വൈദ്യുതി ബില്ല്; വായിക്കാം…

by | Jun 14, 2020 | Lifestyle | 0 comments

നീളത്തിൽ കിട്ടുന്ന വൈദ്യുതി ബില്ലിൽ 30 പ്രധാന കാര്യങ്ങൾ ഉണ്ട്. പക്ഷേ ബില്ല് കിട്ടുമ്പോൾ ആദ്യം കണ്ണ് ചെല്ലുന്നത് തുകയിൽ. പിന്നെ പണം അടക്കാനുള്ള ഡേറ്റും ഡിസ്കണക്ഷൻ ഡേറ്റും. സ്വാഭാവികം. തുക കുറഞ്ഞാൽ സന്തോഷം. കൂടിയാൽ അല്പം വിഷമം. അടുത്ത ബില്ല് കുറക്കാൻ ഉള്ള ആലോചന അപ്പോഴേ തുടങ്ങും.

ഈ ബില്ലിൽ പലതും ഷോർട്ട് ഫോമിൽ ആണ് കൊടുത്തിരിക്കുന്നത്. അതെല്ലാം നമുക്ക് ആവശ്യമായ വിവരങ്ങൾ ആണ്. വൈദ്യുതി കണക്ഷൻ സംബന്ധിച്ച എല്ലാ വിവരങ്ങളും.

[ap_tagline_box tag_box_style=”ap-bg-box”]നോക്കാം എന്തൊക്കെയാണെന്ന്.  ഏറ്റവും മുകളിൽ നിന്ന് താഴേക്ക് ഓർഡറിൽ.[/ap_tagline_box]

  1. Customer care number – വിളിക്കാം
    2. Section number – കണക്ഷൻ ഉള്ള സെക്ഷൻ
    3. Section office and Phone number
    4. Bar code

5.  C# – Customer number  – വൈദ്യുതി കണക്ഷൻ നമ്പർ. 13 അക്കം ഉണ്ട്. അവസാനത്തെ 4/5 അക്കം ഉള്ള നമ്പർ വീടിനു മുൻപിലും മീറ്റർ ബോർഡിലും എഴുതി വയ്ക്കും.

6.  Bills – ബിൽ നമ്പർ. ഇത് ഒരു കൺസ്യൂമർക്കു നൽകുന്ന പ്രത്യേക നമ്പർ. ഓൺലൈൻ ആയി പണം അടക്കുമ്പോൾ ഈ നമ്പർ വച്ചാണ് കൺസ്യൂമറെ ഐഡന്റിഫൈ ചെയ്യുന്നത്.

7.  Name – കൺസ്യൂമറുടെ പേര്

8. Pole – കണക്ഷൻ എടുത്തിരിക്കുന്ന പോസ്റ്റിന്റെ നമ്പർ.

9. Trans – ഏത് ട്രാൻസ്ഫോർമറിൽ നിന്നാണ് വീട്ടിലേക്ക്‌ വൈദ്യുതി എത്തുന്നത് – LT line
( Light Tension ) 415 V/ 230 V.

10. Bill Area / Day / – Area  ഏത് ഏരിയയിൽ ആണ് മീറ്റർ റീഡ് ചെയ്യുന്നത്. Day സാധാരണ മീറ്റർ റീഡ് ചെയ്യുന്ന തീയതി. Walk മീറ്റർ റീഡിങ്ങ് എടുക്കുന്ന കൺസ്യൂമർ നമ്പറുകളുടെ ഓർഡർ.

11. Bill date – റീഡിങ്ങ് എടുത്ത് ബില്ല് കൊടുക്കുന്ന ഷെഡ്യൂൾഡ് ഡേറ്റ്.

12.  Due date – സർചാർജ് ( ഫൈൻ ) ഇല്ലാതെ ബില്ല് അടക്കാനുള്ള തീയതി. ബിൽ ഡേറ്റ് മുതൽ 10 ദിവസം വരെ ഈ തീയതി ഉണ്ടാകും.

13. Disconn Dt –  ഡിസ്കണക്ഷൻ ഡേറ്റ് ( DC date ) – പണം അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുന്ന തീയതി. ബിൽ ഡേറ്റ് മുതൽ 25 ദിവസം വരെ ഉണ്ടാകും.

14. 15. Tariff – കൺസ്യൂമർക്ക് നൽകിയിരിക്കുന്ന കണക്ഷൻ താരിഫ്. വീടുകൾക്ക് അത് LT 1 A ( Domestic ).

16. S. Deposit  – കണക്ഷൻ എടുത്ത സമയത്ത് അടച്ച സെക്യൂരിറ്റി തുക.

17. Meter ( MM ) status  – മീറ്ററിന്റെ അപ്പോഴത്തെ അവസ്ഥ
OK – Meter good
SF – Suspected Faulty – റീഡിങ്ങ് കൃത്യം ആണോ എന്ന് സംശയം. ഒബ്സർവേഷനിൽ വയ്ക്കാൻ ആവശ്യപ്പെടാം.
DG – Meter ഇൻ Damage
DL – Door Locked – വീട് പൂട്ടി കിടക്കുന്നു. അതുപോലെ ബില്ല് റീഡ് ചെയ്യാൻ കഴിയാത്ത മറ്റ് സാഹചര്യങ്ങൾ. അപ്പോൾ SBM ( Spot Billing Machine ) നൽകുന്ന ആവറേജ് ഉപയോഗം ബിൽ തുകയാകും.

18. Load – കൺസ്യൂമർക്ക് അനുവദിച്ച വൈദ്യുതി ഉപയോഗം ( ലോഡ് ) . kW ( kilo Watt ).

19. C Demand – Contract Demand –   അനുവദിച്ച ലോഡ് kVA ( kilo Volt Ampere ). അത് 1.2 kVA ആണെങ്കിൽ യഥാർത്ഥ ലോഡ് 1200 Watts.

20. Phase –  ഏത് തരം കണക്ഷൻ. Phase 1 ( Single Phase ) Phase 3 ( Three Phase ).

21. Prv Rd dt – Previous Reading date –  അവസാനത്തെ മീറ്റർ റീഡിങ്ങ് എടുത്ത തീയതി.

22. Prs Rd dt – Present Reading date –  മീറ്റർ റീഡിങ്ങ് എടുക്കുന്ന തീയതി.

23. Mt Rd Meter OMF – ബില്ല് ചെയ്യുന്ന Multiplication factor.

24. Current Reading 
Unit
kWh / A / 1 – മീറ്റർ എടുക്കുന്ന സമയത്തെ റീഡിങ്ങ് kWh ( kilo Watt hour ) ൽ – C kWh Single phase / t1+t2+t3 in 3 phase.

ഇതിൽ വരിയായി കാണുന്നത്

24. Curr- Current reading – അപ്പോഴത്തെ റീഡിങ്ങ്
25. Prev – Previous reading – അവസാനം എടുത്ത റീഡിങ്ങ്
26. Cons – Consumption – രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി. kWh or Unit.

Current reading – Previous reading = Consumed electricity in kWh or Unit. ഇതു ശ്രദ്ധിക്കണം. കഴിഞ്ഞ രണ്ടു മാസം ഉപയോഗിച്ച വൈദ്യുതി യൂണിറ്റ് ആണ്.

27. Avg – Average consumption – മുൻപിലത്തെ ഉപയോഗം വച്ച് ഓട്ടോമാറ്റിക് ആയി കണക്കു കൂട്ടുന്ന വൈദ്യുതി ഉപയോഗം.

27 A. Bill calculation – ബിൽ തുകയുടെ split up

28. Payment amount – Payment calculation – അടക്കേണ്ട തുക. അഡ്ജസ്റ്റ്‌മെന്റ് കഴിഞ്ഞ്.

29. മീറ്റർ റീഡ് ചെയ്യുന്ന ഉദ്യോഗസ്ഥന്റെ പേരും, ഔദ്യോഗിക പേരും.

30. Date and Time – ബില്ല് എടുത്ത തീയതിയും സമയവും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!