കാലത്ത് വൈദ്യുത അപകടങ്ങള്‍ കുറയ്ക്കാന്‍ പൊതുജനങ്ങള്‍ക്ക് കെ എസ് ഇ ബിയുടെ നിര്‍ദ്ദേശങ്ങള്‍. പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

[ap_tagline_box tag_box_style=”ap-all-border-box”]ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍[/ap_tagline_box]

വൈദ്യുതി ലൈന്‍/ സര്‍വ്വീസ് വയര്‍ പൊട്ടി വീണുകിടക്കുന്നത് കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ എസ് ഇ ബി ഓഫീസില്‍ അറിയിച്ച് പൊട്ടിയ ലൈന്‍/സര്‍വ്വീസ് വയര്‍ ഓഫ് ചെയ്തു എന്ന് ഉറപ്പു വരുത്താതെ അതിനടുത്തേക്ക് പോവുകയോ സ്പര്‍ശിക്കുകയോ അരുത്.

ജനറേറ്റര്‍, ഇന്‍വേട്ടര്‍ മുതലായവ സ്ഥാപിക്കുമ്പോഴും വൈദ്യുതി സംബന്ധമായ അറ്റകുറ്റപ്പണികള്‍, നിര്‍മ്മാണ പ്രവര്‍ത്തനവേളയില്‍ വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള പ്രവൃത്തികള്‍ എന്നിവ അംഗീകൃത ഇലക്ട്രീഷ്യനെക്കൊണ്ട് മാത്രം ചെയ്യിപ്പിക്കുക.

[ap_tagline_box tag_box_style=”ap-all-border-box”]ഇടിമിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കണം. [/ap_tagline_box]

ശക്തമായ കാറ്റും മഴയും ഇടിമിന്നലുമുള്ളപ്പോള്‍ വൈദ്യുതി ഉപയോഗിച്ച് പ്രവൃത്തിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കരുത്. പ്ലഗ്ഗില്‍ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അതില്‍ നിന്ന് ഊരിയിടണം.

വൈദ്യുതി പോസ്റ്റുകളിലും സ്‌റ്റേകളിലും കന്നുകാലികളെയോ അയയോ കെട്ടരുത്.

വൈദ്യുതി ലൈനുകള്‍ക്ക് സമീപം ലോഹവസ്തുക്കള്‍ ഉപയോഗിച്ചുള്ള തോട്ടികള്‍/ ഏണികള്‍ എന്നിവ  ഉപയോഗിക്കരുത്.

കാലവര്‍ഷക്കെടുതി മൂലം വൃക്ഷങ്ങളോ ശിഖിരങ്ങളോ  വീണ് കമ്പികള്‍ താഴ്ന്ന് കിടക്കുവാനും പോസ്റ്റുകള്‍ ഒടിയാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റ് വൈദ്യുത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ തന്നെ തൊട്ടടുത്തുള്ള കെ എസ് ഇ ബി ഓഫീസില്‍ അറിയിക്കുകയോ 1912 എന്ന നമ്പറിലോ സുരക്ഷാ എമര്‍ജന്‍സി നമ്പറായ 9496010101 എന്ന നമ്പറിലോ ബന്ധപ്പെടണം.

കാലവര്‍ഷത്തിന് മുന്നോടിയായി ലൈനിലേക്ക് ചാഞ്ഞുനില്‍ക്കുന്നതും വീഴാറായതുമായ മരങ്ങളും മരച്ചില്ലകളും വെട്ടിമാറ്റുന്നതിനും വൈദ്യുതി പുന്‍സ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ടും വൈദ്യുത ബോര്‍ഡ് ഉദ്യോഗസ്ഥരുമായും സഹകരിക്കണം.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!