കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തി

by | May 28, 2020 | Uncategorized | 0 comments

കെ. എസ്. എഫ്. ഇ നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് ഉയർത്തിയതായി ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതിർന്ന പൗരൻമാരുടെ നിക്ഷേപങ്ങളുടെ പലിശ എട്ടിൽ നിന്ന് 8.5 ശതമാനമായി ഉയർത്തി. 91 ദിവസം മുതൽ 180 ദിവസം വരെയുള്ള ഹ്രസ്വകാല നിക്ഷേപങ്ങളുടെ വായ്പാ നിരക്ക് 4.75 ശതമാനത്തിൽ നിന്ന് ഏഴു ശതമാനമാക്കി.
പൊതുവിലുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ ഏഴിൽ നിന്ന് 7.25 ശതമാനമായി ഉയർത്തി. ചിട്ടിപ്പണം നിക്ഷേപത്തിന്റെ പലിശ 7.5 ശതമാനത്തിൽ നിന്ന് 7.75 ശതമാനമാക്കി. ചിട്ടിയിൻമേൽ ബാധ്യതയ്ക്കുള്ള നിക്ഷേപങ്ങളുടെ പലിശ എട്ട് ശതമാനത്തിൽ നിന്ന് എട്ടര ശതമാനമാക്കി. സുഗമ നിക്ഷേപം/ സുഗമ സെക്യൂരിറ്റി നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.5 ശതമാനത്തിൽ നിന്ന് 6.5 ശതമാനമാക്കി. കെ. എസ്. എഫ്. ഇ നിക്ഷേപ സമാഹരണം നടത്തി പ്രവാസികൾക്കും വ്യാപാരികൾക്കും വായ്പ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു.

കെ. എസ്. എഫ്. ഇയുടെ രണ്ടു വർഷം കാലാവധിയുള്ള ഫിക്‌സഡ് ഡിവിഡന്റ് ചിട്ടിയിൽ (ഗ്രൂപ്പ് ഫിനാൻസ് സ്‌കീം) നാലു മാസത്തിനു ശേഷം ആവശ്യക്കാർക്കെല്ലാം ചിട്ടിത്തുക മുൻകൂറായി നൽകും. വൈകി തുക വാങ്ങുന്നവർക്ക് കൂടുതൽ തുക ലഭിക്കും. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ശാഖകളിൽ പദ്ധതി നടപ്പാക്കും. ഈ സാമ്പത്തിക വർഷം ഇത്തരത്തിലുള്ള ആയിരം ചിട്ടികൾ ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

12 തുല്യ മാസത്തവണകളായി അടയ്ക്കാൻ കഴിയുന്ന ജനമിത്രം സ്വർണപ്പണയ വായ്പയിൽ ഒരാൾക്ക് പത്തു ലക്ഷം രൂപ വരെ 5.7 ശതമാനം പലിശ നിരക്കിൽ ലഭിക്കും. സുവർണജൂബിലി ചിട്ടിയുടെ കാലാവധി 2020 ജൂൺ 30 വരെ നീട്ടി. ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ചിട്ടിപ്പണം അടയ്ക്കാനും സംവിധാനം ഏർപ്പെടുത്തി. www.ksfe.com ൽ ലിങ്ക് ലഭ്യമാണ്. ഏജന്റുമാർക്കും അപ്രൈസർമാർക്കും 2020 ഏപ്രിലിൽ പത്തു മാസം കൊണ്ട് തിരിച്ചടയ്‌ക്കേണ്ട തരത്തിൽ 15000 രൂപ വരെ പലിശ രഹിത വായ്പ നൽകി.

പഴയ കുടിശികകൾ തീർക്കുന്നതിന് അദാലത്ത് നടത്താൻ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു. റിട്ടയേഡ് ജില്ലാ ജഡ്ജിയാവും അദാലത്ത് കമ്മിറ്റിയുടെ അധ്യക്ഷൻ. അഞ്ച് വർഷത്തിനു മുകളിൽ പഴക്കമുള്ള കുടിശികകളിൽ പലിശയും പിഴപ്പലിശയും ഒഴിവാക്കി നൽകും. അത്യാഹിതത്തെ തുടർന്ന് തിരിച്ചടവ് മുടങ്ങിയ സംഭവങ്ങളിൽ മുതലിലും ഇളവ് നൽകാൻ കമ്മിറ്റിക്ക് അധികാരമുണ്ടാവും. അഞ്ച് വർഷത്തിൽ താഴെ പഴക്കമുള്ള കുടിശികയുടെ പലിശയിൽ 80 ശതമാനം വരെ ഇളവ് നൽകാൻ കമ്മിറ്റിക്ക് കഴിയും. പിഴപ്പലിശ ഒഴിവാക്കുകയും ചെയ്യും.
മുഖ്യമന്ത്രി നേരത്തെ പ്രഖ്യാപിച്ച പ്രവാസി സൗഹൃദ സ്വർണപ്പണയ വായ്പ, പ്രവാസി മിത്രം സ്വർണപ്പണയ വായ്പ, നിവാസി സൗഹൃദ പാക്കേജിലെ പ്രത്യേക സ്വർണപ്പണയ വായ്പ, വ്യാപാര സമൃദ്ധി വായ്പ എന്നിവയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!