കുന്നുകര സഹകരണ ബാങ്ക് സ്പെഷ്യൽ ചിപ്പ് -കോപ് ബ്രാൻഡ് ചിപ്സ് വിപണിയിലേക്ക്

by | Feb 1, 2024 | Informations | 0 comments

ഏത്തക്കായ, മരച്ചീനി, എന്നിവയിൽ നിന്നുള്ള ഗുണമേന്മയും സ്വാദിഷ്ടവുമായ ചിപ്സുകൾ “ചിപ്പ് -കോപ് ” എന്ന പേരിൽ വിപണിയിലെത്തിച്ച് എറണാകുളം ജില്ലയിലെ കുന്നുകര സർവീസ് സഹകരണ ബാങ്ക്. സഹകരണ സംഘങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് വിദേശ വിപണി അടക്കം ലക്ഷ്യമിട്ടാണ് കുന്നുകര അഗ്രി പ്രോഡക്റ്റ് ആന്റ് മാർക്കറ്റിംഗ് യൂണിറ്റ് വാക്വം ഫ്രൈഡ് ചിപ്സ് വിപണിയിലെത്തിക്കുന്നത്.

എട്ടു ശതമാനത്തിൽ താഴെ മാത്രം ഓയിൽ കണ്ടന്റ് അടങ്ങിയിട്ടുള്ള ചിപ്സുകൾ വിവിധ ഫ്ലേവറുകളിലാണ് ഫുള്ളി ഓട്ടോമേറ്റഡ് മെഷീനറി ഉപയോഗിച്ച് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ഏത്തക്കായ മരച്ചീനി എന്നിവയിൽ നിന്നും ബനാന സാൾട്ടി, ബനാന പെരിപെരി, ടപ്പിയോക്ക പെരിപെരി, ടപ്പിയോക്ക ചില്ലി, ടപ്പിയോക്ക ചീസ് തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിപണിയിലേക്ക് എത്തുന്നത്.

കാർഷിക മേഖലയിലെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ കേരളബാങ്ക് വഴി ലഭിച്ച നബാർഡിന്റെ അഗ്രികൾച്ചറൽ ഇൻഫ്രാ സ്ട്രക്ച്ചർ ഫണ്ട് ഉപയോഗിച്ചാണ് അഗ്രോനേച്ചറിന്റെ സാങ്കേതിക സഹായത്തോടെയാണ് കുന്നുകര ജംഗ്ഷനിൽ കുന്നുകര അഗ്രി പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിങ് യൂണിറ്റ് സജ്ജമായിരിക്കുന്നത്. വിദേശ വിപണിയെ ലക്ഷ്യമാക്കി വാക്വം ഫ്രൈഡ് ചിപ്സ് ഉല്പാദിപ്പിച്ച് കയറ്റുമതി ആരംഭിക്കാനും കുന്നുകര സഹകരണ ബാങ്ക് തയ്യാറെടുക്കുന്നു.

0 Comments

Submit a Comment

Your email address will not be published. Required fields are marked *

Latest News

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ

മലയാളികളുടെ പ്രിയപ്പെട്ട നായിക വിധുബാലയ്ക്ക് ഇന്ന് എഴുപതാം പിറന്നാൾ .1954 മെയ് 24 നാണ് ജനനം .1970 കളുടെ മധ്യത്തിൽ അഭിനയരംഗത്തേക്ക് വന്ന വിധുബാല അവരുടെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച സമയത്ത് ചലച്ചിത്രരംഗത്ത് നിന്ന് പിന്മാറുകയായിരുന്നു .ചലച്ചിത്രഛായാഗ്രാഹകൻ മധു...

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം നടന്നുവരുന്നു

സംസ്ഥാനത്ത് 13,000 ഹൈസ്‌കൂൾ, ഹയർസെക്കൻഡറി അധ്യാപകർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈറ്റിന്റെയും നേതൃത്വത്തിൽ നടന്നു വരുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലനം പൂർത്തിയാക്കി. അടുത്ത ബാച്ചുകൾക്കായുള്ള പരിശീലനം 140 കേന്ദ്രങ്ങളിലായി മെയ് 23-നും 27-നും...

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

മഹാരാഷ്ട്ര തീരത്ത് അഞ്ച് ജീവനക്കാരുമായി മത്സ്യബന്ധന കപ്പൽ ഐസിജി പിടികൂടി; 27 ലക്ഷം രൂപ വിലവരുന്ന കണക്കിൽ പെടാത്ത അഞ്ച് ടൺ ഡീസൽ പിടികൂടി

2024 മെയ് 16-ന് മഹാരാഷ്ട്ര തീരത്ത് അനധികൃതമായി ഡീസൽ കടത്തുകയായിരുന്ന 'ജയ് മൽഹർ' എന്ന അഞ്ചംഗ മത്സ്യബന്ധന കപ്പൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി) പിടികൂടി. മത്സ്യബന്ധനത്തിൽ ഒളിപ്പിച്ച ഏകദേശം 27 ലക്ഷം രൂപ വിലമതിക്കുന്ന അഞ്ച് ടൺ കണക്കിൽപ്പെടാത്ത ഡീസൽ. പരിശോധനയിൽ ചെറിയ അളവിൽ...

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

റഷ്യ ; പുതിയ സർക്കാരിന്റെ ആദ്യയോഗം നടന്നു

പുതുതായി നിയമിതനായ ഗവൺമെൻ്റിൻ്റെ ആദ്യ യോഗത്തിൽ മിഖായേൽ മിഷുട്ടിൻ അധ്യക്ഷനായി .. ജനങ്ങളോട് നന്ദി പറഞ്ഞുകൊണ്ട് യോഗം ആരംഭിച്ചു .അതേസമയം, ഇത് ഒരു വലിയ ഉത്തരവാദിത്തവുമാണ്. പ്രസിഡൻ്റും റഷ്യയിലെ ജനങ്ങളും നമ്മിൽ അർപ്പിക്കുന്ന വിശ്വാസത്തിന് അനുസൃതമായി സർക്കാർ ഉത്സാഹത്തോടെയും...

ടിപ്പണികളും സങ്കീർണമായ ചോദ്യങ്ങളും ചോദിക്കരുത് ; പിന്നോക്ക വിഭാഗ കമ്മീഷൻ

വിശദീകരണങ്ങളും വ്യാഖ്യാനങ്ങളും ടിപ്പണികളും ആവശ്യപ്പെടരുതെന്നും സംശയ നിവാരണം തേടരുതെന്നും സുദീര്ഘവും സങ്കീർണവുമായ ചോദ്യങ്ങളും ചോദിക്കരുതെന്നും കേരള സംസ്ഥാന വിവരാവകാശ കമ്മീഷൻ വിവരാവകാശ ചോദ്യങ്ങൾക്കുള്ള മറുപടിയായിഅപേക്ഷകനോട് പറഞ്ഞു .സംസ്ഥാന പിന്നോക്ക വിഭാഗ പട്ടികയിൽ ജാതി...

error: Content is protected !!