കൊള്ളപ്പലിശക്കാരിൽ നിന്നും അയൽക്കൂട്ട അംഗങ്ങൾക്ക് സംരക്ഷണം ഒരുക്കും: എ സി മൊയ്തീൻ

by | Apr 25, 2020 | Uncategorized | 0 comments

മലപ്പുറം :കൊള്ള പലിശക്കാരുടെ പിടിയിൽനിന്നും കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങളെ സംരക്ഷിക്കാൻ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം പദ്ധതി ഉതകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ പദ്ധതി അനുസരിച്ച് 2000 കോടി രൂപ വായ്പയായി വിതരണം ചെയ്യും. തിരിച്ചടയ്ക്കാനുള്ള ശേഷിയനുസരിച്ച് 5000 മുതൽ 20,000 രൂപ വരെയാണ് ഈ പദ്ധതിയിൽ വായ്പയായി നൽകുക. ആറുമാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച പദ്ധതിയിൽ ഒമ്പത് ശതമാനമാണ് പലിശ. പലിശ സബ്സിഡി അനുസരിച്ച് പിന്നീട് ഇവർക്ക് തന്നെ തിരിച്ചു നൽകും. നൂതനമായ ആശയങ്ങൾ നടപ്പിലാക്കുന്നതിനും സ്ത്രീശാക്തീകരണം നടപ്പിലാക്കുന്നതിലും വിജയം കണ്ടെത്തിയ സംരംഭമാണ് കുടുംബശ്രീ എന്നും മന്ത്രി പറഞ്ഞു.
ലോക്ക് ഡൗൺ മൂലം കുടുംബങ്ങൾക്ക് ഉണ്ടായ തൊഴിൽ നഷ്ടവും വരുമാന നഷ്ടവും കണക്കിലെടുത്തും ചികിത്സ, വീട്ടുവാടക ചെലവുകൾ എന്നിവ പരിഗണിച്ചുമാണ് ഓരോ അയൽകൂട്ട അംഗത്തിന്റെയും വ്യക്തിഗത വായ്പ നിശ്ചയിച്ചിരിക്കുന്നത്. 5000, 10000, 15000, 20,000 വരെയുള്ള സ്ലാബ് നിശ്ചയിച്ചാണ് വായ്പ നൽകുന്നത്.
2019 ഡിസംബർ 31ന് മുൻപ് രൂപീകരിച്ച കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ അംഗങ്ങൾക്കാണ് വായ്പ ലഭ്യമാകുന്നത്. 36 മാസത്തിനകം തിരിച്ചടക്കണം. ഓരോ വർഷവും പലിശ തുക സർക്കാർ കുടുംബശ്രീ യൂണിറ്റുകളുടെ അക്കൗണ്ടിലേക്ക് മടക്കി നൽകും. തവണ അടക്കാൻ വീഴ്ച വരുത്തുന്നവർക്ക് പലിശ സബ്സിഡിക്ക് അർഹതയുണ്ടാവില്ല.
സർക്കാരിൽ നിന്നോ മറ്റ് സ്ഥാപനങ്ങളിൽ നിന്നോ പ്രതിമാസം 10,000 രൂപയിൽ കൂടുതൽ വേതനം, പെൻഷൻ, ഓണറേറിയം കൈപറ്റുന്നവർക്ക് വായ്പ ലഭിക്കില്ല. കുടുംബശ്രീ സി ഡി എസ്സിൽ അഫിലിയേറ്റ് ചെയ്തിട്ടില്ലാത്തതും 2018- 19 വർഷം അംഗത്വം പുതുക്കിയിട്ടില്ലാത്തതും, ഓഡിറ്റ് ചെയ്തിട്ടില്ലാത്തതുമായ അയൽക്കൂട്ട അംഗങ്ങൾക്കും വായ്പക്ക് അർഹതയുണ്ടാകില്ല.
തൃശൂർ ജില്ലയിലെ 24809 അയൽക്കൂട്ടങ്ങളിൽ അർഹത നേടിയ 22,368 അയൽക്കൂട്ടങ്ങളിൽ നിന്നായി 3,07,216 അയൽക്കൂട്ട കുടുംബാംഗങ്ങൾ ഈ പദ്ധതി ഗുണഭോക്താക്കളാണ്. നിലവിൽ പതിനാറായിരത്തോളം അയൽക്കൂട്ട അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. രണ്ടായിരത്തോളം അപേക്ഷകൾ വിവിധ സി ഡി എസുകളിലും ലഭിച്ചിട്ടുണ്ട്. 2000 ത്തോളം അപേക്ഷകൾ വിവിധ ബാങ്കുകളിൽ ഇതിനോടകം നൽകി കഴിഞ്ഞു.
ഗവൺമെന്റ് ചീഫ് വിപ് അഡ്വ. കെ രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ സി ഡി എസുകൾക്കുള്ള ചെക്കുകൾ മന്ത്രി വിതരണം ചെയ്തു. നടത്തറ സിഡിഎസ് പരിധിയിലുള്ള അക്ഷയ അയൽക്കൂട്ടത്തിലെ അർഹരായ 12 പേർക്ക് മൂർക്കനിക്കര സർവീസ് സഹകരണ ബാങ്കിൽ നിന്ന് സി എം എച്ച് എൽ എസ് പ്രകാരം 60,000 രൂപയും ലിങ്കേജ് ലോൺ ആയി 1,80,000 രൂപയും ചേർത്ത് 2,40,000 രൂപയുടെ ചെക്ക് കൈമാറി. യൂണിയൻ ബാങ്ക് വടക്കാഞ്ചേരി ബ്രാഞ്ചിൽ നിന്നും തെക്കുംകര സി ഡി എസിലെ ആദിത്യ അയൽക്കൂട്ടത്തിലെ 14 ഗുണഭോക്താക്കൾക്ക് എഴുപതിനായിരം രൂപയും ലിങ്കേജ് ലോൺ ആയി 2,20,000 രൂപയും ചേർത്ത് 2,95,000 രൂപയുടെ ചെക്ക് കൈമാറി. തൃശൂർ കോർപ്പറേഷൻ സി ഡി എസ് ഒന്നിന്റെ പരിധിയിലുള്ള രോഹിണി അയൽക്കൂട്ടത്തിലെ അർഹരായ 10 പേർക്ക് കനറാബാങ്ക് പൂങ്കുന്നം ബ്രാഞ്ചിൽ നിന്ന് 60,000 രൂപയും ലിങ്കേജ് ലോണായി 1,40,000 രൂപയും ചേർത്ത് രണ്ട് ലക്ഷം രൂപയുടെ ചെക്കും മന്ത്രി കൈമാറി.
കൃഷിവകുപ്പ് മന്ത്രി അഡ്വക്കേറ്റ് വി എസ് സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, കോർപ്പറേഷൻ മേയർ അജിത ജയരാജൻ, ജില്ലാ കളക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ കെ ഉദയപ്രകാശ്, നടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി ആർ രജിത്, തെക്കുംകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജ എം കെ, കനറാ ബാങ്ക് എ ജി എം പ്രശാന്ത് ജി, സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ ടി കെ സതീഷ് കുമാർ, ജില്ലാ മിഷൻ കുടുംബശ്രീ കോഡിനേറ്റർ ജ്യോതിഷ് കുമാർ കെ വി തുടങ്ങിയവർ പങ്കെടുത്തു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

എം വി ജയരാജന്റെ സോഷ്യൽ മീഡിയ പരാമർശത്തിന്റെ പ്രസക്തി

. ഒരു പതിറ്റാണ്ട് മുൻപ് തന്നെ സമുദായ പ്രവർത്തകൻ രാജേഷ് ആർ നായർ മനസിലാക്കുകയും പോലീസ് ഐ ജിക്ക് പരാതിനൽകുകയും ചെയ്തിട്ടുള്ളതാണ് . സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി  ജയരാജന്റെ ;സോഷ്യൽ മീഡിയ...

സംസ്ഥാന സർക്കാർ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

സംസ്ഥാന സർക്കാരിന്റെ മൂന്നു വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പുറത്തിറക്കി. ഓരോ വകുപ്പിലും നടപ്പാക്കിവരുന്ന പദ്ധതികളുടെ വിശദാംശങ്ങളും എത്ര ശതമാനം പൂർത്തീകരിച്ചുവെന്നതുമടക്കം കൃത്യമായ വിവരങ്ങളാണ് പ്രോഗ്രസ് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്....

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് പുഴവാതിൽ

എട്ടുവീട്ടിൽ പിളളമാരുടെ കുടിയിരുത്ത് ചങ്ങനാശ്ശേരി പെരുന്ന NSS ഹിന്ദു കോളജിന് എതിർവശത്ത് പടിഞ്ഞാറോട്ട് ഒരു റോഡ് പട്ടണത്തിനുളളിൽത്തന്നെ ഏകദേശം രണ്ടു കിലോമീറ്റർ ദൂരെയുളള പുഴവാത് എന്ന സ്ഥലത്തേയ്ക്ക് പോകുന്നുണ്ട്. ഈ വഴിയിൽനിന്നു തന്നെ അല്പം പിരിഞ്ഞാണ് ആനന്ദപുരം...

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ

കെ-ടെറ്റ് പരീക്ഷ ഹാൾടിക്കറ്റ് ജൂൺ 10 മുതൽ ഏപ്രിൽ 2024 വിജ്ഞാപന പ്രകാരം നടത്തുന്ന കെ-ടെറ്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് ലഭ്യമാകുന്ന തീയതി ജൂൺ 10 ആയി പുനഃക്രമീകരിച്ചു. ജൂൺ 10 മുതൽ https://ktet.kerala.gov.in ൽ ഹാൾടിക്കറ്റ് ലഭിക്കും. ഫോട്ടോ നിരസിക്കപ്പെട്ടിട്ടുള്ള...

മെഡിസെപ് തിരുത്തലുകൾക്ക് അപേക്ഷിക്കാം

മെഡിസെപ് ബാധകമായ എല്ലാ പെൻഷൻകാരും മെഡിസെപ് പോർട്ടലിൽ അവരവരുടെ വിവരങ്ങൾ പരിശോധിച്ച് അവ കൃത്യമാണെന്ന് ഉറപ്പുവരുത്തണം. തിരുത്തലുകൾ ആവശ്യമുള്ളപക്ഷം അപേക്ഷ ജൂൺ 10നു മുമ്പ് ബന്ധപ്പെട്ട ട്രഷറിയിൽ...

error: Content is protected !!