നഷ്ടമാണ് എന്നാലും സേവനം തുടരും… ഇന്ന് (22.05.20) നെടുങ്കണ്ടത്ത് നിന്ന് സര്‍വീസ് നടത്തുന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സ്ഥലവും സമയവും…

by | May 22, 2020 | Latest | 0 comments

[ap_tagline_box tag_box_style=”ap-bg-box”]നഷ്ടമാണ് എന്നാലും സേവനം തുടരും… ഇന്ന് (22.05.20) നെടുങ്കണ്ടത്ത് നിന്ന് സര്‍വീസ് നടത്തുന കെ.എസ്.ആര്‍.ടി.സി ബസുകളുടെ സ്ഥലവും സമയവും…[/ap_tagline_box]

1) 7.00 am  നെടുങ്കണ്ടം- പണിക്കന്‍കുടി വഴി – അടിമാലി
2) 7.00 am നെടുങ്കണ്ടം- ചെമ്മണ്ണാര്‍ വഴി – രാജക്കാട്
3) 7.30 am  നെടുങ്കണ്ടം- കട്ടപ്പന
4) 7.40 am നെടുങ്കണ്ടം- തങ്കമണി വഴി- കുയിലിമല
5) 8.50 am നെടുങ്കണ്ടം – കട്ടപ്പന
6) 10.30 am നെടുങ്കണ്ടം – കട്ടപ്പന
7) 12.00   നെടുങ്കണ്ടം – കട്ടപ്പന
8) 4.00  pm നെടുങ്കണ്ടം – കട്ടപ്പന
9) 5.10  pm നെടുങ്കണ്ടം – കട്ടപ്പന
കഴിഞ്ഞ ദിവസം നെടുങ്കണ്ടം ഡിപ്പോയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ ആറ് ഷെഡ്യൂള്‍ ഓടി നേടിയത് 5717 രൂപ മാത്രം. ആദ്യ രണ്ടു ദിവസങ്ങളില്‍ നെടുങ്കണ്ടം – കട്ടപ്പന റൂട്ടില്‍ ചെയിന്‍ സര്‍വീസ്  മാത്രമാണ്  നടത്തിയത്. നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിച്ചു കൊണ്ട് സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രം കയറ്റിയാണ് സര്‍വീസ് നടത്തുന്നത്. വിവധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥര്‍ കയറുന്ന ആദ്യ അവസാന രണ്ട് ട്രിപ്പുകള്‍ മാത്രമാണ് അല്പമെങ്കിലും വരുമാനം കെഎസ്ആര്‍ടിസിക്ക് നേടി കൊടുക്കുന്നത്. നെടുങ്കണ്ടം ഡിപ്പോയില്‍ നിന്ന്  നിലവിലുണ്ടായിരുന്ന കട്ടപ്പന ചെയിന്‍ സര്‍വീസിന് പുറമേ അടിമാലി, കുയിലിമല, രാജക്കാട് എന്നിവിടങ്ങളിലേക്ക് പുതുതായി മൂന്ന് സര്‍വീസുകള്‍ കൂടി ആരംഭിച്ചു. ആദ്യ ദിനത്തെ അപേക്ഷിച്ച് വരും ദിവസങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കുമളി കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും ഇന്നു ( 22/5 /20) ഏഴ് ഷെഡ്യൂള്‍ സര്‍വ്വീസ്  നടത്തും.
7 am  മുണ്ടക്കയം (35ാം മൈല്‍ വരെ)
7 am  കട്ടപ്പന  (ആനവിലാസം വഴി )
7 am  ഉപ്പുതറ
7.20 am ഏലപ്പാറ
7.30 am  മുണ്ടക്കയം
7.50 am  ഏലപ്പാറ
8 am കട്ടപ്പന (ആനവിലാസം വഴി )
2. 20 pm  ഉപ്പുതറ
2.30 pm  ഏലപ്പാറ
2.40 pm  മുണ്ടക്കയം
3.20 pm  മുണ്ടക്കയം
3.30 pm  ഏലപ്പാറ
4.10 pm  കട്ടപ്പന
4.30 pm  കട്ടപ്പന
മുണ്ടക്കയം റൂട്ടിലോടുന്ന ബസുകള്‍ 35-ാം മൈലില്‍ സര്‍വ്വീസ് അവസാനിപ്പിക്കും. ആദ്യ ദിനത്തില്‍ യാത്രക്കാരുടെ കുറവ് സര്‍വ്വീസിനെ സാരമായി ബാധിച്ചു. ഏഴ് ഷെഡ്യൂളില്‍ കൂടി ആകെ 11620 രൂപ മാത്രമാണ് കുമളി ഡിപ്പോയ്ക്ക് ലഭിച്ചത്. ആകെ 402 യാത്രികര്‍ മാത്രമാണ് ബസില്‍ യാത്ര ചെയ്തത്.
ഒരു സര്‍വീസ് മാത്രം നഷ്ടമില്ലാതെ ഓടണമെങ്കില്‍ 8000 രൂപയെങ്കിലും ലഭിക്കേണ്ടിടത്ത് ശരാശരി 1660 രൂപ മാത്രമാണ് ലഭിച്ചത്. മുണ്ടക്കയം റൂട്ടില്‍ പുല്ലുപാറയില്‍ റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ രാവിലെ 10 മുതല്‍ 3 മണി വരെ വാഹന നിയന്ത്രണം ഉണ്ട്. അതു കൊണ്ട് ഈ സമയത്തെ ബസ് സര്‍വീസിലും നിയന്ത്രണം ഉണ്ടാകാനിടയുണ്ട്. ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തില്‍ യാത്രികരുടെ എണ്ണം വര്‍ദ്ധിച്ച് വരുമാനം മെച്ചപ്പെട്ടിട്ടുണ്ടെന്ന് ഡിപ്പോ അധികൃതര്‍ അറിയിച്ചു.
കട്ടപ്പന കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും ഇന്നു ( 22/5 /20) 11 ബസുകള്‍ സര്‍വ്വീസ് നടത്തും.
7 am മൂലമറ്റം തൊടുപുഴ
7.20 am  വണ്ണപ്പുറം തൊടുപുഴ
8 am  മൂലമറ്റം തൊടുപുഴ
9.15 am മൂലമറ്റം തൊടുപുഴ
11.20 am  തങ്കമണി – ചെറുതോണി- മൂലമറ്റം- തൊടുപുഴ
12 -മൂലമറ്റം -തൊടുപുഴ
7 am  മൂന്നാര്‍ (മുരിക്കാശേരി വഴി)
7 am  തങ്കമണി – ചെറുതോണി
7 am  ഏലപ്പാറ – വാഗമണ്‍
8 am  കുട്ടിക്കാനം-പീരുമേട്
8.40 am  കളക്ട്രേറ്റ്
2.30 pm  വാഗമണ്‍
2.30 pm  അടിമാലി
3 pm -പീരുമേട്
3.25 pm  കുയിലുമല
3.30 pm  തോപ്രാംകുടി
ആദ്യ ദിനത്തില്‍ ആകെ 28854 രൂപയാണ് ഡിപ്പോയ്ക്ക് വരുമാനം ലഭിച്ചത്. ആകെ 797 യാത്രികരാണ് ബസില്‍ സഞ്ചരിച്ചത്. രണ്ടാം ദിനത്തില്‍ യാത്രികരുടെ കുറവ് കാരണം ഇട സമയത്തെ 2 സര്‍വ്വീസ് ഒഴിവാക്കി 9 ബസുകളാണ് സര്‍വ്വീസ് നടത്തിയത്. ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തില്‍ വരുമാന നില മെച്ചപ്പെട്ടിട്ടുണ്ട്. യാത്രക്കാര്‍ കുറവുള്ള  11 മുതല്‍ 3 മണി വരെയുള്ള സമയത്ത്  ദീര്‍ഘദൂര സര്‍വീസ് അത്യാവശ്യമെങ്കില്‍ മാത്രം നടത്തുവാനാണ് തീരുമാനമെന്നും ഡിപ്പോ അധികൃതര്‍ അറിയിച്ചു.

 

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!