കുടുംബശ്രീ വാര്‍ഷീകാഘോഷം; ലേഖനമെഴുതാം, വീഡിയോ എടുക്കാം

by | May 19, 2020 | Latest | 0 comments

കാസർകോഡ് :കുടുംബശ്രീ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലോക് ഡൗണ്‍ പരിമിതികള്‍ക്കിടയിലും അംഗങ്ങള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ് കാസര്‍കോട് ജില്ലാ മിഷന്‍. കുടുംബശ്രീ അംഗങ്ങള്‍ക്കായി ജില്ലാമിഷന്‍ പ്രധാനമായും രണ്ട് മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എന്റ കുടുംബശ്രീ എന്ന വിഷയത്തില്‍ ലേഖനങ്ങള്‍ ക്ഷണിച്ചുകൊണ്ട് നടത്തുന്ന പെണ്ണെഴുത്താണ് ഒരു മത്സര ഇനം. ലേഖനങ്ങള്‍ രണ്ട് പേജില്‍ കവിയാന്‍ പാടില്ല. ടൈപ്പ് ചെയ്ത് പി ഡി എഫ് ആയി വേണം അയക്കാന്‍. കുടുംബശ്രീ അംഗങ്ങള്‍ നടത്തിയ മികച്ച സാമുഹിക ഇടപെടലുകള്‍, മികച്ച നേട്ടങ്ങള്‍,കുടുംബശ്രീ സംഘടനാ സംവിധാനത്തില്‍ വന്നതിന് ശേഷം ഉണ്ടായ ഗുണപരവും പ്രചോദനപരവുമായ സന്ദേശങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി തയ്യാറാക്കുന്ന ഷോര്‍ട്ട് വീഡിയോ മത്സരമാണ് മറ്റൊന്ന്. മൂന്ന് മിനിറ്റാണ് വീഡിയോയ്ക്ക് അനുവദിച്ചിരിക്കുന്ന ദൈര്‍ഘ്യം. വീഡിയോയ്ക്കും ലേഖനങ്ങള്‍ക്കൊപ്പവും തയ്യാറാക്കിയ ആളിന്റെ പേര്, ഫോണ്‍ നമ്പര്‍, സി.ഡി.എസ് എന്നിവ രേഖപ്പെടുത്തണം. വീഡിയോയും ലേഖനങ്ങളും മെയ് 20നകം ബന്ധപ്പെട്ട ബ്ലോക്ക് അടിസ്ഥാനത്തില്‍ വാട്സ് ആപ്പ് ചെയ്യണം. കാഞ്ഞങ്ങാട്- 8577777793, പരപ്പ- 95914371774, നീലേശ്വരം – 9496641262,കാസര്‍കോട് – 9497002598, കാറഡുക്ക – 7012967611, മഞ്ചേശ്വരം -9567567693.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നടത്തുന്ന മുന്നേറ്റത്തിന് ഊർജ്ജം പകർന്നുകൊണ്ട് ഇന്ന് 68 പുതിയ സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനവും 33 സ്കൂള്‍ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും നടന്നു. 68 സ്കൂള്‍ കെട്ടിടങ്ങളില്‍ 31 എണ്ണം കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ചവയാണ്. അവയില്‍ രണ്ട്...

സ്വാഗതം’ജനാധിപത്യത്തിലേക്ക് !    ബിജെപി ചരിത്രംകുറിക്കും.    താമര വിരിയും.

സ്വാഗതം’ജനാധിപത്യത്തിലേക്ക് ! ബിജെപി ചരിത്രംകുറിക്കും. താമര വിരിയും.

കേരളത്തെ ഞെട്ടിച്ചുകൊണ്ട് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബിജെപി ചരിത്രം കുറിക്കും ?തിരുവിതാംകൂർ രാജവംശത്തിൽ നിന്ന് അപ്രതീക്ഷിത തീരുമാനം ഉണ്ടായാൽ പത്മനാഭന്റെ മണ്ണിൽ ആദിത്യവർമ്മ സ്ഥാനാർത്ഥിയാകും.ഇങ്ങനെ സംഭവിച്ചാൽ ചരിത്രം ബിജെപിയ്ക്ക് വഴിമാറും...

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പ് പ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനുള്ള നിർദേശങ്ങൾ

തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം പ്ലാസ്റ്റിക് മുക്തമാക്കുന്നതിനു സംസ്ഥാനശുചിത്വമിഷൻ മാർഗനിർദേശം പുറപ്പെടുവിച്ചു.പരസ്യ പ്രചാരണ ബാനറുകൾ,ബോർഡുകൾ,ഹോർഡിങ്ങുകൾ തുടങ്ങിയവയ്ക്ക് പുന:ചംക്രമണ സാധ്യമല്ലാത്ത പി.വി.സി ഫ്ളെക്സ്,പോളിസ്റ്റർ,നൈലോൺ,പ്ലാസ്റ്റിക് കോട്ടിങ്ങുള്ള തുണി എന്നിവ...

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

തീർത്ഥപാദ പരമ്പരയിലെ ശ്രീ കൈലാസാനന്ദതീർത്ഥ സ്വാമിയെ ചതിച്ചു ? തട്ടിയെടുത്തത് കോടികൾ വിലയുള്ള ഭൂമികളും ആശ്രമങ്ങളും .

ശ്രീ ചട്ടമ്പിസ്വാമി തീർത്ഥപാദ പരമ്പരയിൽ ദീക്ഷസ്വീകരിച്ച് സ്വന്തമായി അരഡസനിലധികം ആശ്രമങ്ങൾ സ്ഥാപിച്ച ശ്രീ കൈലാസനന്ദ തീർത്ഥസ്വാമിയെ ചതിച്ച് ആശ്രമങ്ങളും വാഹനം ഉൾപ്പടെയുള്ള വസ്തുവകകളും കൈവശപ്പെടുത്തിയത് നായർകുലത്തിൻറെ ശാപമായ വക്കീലും മറ്റൊരു'പ്രമുഖ'നേതാവും (?). വെട്ടിയാർ...

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

യുവാക്കൾക്ക് സൗജന്യ നൈപുണ്യ പരിശീലനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്

വിദ്യാർത്ഥികളിലെ തൊഴിൽ വൈദ​ഗ്ധ്യം വികസിപ്പിക്കാൻ സൗജന്യ നൈപുണ്യ പരിശീലന പദ്ധതിയുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. പദ്ധതിയിലൂടെ ഓരോ ബ്ലോക്കിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്കിൽ ഡെവലപ്മെന്റ് സെന്ററുകൾ ആരംഭിച്ച് കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള തൊഴിലിൽ അറിവും...

error: Content is protected !!