സുഭിക്ഷ കേരളം; സ്പെഷ്യല്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ് ഡ്രൈവുമായി കുടുംബശ്രീ മിഷന്‍

by | May 25, 2020 | Latest | 0 comments

കാസർകോട് :കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സുഭിക്ഷ കേരളം ‘ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക് ‘ ക്യാമ്പയിന്റെ ഭാഗമായി മെയ് 20 മുതല്‍ 26 വരെ സ്പെഷ്യല്‍ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്  ഡ്രൈവ് സംഘടിപ്പിക്കും. ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്  ഡ്രൈവിന്റെ ഭാഗമായി സംഘകൃഷി ഗ്രൂപ്പുകള്‍ രൂപീകരിച്ച്, തരിശുഭൂമികളും മറ്റും കൃഷിയോഗ്യമാക്കി ഭക്ഷ്യസ്വയം പര്യാപ്തതയെന്ന മഹത്തായ ലക്ഷ്യപൂര്‍ത്തീകരണത്തിനുള്ള ചുവടു വായ്പ്പാണിത്.

ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്  ഡ്രൈവിന്റെ ഭാഗമായി 2000 പുതിയ ജെ.എല്‍.ജികള്‍ രൂപീകരിക്കുക, തീരദേശ, എസ്.ടി മേഖലകളില്‍ ജെ.ല്‍.ജികള്‍ രൂപീകരിക്കുന്നതില്‍ പ്രത്യേക പരിഗണന നല്‍കുക,  ഓരോ പഞ്ചായത്തിലും സ്പെഷ്യലൈസ്ഡ് ക്രോപ് കണ്ടെത്തി കൃഷി ചെയ്യുക എന്നിവയാണ് പ്രധാന  ലക്ഷ്യങ്ങള്‍.പഞ്ചായത്ത്, മുന്‍സിപ്പാലിറ്റികള്‍ എന്നിവടങ്ങളില്‍ സംഘ കൃഷി ഗ്രൂപ്പുകള്‍ ഉണ്ടാക്കി, അവിടങ്ങളില്‍ തരിശുഭൂമി കൃഷിയോഗ്യമാക്കുക എന്ന പ്രവര്‍ത്തനങ്ങള്‍  കുടുംബശ്രീ  സി.ഡി.എസുകള്‍ കേന്ദ്രീകരിച്ചു നടപ്പിലാക്കുന്നു. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും അടുത്ത ദിവസങ്ങളില്‍ തിരിച്ചെത്താന്‍ ഇരിക്കുന്ന നമ്മുടെ സഹോദരങ്ങള്‍ക്ക് കൊടുക്കുന്ന ഒരു സ്വീകരണം ആയിരിക്കും ഈ ഒരു പദ്ധതി. അതിനായി തൊഴിലുറപ്പ് പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍, കൃഷി വകുപ്പ്,  കുടുംബശ്രീ എന്നിവയുടെ സാമ്പത്തിക പിന്തുണ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തും.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!